ഫുട്ബോൾ ഇതിഹാസങ്ങൾ കൊച്ചിയിലേക്ക്; ‘ലെജന്റ്‌സ് സ്റ്റാർസ് ഇന്ത്യ ടൂർ’ പോരാട്ടം കലൂർ സ്റ്റേഡിയത്തിൽ

2 weeks ago 4

ഓൺലൈൻ ഡെസ്ക്

Published: May 15, 2026 07:26 PM IST

1 minute Read

ഐ.എം. വിജയനും റൊണാഡിഞ്ഞോയും.
ഐ.എം. വിജയനും റൊണാഡിഞ്ഞോയും.

കൊച്ചി∙ ലോക ഫുട്ബോളിലെ ഇതിഹാസ താരങ്ങളെ ഒരേ വേദിയിൽ അണിനിരത്തുന്ന ലെജന്റ്‌സ് സ്റ്റാർസ് ഇന്ത്യ ടൂർ 2026 സെപ്റ്റംബർ എഡിഷന്റെ ഔദ്യോഗിക പ്രഖ്യാപനം കൊച്ചിയിൽ നടന്നു. ചടങ്ങിൽ ബ്രസീലിയൻ ഇതിഹാസങ്ങളായ റിക്കാർഡോ, ഗാൽവാവോ, ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയൻ എന്നിവർ ചേർന്ന് ടൂർണമെന്റിന്റെ ലോഗോയും ഔദ്യോഗിക പ്രഖ്യാപനവും നിർവഹിച്ചു. ഗാമെൻ വേൾഡ് സ്‌പോർട്‌സ് എന്റർടൈൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ്, എ ടു സെഡ് ഇന്ത്യ ലോജിസ്റ്റിക്സ്, സബ ഡോസ് ഇനിഷ്യേറ്റീവ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഈ മെഗാ കായിക വിരുന്ന് സംഘടിപ്പിക്കുന്നത്.

സെപ്റ്റംബർ 26-ന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന 'ബ്രസീൽ ലെജന്റ്‌സ് vs ഇന്ത്യ ലെജന്റ്‌സ്' പ്രദർശന മത്സരമാണ് ടൂറിന്റെ മുഖ്യ ആകർഷണം. ഇതിഹാസ താരങ്ങളായ റൊണാൾഡീഞ്ഞോ, റൊണാൾഡോ, റോബർട്ടോ കാർലോസ്, കഫു, റിവാൾഡോ എന്നിവർക്കൊപ്പം ലൂസിയോ, എഡ്മിൽസൺ, ഗിൽബെർട്ടോ സിൽവ, റോക്ക് ജൂനിയർ, മാർക്കോസ്, ജൂനിഞ്ഞോ തുടങ്ങിയവരും ബ്രസീലിയൻ നിരയിൽ അണിനിരക്കും. ഇന്ത്യൻ ലെജൻഡ്‌സ് സ്ക്വാഡിൽ ഐ.എം. വിജയൻ, ബൈച്ചുങ് ബൂട്ടിയ, സുനിൽ ഛേത്രി തുടങ്ങിയ ഫുട്‌ബോൾ ഇതിഹാസങ്ങൾ ബ്രസീലിയൻ ടീമിനെതിരെ കളത്തിലിറങ്ങും.

പ്രദർശന മത്സരങ്ങൾക്ക് പുറമെ ആരാധകർക്കായി പ്രത്യേക സംവാദങ്ങളും സംവേദനാത്മക അനുഭവങ്ങളും സംഘാടകർ ഒരുക്കിയിട്ടുണ്ട്. സെലിബ്രിറ്റി അവതരണങ്ങൾ, ഡിജിറ്റൽ സ്ട്രീമിങ്, ബ്രാൻഡ് ആക്ടിവേഷൻ അവസരങ്ങൾ എന്നിവ ഈ മെഗാ ഇവന്റിനെ കൂടുതൽ ആകർഷകമാക്കും. ഇന്ത്യയിലെ ഫുട്ബോൾ സംസ്കാരത്തെ പ്രോത്സാഹിപ്പിക്കാനും യുവതലമുറയ്ക്ക് പ്രചോദനം നൽകാനും ലക്ഷ്യമിട്ടാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

English Summary:

Legends Stars India Tour 2026 has been officially announced successful Kochi, bringing legendary shot stars to India

Read Entire Article