ബംഗ്ലദേശിനെ ക്രിക്കറ്റിൽനിന്നു വിലക്കണം; അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടി പൊതു താൽപര്യ ഹർജി, പരാതിക്കാരെ നിര്‍ത്തിപ്പൊരിച്ച് കോടതി

1 month ago 6

ഓൺലൈൻ ഡെസ്ക്

Published: January 21, 2026 07:56 PM IST

1 minute Read

ബംഗ്ലദേശ് ക്രിക്കറ്റ് ടീം (Photo by MUNIR UZ ZAMAN / AFP)
ബംഗ്ലദേശ് ക്രിക്കറ്റ് ടീം (Photo by MUNIR UZ ZAMAN / AFP)

ന്യൂഡൽഹി∙ ബംഗ്ലദേശ് ക്രിക്കറ്റ് ടീമിനെ രാജ്യാന്തര ക്രിക്കറ്റ് മത്സരങ്ങളിൽനിന്നു വിലക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ പൊതു താൽപര്യ ഹർജി. ബംഗ്ലദേശിലെ ഹിന്ദു വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങള്‍ തുടരുന്നതിനാൽ ബംഗ്ലദേശ് ടീമിനെ വിലക്കണമെന്നാണ് വിചിത്രമായ ആവശ്യം. ഹർജി തള്ളിയ കോടതി, സമയം പാഴാക്കാൻ വേണ്ടി ഇത്തരം ഹർജികളുമായി വരരുതെന്ന് പരാതിക്കാരെ താക്കീത് ചെയ്തു. ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാദ്ധ്യായ, ജസ്റ്റിസ് തേജസ് കാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.

വിദേശ ബന്ധങ്ങളിൽ തീരുമാനമെടുക്കേണ്ടത് കോടതിയുടെ ചുമതലയല്ലെന്നും ഡൽഹി ഹൈക്കോടതി വ്യക്തമാക്കി. ഹർജിയുടെ സ്വഭാവത്തെ ചോദ്യം ചെയ്ത കോടതി, ഇന്ത്യയുടെ നിയമവ്യവസ്ഥയ്ക്കു പുറത്തുള്ള കാര്യങ്ങളെ നിയന്ത്രിക്കാൻ സാധിക്കില്ലെന്നും വ്യക്തമാക്കി. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിൽ, ബംഗ്ലദേശ്, ശ്രീലങ്ക ക്രിക്കറ്റ് ബോർഡുകൾക്കു നിർദേശം നൽകണമെന്നായിരുന്നു കോടതിയിൽ ഹർജിക്കാരന്റെ ആവശ്യം.

ഒരു നിയമവിദ്യാർഥിയാണ് ബംഗ്ലദേശിനെതിരെ കോടതിയെ സമീപിച്ചതെന്നാണു പുറത്തുവരുന്ന വിവരം. വ്യക്തികൾക്കു തോന്നുന്ന പോലെ, ഭാവനകൾക്ക് അനുസരിച്ച് പൊതുതാൽപര്യ ഹർജികൾ ഉണ്ടാക്കരുതെന്നും കോടതി മുന്നറിയിപ്പു നൽകി. ട്വന്റി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്നു മാറ്റണമെന്ന നിലപാടിലാണ് ബംഗ്ലദേശ്. സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിള്ള ബംഗ്ലദേശിന്റെ നീക്കം ഐസിസി തള്ളിയതോടെ, ലോകകപ്പ് ബഹിഷ്കരിക്കാനുള്ള ഒരുക്കത്തിലാണ് ബിസിബി.

English Summary:

Delhi High Court Rejects Petition to Ban Bangladesh Cricket Team

Read Entire Article