ലൊസാഞ്ചലസ് ∙ യുദ്ധമായാലും ഫുട്ബോളായാലും പ്രതിരോധക്കോട്ട കെട്ടി ചെറുക്കാൻ ഇറാൻ പഠിച്ചു കഴിഞ്ഞു. ഫിഫ ലോകകപ്പിൽ ബെൽജിയത്തിനെതിരായ മത്സരത്തിലൂടെ ഇറാൻ അതു തെളിയിക്കുകയും ചെയ്തു. ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ജി പോരാട്ടത്തിൽ കരുത്തരായ ബെൽജിയത്തെ ഗോൾരഹിത സമനിലയിൽ തളച്ചാണ് ഇറാൻ ഞെട്ടിച്ചത്. ലൊസാഞ്ചലസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഇരുടീമുകൾക്കും ഗോളുകളൊന്നും നേടാനായില്ലെങ്കിലും, നാടകീയമായ സംഭവവികാസങ്ങൾ കൊണ്ടും പ്രതിരോധക്കരുത്തു കൊണ്ടും ശ്രദ്ധേയമായി.
What you should work next
ബെൽജിയത്തിന്റെ ഷോട്ടുകൾ മാരകമായ സേവുകൾ കൊണ്ട് തടുത്ത ഇറാൻ ഗോൾ കീപ്പർ അലിറെസ ബെയ്‌റൻവാണ്ട് താരമായപ്പോൾ രണ്ടാം പകുതിയിൽ ഡിഫെൻഡർ നഥാൻ എൻഗോയിക്ക് ചുവപ്പ് കാർഡ് ലഭിച്ചതിനെത്തുടർന്ന് 10 പേരുമായാണ് ബെൽജിയം മത്സരം പൂർത്തിയാക്കിയത്. ഈ സമനിലയോടെ ഗ്രൂപ്പ് ജിയിൽ രണ്ടു മത്സരങ്ങളിൽ നിന്ന് രണ്ടു പോയിന്റുകളുമായി ഇരുടീമുകളും നോക്കൗട്ട് സാധ്യതകൾ സജീവമാക്കി.
സ്റ്റാർ വിങ്ങർ ജെറമി ഡോകു ഇല്ലാതെയാണ് ബെൽജിയം കളത്തിലിറങ്ങിയത്. ക്യാപ്റ്റൻ കെവിൻ ഡി ബ്രൂയ്‌നെക്ക് മുന്നിൽ റൊമേലു ലുക്കാക്കുവിനെ ഒറ്റ സ്ട്രൈക്കറാക്കി 4-2-3-1 ഫോർമേഷനിലാണ് ബെൽജിയം അണിനിരന്നത്. മറുഭാഗത്ത്, 4-3-3 ഫോർമേഷനിലാണ് ഇറാൻ കളത്തിലിറങ്ങിയത്. മത്സരത്തിന്റെ തുടക്കം മുതൽ പന്തടക്കത്തിൽ ബെൽജിയം വ്യക്തമായ ആധിപത്യം പുലർത്തി. കെവിൻ ഡി ബ്രൂയ്‌നെയുടെ നേതൃത്വത്തിൽ ബെൽജിയം നിരന്തരം ആക്രമണങ്ങൾ അഴിച്ചുവിട്ടെങ്കിലും ഇറാന്റെ കനത്ത പ്രതിരോധ നിരയെ ഭേദിക്കാൻ അവർക്കായില്ല. യുറി ടീലേമാൻസിന്റെ ഒരു മികച്ച ഷോട്ട് ഇറാൻ ഗോൾകീപ്പർ അലിരേസ ബെയ്‌റാൻവിന്ദ് തട്ടിയകറ്റി.
എന്നാൽ, ആദ്യ പകുതിയിൽ ഏറ്റവും വലിയ ഗോൾ അവസരങ്ങൾ സൃഷ്ടിച്ചത് ഇറാനായിരുന്നു. ഒരു ലോങ് ത്രോയിൽ നിന്ന് ഹുസൈൻ കനാനി തൊടുത്ത ഷോട്ട് ബെൽജിയം കീപ്പർ തിബോ കോർട്ടുവ ഉജ്ജ്വലമായി രക്ഷപ്പെടുത്തി. മത്സരത്തിന്റെ 25-ാം മിനിറ്റിൽ സ്റ്റേഡിയത്തെ നിശബ്ദമാക്കി ഇറാൻ വലകുലുക്കി. എഹ്സാൻ ഹാജ്സാഫിയുടെ ഫ്രീ-കിക്കിൽ നിന്ന് പന്ത് സ്വീകരിച്ച മെഹ്ദി തരെമി പന്ത് വലയിലെത്തിച്ചെങ്കിലും, വാർ പരിശോധനയിൽ താരം നേരിയ ഓഫ്‌സൈഡാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് റഫറി ഗോൾ നിഷേധിച്ചു.
രണ്ടാം പകുതിയിൽ ബെൽജിയം കൂടുതൽ ആക്രമണകാരികളായി മാറി. മാക്സിം ഡി ക്യൂപ്പർ, അലക്സിസ് സെയ്‌ലെമേക്കേഴ്‌സ് എന്നിവർ നടത്തിയ ഗോൾ ശ്രമങ്ങൾ ഇറാന്റെ ഗോളി ബെയ്‌റാൻവിന്ദ് നിരന്തരം തടത്തു. 66-ാം മിനിറ്റിലാണ് മത്സരത്തിന്റെ ഗതി മാറ്റിയ വഴിത്തിരിവുണ്ടായത്. പന്ത് ബാക്കിലേക്ക് പാസ് ചെയ്യുന്നതിൽ ബെൽജിയം പ്രതിരോധ താരം നഥാൻ എൻഗോയിക്ക് പിഴച്ചു. ഈ അവസരം മുതലാക്കി കുതിച്ച ഇറാന്റെ മെഹ്ദി തരേമിയെ ബോക്സിന് തൊട്ടുപുറത്തു വച്ച് എൻഗോയി ഫൗൾ ചെയ്ത് വീഴ്ത്തി.
ബെൽജിയം താരത്തിന് റഫറി ഉടൻ തന്നെ നേരിട്ട് ചുവപ്പ് കാർഡ് നൽകി പുറത്താക്കി. പത്തുപേരായി ചുരുങ്ങിയിട്ടും ബെൽജിയം മികച്ച രീതിയിൽ പ്രതിരോധിച്ചു. ഒടുവിൽ ഫൈനൽ വിസിൽ മുഴുങ്ങുമ്പോൾ ഇരു ടീമുകളും സമക്കളിയിൽ പിരിഞ്ഞു. ബെൽജിയം– 0, ഇറാൻ- 0. ബെൽജിയത്തിന്റെ ഏഴോളം ഗോളെന്നുറച്ച ഷോട്ടുകൾ തടുത്തിട്ട ഇറാന്റെ ഗോൾകീപ്പർ അലിറെസ ബെയ്‌റൻവാണ്ട് ആണ് മത്സരത്തിലെ താരം.
ഇതിന് മുൻപും മികച്ച പ്രകടനങ്ങളുമായി ബെയ്‌റൻവാണ്ട് ശ്രദ്ധനേടിയിട്ടുണ്ട്. 2018 ഫിഫ ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനൽറ്റി ബെയ്‌റൻവാണ്ട് സേവ് ചെയ്തിരുന്നു. പോർച്ചുഗൽ-ഇറാൻ ഗ്രൂപ്പ് മത്സരത്തിലായിരുന്നു സംഭവം. മത്സരത്തിന്റെ 53-ാം മിനിറ്റിൽ ലഭിച്ച പെനൽറ്റി റൊണാൾഡോ എടുത്തെങ്കിലും അലിറെസ തടുത്തിട്ടു. മത്സരം 1-1 ന് സമനിലയിൽ കലാശിക്കുകയും ചെയ്തു.
English Summary:





English (US) ·