ബ്രസീല്‍ മൂന്നു ഗോളടിച്ചാൽ മഞ്ഞൾപൊടിക്ക് മൂന്നു ശതമാനം വിലക്കുറവ്, അർജന്റീനയ്ക്ക് പായസം മിക്സ്, പോർച്ചുഗലിന് മുളകുപൊടി

1 month ago 6

ഓൺലൈൻ പ്രതിനിധി

Published: June 10, 2026 07:56 PM IST Updated: June 10, 2026 09:23 PM IST

1 minute Read

 MAURO PIMENTEL / AFP
ഗോൾ നേട്ടം ആഘോഷിക്കുന്ന ബ്രസീൽ താരങ്ങൾ‍. Photo: MAURO PIMENTEL / AFP

കോഴിക്കോട്∙ ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്കും ഫുട്ബോൾ ആരാധകർക്കുമായി സപ്ലൈകോ പ്രത്യേക ഓഫർ പദ്ധതി  ‘സപ്ലൈകോ സോക്കർ ഇലവൻ’ അവതരിപ്പിക്കുന്നു. ജൂൺ 15 ന് ആരംഭിക്കുന്ന ഈ പദ്ധതിയിലൂടെ, ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉൽപന്നങ്ങളുമായി ബന്ധപ്പെടുത്തി ആകർഷകമായ വിലക്കിഴിവുകൾ നൽകും. ഓരോ മത്സരത്തിലും ഒരു ടീം നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവാണ് അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നത്തിന് ലഭിക്കുക. ഉദാഹരണത്തിന്, ഒരു മത്സരത്തിൽ ബ്രസീൽ മൂന്ന് ഗോൾ നേടിയാൽ ശബരി മഞ്ഞൾപ്പൊടിക്ക് അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മൂന്ന് ശതമാനം വിലക്കിഴിവ് ലഭിക്കും. ഷൂട്ടൗട്ടിൽ നേടുന്ന ഗോളുകൾ ഇതിനായി പരിഗണിക്കില്ല.

What you should work next

ഓരോ ടീമിന്റെയും വിലക്കിഴിവ് നിരക്ക് ആ ടീമിന്റെ അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മാത്രമായിരിക്കും. അ‌ടുത്ത മത്സരത്തിലെ ഗോൾനേട്ടത്തിന്റെ അടിസ്ഥാനത്തിൽ വിലക്കിഴിവ് പുതുക്കി നിശ്ചയിക്കും. ഒരു ടീം ലോകകപ്പിൽ നിന്ന് പുറത്താകുന്ന ഘട്ടത്തിൽ അതുമായി ബന്ധപ്പെട്ട ഓഫറും അവസാനിക്കും.ബ്രസീൽ, ജർമനി, നെതർലൻഡ്സ്, സ്പെയിൻ, ബൽജിയം, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, പോർച്ചുഗൽ, ക്രൊയേഷ്യ, മൊറോക്കോ എന്നീ ടീമുകളാണ് ‘സപ്ലൈകോ ഇലവൻ’ പദ്ധതിയിൽ ഉൾപ്പെടുന്നത്.

ടീമുകളുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപന്നങ്ങൾ:

    • ബ്രസീൽ – മഞ്ഞൾപ്പൊടി

    • ജർമനി – അപ്പംപൊടി

    • നെതർലൻഡ്സ് – സാമ്പാർപ്പൊടി

    • സ്പെയിൻ – പുട്ടുപൊടി

    • അർജന്റീന – പായസം മിക്സ്

    • ബെൽജിയം – സൂപ്പർ ഫൈൻ ഡസ്റ്റ് ടീ

    • പോർച്ചുഗൽ – മുളകുപൊടി

    • ക്രൊയേഷ്യ – വെളിച്ചെണ്ണ

    • ഇംഗ്ലണ്ട് – ഉപ്പ്

    • മൊറോക്കോ – ഹോട്ടൽ ബ്ലെൻഡ് ടീ

    • ഫ്രാൻസ് – ഗോൾഡ് ടീ

പദ്ധതിയുടെ മറ്റൊരു പ്രധാന ആകർഷണം, ഈ 11 ടീമുകളിൽ ഏതെങ്കിലും ഒരു ടീം ലോകകപ്പ് നേടുകയാണെങ്കിൽ ആ ടീമുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപന്നം ഉപഭോക്താക്കൾക്ക്  പ്രത്യേക അധിക വിലക്കുറവിൽ നൽകും. ലോകകപ്പ് ആവേശത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കുന്ന ഈ പ്രത്യേക ഓഫർ പദ്ധതി ഫുട്ബോൾ ആരാധകർക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ആവേശകരമായ അനുഭവമാകുമെന്ന് സപ്ലൈകോ അറിയിച്ചു.

English Summary:

Supplyco Soccer Eleven is simply a peculiar connection by Supplyco for customers and shot fans, coinciding with the FIFA World Cup. This promotion links 11 salient World Cup teams with 11 Sabari products, offering charismatic discounts based connected the goals scored by each team.

Read Entire Article