Published: March 31, 2026 03:13 PM IST
1 minute Read
കൊൽക്കത്ത ∙ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ഇന്ത്യൻ ടെന്നിസ് ഇതിഹാസം ലിയാൻഡർ പെയ്സ്, ബിജെപി അംഗത്വം സ്വീകരിച്ചു. പാർട്ടി ആസ്ഥാനത്ത് കേന്ദ്രമന്ത്രിമാരായ കിരൺ റിജിജു, സുകാന്ത മജുംദാർ, അനിൽ ബലൂനി എംപി എന്നിവർ ചേർന്ന് താരത്തിന് അംഗത്വം നൽകി. 2021 ഒക്ടോബറിൽ, ഗോവ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ സാന്നിധ്യത്തിൽ ലിയാൻഡർ പെയ്സ് തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) ചേർന്നിരുന്നു. അഞ്ച് വർഷങ്ങൾക്കു ശേഷമാണ് ചുവടുമാറ്റം.
ഗോവക്കാരനായ വീസ് പെയ്സിന്റെയും കൊൽക്കത്ത സ്വദേശിനി ജെന്നിഫറിന്റെയും മകനായി 1973 ജൂൺ 17ന് കൊൽക്കത്തയിലായിരുന്നു പെയ്സിന്റെ ജനനം. ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ ടെന്നിസ് താരങ്ങളിൽ ഒരാളായ ലിയാൻഡർ പെയ്സ്, 18 ഗ്രാൻഡ്‌സ്‌ലാം കിരീടങ്ങൾ (8 പുരുഷ ഡബിൾസ്, 10 മിക്സഡ് ഡബിൾസ്) നേടിയിട്ടുണ്ട്. കൂടാതെ 1996ലെ അറ്റ്ലാന്റ ഒളിംപിക്സിൽ സിംഗിൾസിൽ വെങ്കല മെഡലും കരസ്ഥമാക്കി.
ഒളിംപിക് മെഡൽ നേടിയതിന്റെ അംഗീകാരമായി രാജ്യം മേജർ ധ്യാൻ ചന്ദ് ഖേൽരത്ന അവാർഡ് (അന്ന് രാജീവ് ഗാന്ധി ഖേൽരത്ന) നൽകി ആദരിച്ചു. 1990ൽ താരത്തിന് അർജുന അവാർഡ് ലഭിച്ചു. 2001ൽ, തന്റെ ദീർഘകാല ഡബിൾസ് പങ്കാളിയായ മഹേഷ് ഭൂപതിക്കൊപ്പം ലിയാൻഡർ പെയ്സിന് പത്മശ്രീ നൽകി ആദരിച്ചു. പിന്നീട് 2014ൽ ഇന്ത്യയിലെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷണും ലഭിച്ചു. 2024 ജൂലൈയിൽ രാജ്യാന്തര ടെന്നിസ് ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിക്കുന്ന ആദ്യ ഏഷ്യൻ താരമായി ലിയാൻഡർ പെയ്സ് മാറി.
English Summary:








English (US) ·