ഫിഫ ക്ലബ് ലോകകപ്പിന് ‘ഗോളില്ലാത്തുടക്കം’; മെസ്സിയുടെ ഇന്റർ മയാമിയെ സമനിലയിൽ തളച്ച് ആഫ്രിക്കൻ കരുത്തരായ അൽ അഹ്‌ലി

9 months ago 15

മനോരമ ലേഖകൻ

Published: June 15 , 2025 10:03 AM IST

1 minute Read

inter-miami-al-ahly-match
ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ ഇന്റർ മയാമിയുടെയും അൽ അഹ്‌ലിയുടെയും ഗോൾകീപ്പർമാരുടെ പ്രകടനം

ഫ്ലോറിഡ ∙ ഫുട്ബോൾ ലോകം ആവേശത്തോടെ കാത്തിരുന്ന ക്ലബ് ലോകകപ്പിന് ഗോൾരഹിത സമനിലയുമായി തുടക്കം. സൂപ്പർതാരം ലയണൽ മെസ്സിയുടെ ഇന്റർ മയാമിയെ ഈജിപ്ഷ്യൻ ക്ലബ് അൽ അഹ്‌ലിയാണ് ഗോൾരഹിത സമനിലയിൽ തളച്ചത്. ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് പങ്കിട്ടു. വ്യാഴാഴ്ച പോർട്ടോയ്‌ക്കെതിരെ അറ്റലാന്റയിലാണ് ഇന്റർ മയാമിയുടെ അടുത്ത മത്സരം. ബ്രസീലിയൻ ക്ലബ് പാൽമെയ്റാസിനെതിരെ ന്യൂയോർക്കിലാണ് അൽ അഹ്‌ലിയുടെ അടുത്ത മത്സരം.

ഗോൾകീപ്പർമാരുടെ തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ ഇരു ടീമുകൾക്കും തുണയായത്. ആദ്യപകുതിയിൽ അൽ അഹ്‌ലിക്ക് ലഭിച്ച പെനൽറ്റി ഇന്റർ മയാമിയുടെ അർജന്റീന ഗോള്‍കീപ്പർ ഓസ്കർ ഉസ്റ്റാരി തടുത്തിട്ടിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലയണൽ മെസിയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് ഉൾപ്പെടെ തടുത്തിട്ട് അൽ അഹ‌്‌ലി ഗോൾകീപ്പർ മുഹമ്മദ് എൽ ഷെനാവിയും ടീമിന്റെ കാവൽ മാലാഖയായി.

ടൂർണമെന്റിന്റെ സംഘാടകർ എന്ന ലേബലിൽ ഫിഫ ഉൾപ്പെടുത്തിയ യുഎസ് ക്ലബ് ഇന്റർ മയാമിയുടെ പിങ്ക് ജഴ്സിയിൽ കളത്തിലിറങ്ങിയ ലയണൽ മെസ്സിയും ലൂയി സ്വാരെസും സെർജിയോ ബുസ്കറ്റ്സും ജോർഡി ആൽബയും അടങ്ങുന്ന സുവർണ തലമുറയെയാണ് അൽ അഹ്‌ലി സമനിലയിൽ തളച്ചത്. ആഫ്രിക്കൻ ചാംപ്യൻസ് ലീഗിലെ പതിവു ജേതാക്കളാണ് കരുത്തരായ അൽ അഹ്‌ലി.

English Summary:

Inter Miami Vs Al Ahly, FIFA Club World Cup 2025 Match - Live Updates

Read Entire Article