Published: May 15, 2026 05:47 PM IST
1 minute Read
ഹൈദരാബാദ്∙ പ്രസവത്തിന് ശേഷം ഹൈദരാബാദിലേയും ചെന്നൈയിലേയും സർക്കാർ ആശുപത്രികളിലേക്ക് ഇന്ത്യൻ ബാഡ്മിന്റൻ താരം ജ്വാല ഗുട്ട ദാനം ചെയ്തത് 60 ലിറ്ററിനടുത്ത് മുലപ്പാൽ. മുൻ ഇന്ത്യൻ താരത്തിന് പെൺകുഞ്ഞ് പിറന്നപ്പോഴാണ് മുലപ്പാൽ ദാനം നടത്തിയതെന്ന് ജ്വാല ഗുട്ട എക്സ് പ്ലാറ്റ്ഫോമിലെ കുറിപ്പിൽ വ്യക്തമാക്കി. ഹൈദരാബാദിലെയും ചെന്നൈയിലെയും ആശുപത്രികളിലെ നിയോനാറ്റൽ ഇന്റൻസിവ് കെയർ (എൻഐസിയു) കളിൽ അഡ്മിറ്റ് ചെയ്തിരിക്കുന്ന നവജാത ശിശുക്കൾക്കു വേണ്ടിയാണ് പ്രസവ ശേഷം ഒരു വർഷം വരെ ഇതു ചെയ്തതെന്നും ജ്വാല പ്രതികരിച്ചു.
നിരവധി കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിനായി മുലപ്പാൽ ദാനം ചെയ്ത ജ്വാലയെ പിന്തുണച്ച് സമൂഹമാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. എന്തുകൊണ്ടാണ് ഇക്കാര്യത്തെക്കുറിച്ചു പറയുന്നതെന്നും ജ്വാല എക്സിലെ കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. ‘‘100 എംഎൽ പാല്‍ 1 കിലോ ഭാരമുള്ള കുട്ടിക്ക് ദിവസങ്ങളോളം ഉപയോഗിക്കാൻ മതിയാകും. എൻഐസിയുകളിൽ കഴിയുന്ന ഡസൻ കണക്കിന് നവജാത ശിശുക്കൾക്ക് ഇതു വലിയ പിന്തുണയാകും.’’
‘‘ചികിത്സാ പ്രശ്നങ്ങൾ കാരണം എൻഐസിയുകളിൽ കഴിയുന്ന പല കുട്ടികൾക്കും അവരുടെ മാതാവിന്റെ പാൽ ലഭിക്കണമെന്നില്ല. ദാനം ചെയ്യുന്ന പാൽ കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധ ശേഷിയും പോഷകവും നൽകും.’’– ജ്വാല വ്യക്തമാക്കി. അടുത്തുള്ള സർക്കാർ ആശുപത്രികളിൽ വിളിച്ച് എങ്ങനെ മുലപ്പാൽ ദാനം ചെയ്യാമെന്ന് അന്വേഷിക്കണമെന്ന് പറഞ്ഞാണ് ജ്വാല കുറിപ്പ് അവസാനിപ്പിക്കുന്നത്.
I donated astir 60 litres of bosom beverage to the authorities infirmary successful Hyderabad and Chennai during my archetypal twelvemonth of station partum!!
Why does it matter? Just 100ml of donor beverage tin provender a tiny 1kg babe for respective days. This donation could perchance enactment dozens of infants… pic.twitter.com/JzEXQZDrXa
English Summary:







English (US) ·