Published: June 03, 2026 09:14 AM IST Updated: June 03, 2026 03:44 PM IST
1 minute Read
പാരിസ് ∙ ആദ്യ ഗ്രാൻസ്‌ലാം കിരീടം എന്ന സ്വപ്നത്തിലേക്കു കുതിപ്പു തുടർന്ന് അലക്സാണ്ടർ സ്വരേവ്. ഫ്രഞ്ച് ഓപ്പൺ ടെന്നിസ് പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് താരം റാഫേൽ ജോദാറിനെ 7-6, 6-1, 6-3നു തോൽപിച്ചാണു ജർമൻ താരം സ്വരേവ് സെമിയിൽ കടന്നത്. 6 വർഷത്തിനിടെ അഞ്ചാം തവണയാണ് സ്വരേവ് സെമിയിൽ എത്തുന്നത്.
വനിതാ സിംഗിൾസിൽ ആദ്യ ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന അരീന സബലേങ്ക വൻ വിജയത്തോടെ ക്വാർട്ടർ ഫൈനലിലെത്തി. ടോപ് സീഡായ ബെലാറൂസിന്റെ സബലേങ്ക 7-5, 6-3നു ജപ്പാന്റെ നവോമി ഒസാക്കയെ കീഴടക്കി.
ചിലെയുടെ അലക്ജാൻന്ദ്രോ താബിലോവിനെ 6-3, 7-5, 6-1നു തോൽപിച്ച നാലാം സീഡ് കാനഡയുടെ ഫെലിക്സ് ഒജെ അലിയസീം പുരുഷ സിംഗിൾസ് ക്വാർട്ടറിൽ കടന്നു. ഇതോടെ 4 ഗ്രാൻസ്‌ലാം ടൂർണമെന്റുകളിലും ക്വാർട്ടറിൽ എത്തുന്ന ആദ്യ കനേഡിയൻ താരമായി അലിയസീം.
വനിതാ സിംഗിൾസിൽ യുക്രെയ്നിന്റെ മാർത്ത കോസ്റ്റ്യുക് നാട്ടുകാരി എലീന സ്വിറ്റോലിനയെ 6-3, 2-6, 6-2നു തോൽപിച്ച് സെമിയിൽ കടന്നു. സെമിയിൽ റഷ്യയുടെ മിറ ആൻഡ്രീവയാണ് എതിരാളി.
English Summary:





English (US) ·