പ്ലേയിങ് ഇലവൻ തീരുമാനിക്കുന്നത് ടീം ഉടമകളോ? കാവ്യ മാരനെതിരെ വൻ വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് താരം

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: June 05, 2026 03:46 PM IST

1 minute Read

Cricket - Indian Premier League - IPL - Sunrisers Hyderabad v Gujarat Titans - Rajiv Gandhi International Cricket Stadium, Hyderabad, India - April 6, 2025
Sunrisers Hyderabad co proprietor  Kavya Maran is pictured successful  the stands earlier  the lucifer  REUTERS/Stringer
കാവ്യ മാരൻ. Photo: REUTERS

ലണ്ടൻ∙ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ഗുരുതര ആരോപണവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ലിയാം ലിവിങ്സ്റ്റൻ. ടീം ഉടമകള്‍ക്ക് ഇഷ്ടമുള്ളവരെയാണ് പ്ലേയിങ് ഇലവനിൽ ഇറക്കുന്നതെന്നും, ടീം സിലക്ഷനിൽ അടക്കം ഉടമകൾ ഇടപെടുന്നുണ്ടെന്നുമാണ് ലിവിങ്സ്റ്റണിന്റെ നിലപാട്. താരലേലത്തിൽ 13 കോടി രൂപയ്ക്കു വിറ്റുപോയ ലിവിങ്സ്റ്റൻ ഹൈദരാബാദിനായി രണ്ടു മത്സരങ്ങൾ മാത്രമാണ് 2026 സീസണിൽ കളിച്ചിട്ടുള്ളത്. 1,14 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്കോറുകൾ. സൺറൈസേഴ്സ് മൂന്നു വിദേശതാരങ്ങളെ പ്ലേയിങ് ഇലവനിൽ തുടർച്ചയായി ഇറക്കിയപ്പോൾപോലും തനിക്കു പരിഗണന ലഭിച്ചില്ലെന്നാണ് ലിവിങ്സ്റ്റണിന്റെ പരാതി.

What you should work next

‘‘മുംബൈ ഇന്ത്യൻ‍സ് വാങ്ങാൻ താൽപര്യപ്പെട്ടിരുന്ന സലിൽ അറോറ എന്ന ഇന്ത്യൻ താരമുണ്ടായിരുന്നു. സണ്‍റൈസേഴ്സിന്റെ കയ്യിലായിരുന്നു കൂടുതൽ പണം. അതുകൊണ്ട് അദ്ദേഹം ഞങ്ങളുടെ ടീമില്‍വന്നു. ടീം ഉടമകൾക്ക് അദ്ദേഹത്തിന്റെ കാര്യത്തിൽ പ്രത്യേക താൽപര്യമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അറോറ സൺറൈസേഴ്സ് പ്ലേയിങ് ഇലവനിലെത്തി. പാറ്റ് കമിൻസ് പരുക്കിന്റെ പിടിയിലുള്ളപ്പോൾ സൺറൈസേഴ്സ് മൂന്ന് വിദേശതാരങ്ങളുമായാണു കളിച്ചത്. എന്തുകൊണ്ടാണ് ഹൈദരാബാദ് മൂന്നു പേരുമായി കളിക്കുന്നതെന്നു ഞാൻ പരിശീലകൻ ഡാനിയൽ വെറ്റോറിയോടു ചോദിച്ചു. ടീം ഉടമകൾക്ക് സലിൽ അറോറയോടു താൽപര്യമുണ്ടെന്നും കമിൻസ് മടങ്ങിയെത്തിയാലും അദ്ദേഹത്തെ മാറ്റില്ലെന്നും വെറ്റോറി പറഞ്ഞു.’’– ലിവിങ്സ്റ്റൻ ഒരു പോഡ്കാസ്റ്റിൽ വെളിപ്പെടുത്തി.

‘‘ആർക്കെങ്കിലും പരുക്കേൽക്കാതെ അവർ എന്നെ കളിപ്പിക്കില്ലെന്ന് ഇതോടെ മനസ്സിലായി. അതൊരു വല്ലാത്ത അവസ്ഥയാണ്. മുഴുവനായും ടീം ഉടമകളുടെ തീരുമാനമാണോ അതെന്ന് എനിക്ക് അറിയില്ല. എന്നാൽ എന്താണു സംഭവിക്കുന്നതെന്ന് ഡാനിയൽ വെറ്റോറി ഇക്കാര്യം എന്നോടു പറഞ്ഞതാണ്.’’– ലിവിങ്സ്റ്റൻ വ്യക്തമാക്കി. എന്ത് കഴിവാണ് ഈ ഉടമകൾക്കുള്ളതെന്ന് ചർച്ചയിൽ പങ്കെടുത്ത ഡേവിഡ് ലോയ്ഡ് ചോദിച്ചപ്പോൾ, ഒരുപാട് പണം എന്നായിരുന്നു മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലിസ്റ്റർ കുക്ക് നൽകിയ മറുപടി. സൺറൈസേഴ്സിന്റെ എല്ലാ മത്സരങ്ങൾക്കും ടീം ഉടമ കാവ്യ മാരൻ സ്റ്റേഡിയത്തിലെത്താറുണ്ട്. ഗ്രൗണ്ടിലേക്ക് ഇറങ്ങാറില്ലെങ്കിലും ഗാലറിയിൽ ടീമിനെ പ്രോത്സാഹിപ്പിക്കുന്ന കാവ്യ മാരന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

What you should work next

2026 ഐപിഎലിൽ 14 മത്സരങ്ങൾ കളിച്ച സലിൽ അറോറ 156 റൺസാണ് ആകെ നേടിയത്. 23 വയസ്സുകാരനായ അറോറ മധ്യനിര ബാറ്ററായാണു കളിക്കുന്നത്. 1.50 കോടിയാണു താരത്തിന്റെ പ്രതിഫലം. കമിൻസ് ടീമിലേക്കു മടങ്ങിയെത്തിയതോടെ, ട്രാവിസ് ഹെഡ്, ഹെൻറിച് ക്ലാസൻ, ഇഷാൻ മലിംഗ എന്നിവരെയാണ് ഹൈദരാബാദ് പ്ലേയിങ് ഇലവനിലെ വിദേശ താരങ്ങളായി അണിനിരത്തിയത്. സ്വാഭാവികമായും മധ്യനിര ബാറ്ററായ ലിവിങ്സ്റ്റണ് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമായി.

English Summary:

Livingstone Accuses Sunrisers Hyderabad of Owner Interference successful Team Selection

Read Entire Article