ഫൈനൽ പ്രവേശത്തിന് പിന്നാലെ ഓടിയെത്തി അനുഷ്കയെ കെട്ടിപ്പിടിച്ച് കോലി, കമന്റുമായി അനന്യ ബിർള – വൈറൽ വിഡിയോ

5 days ago 2

ഓൺലൈൻ ഡെസ്‌ക്

Published: May 27, 2026 05:47 PM IST

2 minute Read

ആർസിബി ഐപിഎൽ ഫൈനലിൽ കയറിയതിനു പിന്നാലെ ഭാര്യ അനുഷ്ക ശർമയെ കെട്ടിപ്പിടിക്കുന്ന വിരാട് കോലി. അനന്യ ബിർള സമീപം (വലത്). X/ @NariKesari
ആർസിബി ഐപിഎൽ ഫൈനലിൽ കയറിയതിനു പിന്നാലെ ഭാര്യ അനുഷ്ക ശർമയെ കെട്ടിപ്പിടിക്കുന്ന വിരാട് കോലി. അനന്യ ബിർള സമീപം (വലത്). X/ @NariKesari

ധരംശാല ∙ ഐപിഎലിൽ തുടർച്ചയായ രണ്ടാം ഫൈനലിനാണ് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടിക്കറ്റെടുത്തത്. ഒന്നാം ക്വാളിഫയറിൽ ആദ്യം ബാറ്റ് കൊണ്ട് തകർത്തടിച്ചും പിന്നീടു ബോൾ കൊണ്ട് എറിഞ്ഞുവീഴ്ത്തിയും രാജകീയമായി കളംനിറഞ്ഞ ബെംഗളൂരുവിന് ഗുജറാത്ത് ടൈറ്റൻസിനെതിരെ 92 റൺസിന്റെ കൂറ്റൻ ജയം. ഐപിഎലിൽ ഇത് 5–ാം തവണയാണ് ബെംഗളൂരു ഫൈനലിന് യോഗ്യത നേടുന്നത്. ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ അപരാജിത അർധ സെഞ്ചറി കരുത്തിൽ (33 പന്തിൽ 93*) 254 റൺസെന്ന കൂറ്റൻ ടോട്ടൽ നേടിയ ബെംഗളൂരു, 3 വിക്കറ്റ് വീഴ്ത്തിയ ജേക്കബ് ഡഫിയുടെ ബോളിങ് മികവിൽ ഗുജറാത്തിനെ 162 റൺസിൽ ഒതുക്കി.

മത്സരം വിജയച്ചതിനു തൊട്ടുപിന്നാലെ ആർസിബി താരം വിരാട് കോലി, ഭാര്യ അനുഷ്ക ശർമയുടെ അടുത്തേയ്ക്ക് ഓടിയെത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കോലി ബൗണ്ടറി ലൈൻ മറികടന്ന് അനുഷ്ക ഇരുന്നിരുന്ന സ്റ്റേഡിയത്തിലെ വിഐപി പവലിയനിലേക്ക് പോകുന്നതാണ് വൈറലായ ദൃശ്യങ്ങളിലുള്ളത്. ഇരുവരും പരസ്പരം കെട്ടിപ്പിടിച്ചാണ് മത്സരവിജയം ആഘോഷിച്ചത്. അടുത്തിടെ ആർസിബിയെ ഏറ്റെടുത്ത ആദിത്യ ബിർള ഗ്രൂപ്പിന്റെ ഭാഗമായ അനന്യ ബിർളയെയും കോലി അഭിവാദ്യം ചെയ്തു. അനുഷ്കയെ ആശ്ലേഷിച്ച ശേഷം അനന്യയുമായി ചെറിയൊരു സംഭാഷണം കോലി നടത്തുന്നതും വിഡിയോയിൽ കാണാം. അനുഷ്‌കയെ കെട്ടിപ്പിടിച്ചതിനെക്കുറിച്ച് രസകരമായ കമന്റാണ് അനന്യ പറഞ്ഞതെന്നാണ് വിഡിയോയിൽനിന്നു വ്യക്തമാകുന്നത്. ആദിത്യ ഗ്രൂപ്പാണ് ഗുജറാത്ത് ടൈറ്റൻസിന്റെ ജഴ്സി സ്പോൺസർമാരെന്നതും കൗതുകകരമാണ്.

Just look astatine Ananya Birla’s absorption erstwhile Virat Kohli hugged Anushka Sharma aft RCB’s triumph against GT. She looked truthful excited aft her handshake with Virat Kohli.

RCB proprietor Ananya Birla looked similar a existent Virat Kohli fangirl. pic.twitter.com/x32jqqzUWw

— Sonu (@Cricket_live247) May 27, 2026

മത്സരശേഷം ആർസിബിയെ അഭിനന്ദിച്ച് അനന്യ സമൂഹമാധ്യമത്തിൽ കുറിപ്പും പങ്കുവച്ചു. ‘‘എന്തൊരു വിജയം. അഭിനന്ദനങ്ങൾ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു. ഇന്നത്തെ കാഴ്ച വളരെ പ്രചോദനാത്മകമായിരുന്നു. ഇതാ ഞങ്ങൾ വരുന്നു, ഫൈനൽസ്.’’– അനന്യ തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു. നിലവിലെ ചാംപ്യന്മാരായ ആർസിബിയെ 16,706 കോടി രൂപയ്ക്കാണ് ആദിത്യ ബിർള, ടൈംസ് ഓഫ് ഇന്ത്യ എന്നിവർക്കൊപ്പം ബോൾട്ട് വെഞ്ചേഴ്സ്, യുഎസ് കമ്പനിയായ ബ്ലാക് സ്റ്റോൺ എന്നിവരുൾപ്പെട്ട കൺസോർഷ്യം സ്വന്തമാക്കിയത്.

തോറ്റെങ്കിലും 29ന് നടക്കുന്ന രണ്ടാം ക്വാളിഫയർ ജയിച്ചാൽ ഗുജറാത്തിന് ഫൈനലിൽ കടക്കാം. 255 റൺസ് എന്ന റൺമല കയറാൻ ഇറങ്ങിയ ഗുജറാത്തിന് ‍ഡഫി എറിഞ്ഞ മൂന്നാം ഓവറിന്റെ രണ്ടാം പന്തിൽ ഹിറ്റ് വിക്കറ്റിന്റെ രൂപത്തിൽ ഓപ്പണർ സായ് സുദർശനെ (14) നഷ്ടമായി. തൊട്ടുപിന്നാലെ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെ (2) ഭുവനേശ്വർ കുമാർ പുറത്താക്കിയതോടെ ഗുജറാത്ത് കിതപ്പ് ആരംഭിച്ചു. ജോസ് ബട്‌ലർ (29), നിഷാന്ത് സിന്ധു (5) ജയ്സൻ ഹോൾഡർ (0) വാഷിങ്ടൻ സുന്ദർ (8), റാഷിദ് ഖാൻ(8), കഗീസോ റബാദ (9) എന്നിവരും കൂടാരം കയറിയതോടെ ഗുജറാത്ത് 8ന് 88 റൺസ് എന്ന നിലയിലായി. രാഹുൽ തെവാത്തിയ (68) നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ഗുജറാത്തിന് അൽപമെങ്കിലും ആശ്വാസമായത്.

നേരത്തെ ടോസ് നഷ്ടമായി ബാറ്റിങ്ങിന് ഇറങ്ങിയ ബെംഗളൂരുവിന് വെങ്കടേഷ് അയ്യരിനെ (19) നേരത്തെ തന്നെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ 72 റൺസ് ചേർത്ത വിരാട് കോലി (43)– ദേവദത്ത് പടിക്കൽ (30) സഖ്യം മികച്ച അടിത്തറ നൽകി. പിന്നാലെയെത്തിയ പാട്ടിദാറും ക്രുനാൽ പാണ്ഡ്യയും (43) തകർത്തു കളിച്ചതോടെ ബെംഗളൂരു അനായാസം 200 കടന്നു.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@NariKesari എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:

Royal Challengers Bangalore has qualified for their 2nd consecutive IPL final, securing a monolithic 92-run triumph implicit Gujarat Titans successful Qualifier 1. Virat Kohli's affectional reunion with Anushka Sharma aft the triumph has gone viral.

Read Entire Article