Published: April 13, 2026 03:06 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് പോരാട്ടത്തിൽ അർധ സെഞ്ചറി നേടി പുറത്തായതിനു പിന്നാലെ ഗ്രൗണ്ടിൽ ആർസിബി സൂപ്പർ താരം വിരാട് കോലിയുടെ രോഷപ്രകടനം. മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ കോലി 38 പന്തുകളിൽനിന്ന് 50 റൺസടിച്ചാണു പുറത്തായത്. ഒരു സിക്സും അഞ്ച് ഫോറുകളും താരം ബൗണ്ടറി കടത്തി. 131.57 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ബാറ്റിങ്. എന്നാൽ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെറിഞ്ഞ 15–ാം ഓവറിലെ നാലാം പന്തിൽ സൂര്യകുമാർ യാദവ് ക്യാച്ചെടുത്തു കോലിയെ പുറത്താക്കുകയായിരുന്നു.
സ്കോർ 185ൽ നിൽക്കെയായിരുന്നു സൂപ്പർ താരത്തിന്റെ മടക്കം. ഐപിഎലിൽ കോലിയുടെ 65–ാം അർധ സെഞ്ചറിയാണു വാങ്കഡെ സ്റ്റേഡിയത്തിൽ നേടിയത്. ഫിൽ സോൾട്ടും രജത് പാട്ടീദാറും തകർത്തുകളിച്ചപ്പോൾ, കോലിക്ക് മികച്ച സ്ട്രൈക്ക് റേറ്റ് നേടാൻ സാധിച്ചിരുന്നില്ല. ഇതാണ് സൂപ്പർ താരത്തെ പ്രകോപിപ്പിച്ചതെന്നാണു കരുതുന്നത്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തിൽ 240 റൺസാണ് അടിച്ചെടുത്തത്.
ആദ്യവിക്കറ്റിൽ ഫിൽ സോൾട്ടും വിരാട് കോലിയും തുടക്കമിട്ട ബാറ്റിങ് വെടിക്കെട്ട് പിന്നാലെ വന്ന രജത് പാട്ടിദാറും ടിം ഡേവിഡും ഏറ്റെടുക്കുകയായിരുന്നു. ട്രെന്റ് ബോൾട്ടിന്റെ പന്തിൽ ഡീപ് സ്ക്വയർ ലെഗിനു മുകളിലൂടെ സിക്സർ പറത്തി വിരാട് കോലിയാണ് ബാറ്റിങ് വെടിക്കെട്ടിനു തുടക്കമിട്ടത്. പിന്നാലെ ഇംഗ്ലിഷ് താരം ഫിൽ സോൾട്ട് ആക്രമണദൗത്യം ഏറ്റെടുത്തു. പവർപ്ലേ അവസാനിക്കുമ്പോൾ ആർസിബി സ്കോർ വിക്കറ്റ് നഷ്ടമില്ലാതെ 71. 120 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിച്ച് 11–ാം ഓവറിൽ സോൾട്ട് മടങ്ങുമ്പോൾ ബെംഗളൂരു ഇന്നിങ്സ് പാതിക്കാലമെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
പകരമെത്തിയ രജത് പാട്ടിദാറിന്റെ സാന്നിധ്യം ബെംഗളൂരുവിന്റെ സ്കോറിങ് വേഗം കൂട്ടി. മത്സരത്തിൽ 18 റൺസ് വിജയമാണ് ആർസിബി സ്വന്തമാക്കിയത്. ആര്‍സിബി ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്ക് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 222 റൺസെടുക്കാൻ മാത്രമാണു സാധിച്ചത്.
Look astatine Virat Kohli — helium is not adjacent afloat fit, yet helium tried his champion and was inactive aggravated with his performance. 👀
He showed his vexation by throwing his helmet and gloves aft getting retired and struggled to ascent the stairs astatine Wankhede owed to his ankle issue. Clearly, helium is… pic.twitter.com/7G9tN6yo0T
English Summary:








English (US) ·