
അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട വിമാനത്തിന്റെ അവശിഷ്ടം, തമ്പി ആന്റണി | ഫോട്ടോ: AP, ശ്രീജിത്ത് പി. രാജ് | മാതൃഭൂമി
അഹമ്മദാബാദ് വിമാനാപകടത്തിൽ നടുക്കം രേഖപ്പെടുത്തി നടനും എഴുത്തുകാരനുമായ തമ്പി ആന്റണി. ഭൂമിയിൽ നിൽക്കുന്ന ഒരാൾ പ്ലെയിൻ ഇടിച്ചു മരിക്കാനുള്ള സാധ്യത 10 മില്യണിൽ ഒന്നാണ്. എന്നിട്ടും അഹമ്മദാബാദിലെ മെഡിക്കൽ കോളേജിലെ അഞ്ചുവിദ്യാർഥികൾ മരിച്ചു എന്നത് അങ്ങേയറ്റം നിർഭാഗ്യകരവും ആകസ്മികവുമാണെന്ന് അദ്ദേഹം പറഞ്ഞു. ദൈവത്തിന് ഭാഗ്യം എന്നൊരു പേരിട്ടാൽ ആ ദൈവത്തിന്റെ അനുഗ്രംകൊണ്ടു മാത്രമാണ് നമ്മൾ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ജീവിതത്തിൽ സംഭവിക്കുന്നതൊക്കെ, നമ്മുടെയൊക്കെ ജനനംപോലെ, ആകസ്മികം മാത്രമാണ്. ജനിക്കുന്നതുമുതൽ മരിക്കുന്നതുവരെ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. ഏതപകടത്തിലും മരിക്കാം. ഏതു ദൈവത്തോടു പ്രാർഥിച്ചിട്ടും ഒരു പ്രയോജനവും കിട്ടാൻ പോകുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തമ്പി ആന്റണിയുടെ വാക്കുകൾ: ഇന്നത്തെ ചിന്ത. എല്ലാവർക്കും ഒരു സമയമുണ്ട്. ഒരാളെ ദൈവം രക്ഷിച്ചു എന്നൊക്കെ ഇപ്പോഴും പറയുന്ന അന്ധവിശ്വാസികൾ നമിക്കിടയിലുണ്ട്. ദൈവമുണ്ടെങ്കിൽ ഒരാളെ മാത്രം രക്ഷിച്ചു എന്ന് പറയാൻ പറ്റുമോ? അങ്ങനെയെങ്കിൽ, പിഞ്ചു കുഞ്ഞുങ്ങളെയടക്കം, ബഹുഭപരിപക്ഷം വിശ്വാസികളായ യാത്രക്കാരെയും ചുട്ടുകരിച്ച ദൈവം എത്രയോ ക്രൂരനാണ്.
രമേശ് വിശ്വാസ് കുമാറിന്റെ രക്ഷപെടൽ തീർത്തും ആക്‌സിഡന്റൽ മാത്രമാണ്. അയാൾ പെട്ടന്ന് എഴുന്നേറ്റു കണ്ണുതുറന്നപ്പോൾ ചുറ്റിനും കരിഞ്ഞ ശവക്കൂനകൾ. അവിടുന്ന് അദേഹം ഓടുന്നതുകണ്ട്, ഒരാമ്പുലൻസ് അദ്ദേഹത്തെ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. നിസാര പരിക്കുകളോടെയാണ് വിശ്വാസ് രക്ഷപെട്ടത് എന്നാണ് അറിഞ്ഞത്. ജീവിതത്തിൽ സംഭവിക്കുന്നതൊക്കെ, നമ്മുടെയൊക്കെ ജനനംപോലെ, ആകസ്മികം മാത്രമാണ്. ജനിക്കുന്നതുമുതൽ മരിക്കുന്നതുവരെ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. ഏതപകടത്തിലും മരിക്കാം. ഏതു ദൈവത്തോടു പ്രാർഥിച്ചിട്ടും ഒരു പ്രയോജനവും കിട്ടാൻ പോകുന്നില്ല.
Can you judge it ! 1.19 cardinal radical dice successful roadworthy postulation (motor vehicle) accidents each twelvemonth globally, according to the latest information from the World Health Organization. Daily decease 3200 to 3300. In India itself 400 to 500 a day.
ഭൂമിയിൽ നിൽക്കുന്ന ഒരാൾ പ്ലെയിൻ ഇടിച്ചു മരിക്കാനുള്ള സാധ്യത 10 മില്യണിൽ ഒന്നാണ് . എന്നിട്ടും അഹമ്മദാബാദിലെ മെഡിക്കൽ കോളേജിലെ അഞ്ചു വിദ്യാർഥികൾ മരിച്ചു. അത് അങ്ങേയറ്റം നിർഭാഗ്യകരവും ആകസ്മികവുമാണ്. ദൈവത്തിനു ഭാഗ്യം എന്നൊരു പേരിട്ടാൽ ആ ദൈവത്തിന്റെ അനുഗ്രംകൊണ്ടു മാത്രമാണ് നമ്മൾ ഇപ്പോഴും ജീവിച്ചിരിക്കുന്നത്. ‘Every time is simply a bonus ‘ എന്നല്ലേ പറയപ്പെടുന്നത്
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
1. Takeoff കഴിഞ്ഞ് 9 മിനിറ്റിനുള്ളിൽ ഇത് എങ്ങനെ സംഭവിച്ചു?
(ശരിയായ വിവരമനുസരിച്ച്, takeoff കഴിഞ്ഞ് ഒരു മിനിറ്റിനും കുറച്ചിനുള്ളിൽ തന്നെ വിമാനം താഴേക്ക് വീണു.)
2. ഉയിർന്നുകിടക്കുന്ന സമയത്ത് landing cogwheel എങ്ങനെ താഴ്ത്തിയ നിലയിലാണ്?
ആദ്യ അന്വേഷണത്തിൽ landing cogwheel ഉയർത്താൻ ശ്രമിച്ചിട്ടില്ലെന്ന് കാണുന്നു — ഇത് ഉയിർന്നു പറക്കാനുള്ള ശേഷിയെ വലിയ തോതിൽ ബാധിച്ചു.
3. takeoff ചെയ്യുമ്പോൾ flaps മുഴുവൻ തുറന്നില്ലെങ്കിൽ എങ്ങനെ?
Flaps ശരിയായി സജ്ജീകരിക്കാതെ takeoff നടത്തിയെന്ന സംശയം ഉയരുന്നു — ഇതും വിമാനം ആവശ്യമായ ഉയരം നേടാൻ തടസ്സമായി.
4. എങ്ങനെ രണ്ടും എഞ്ചിനുകൾ ഒരേസമയം stall ആകുന്നു?
രണ്ടു എഞ്ചിനുകളും thrust നഷ്ടപ്പെടാൻ കാരണമായത് vertebrate onslaught അല്ലെങ്കിൽ substance travel പ്രശ്നം ആയിരിക്കാമെന്ന് കരുതുന്നു.
5. രണ്ട് പരിചയസമ്പന്നനായ പൈലറ്റുമാർ എങ്ങനെ വിമാനം ഉയിർപ്പിക്കാൻ പരാജയപ്പെട്ടു?
വിമാനം takeoff സമയത്ത് ശരിയായ ഉയരം നേടാൻ കഴിഞ്ഞില്ല — ഇതിന് takeoff configuration പിഴവ് കൂടാതെ എഞ്ചിൻ പ്രശ്നങ്ങളും കാരണമായിരിക്കാം.
6. ഒരു യുദ്ധത്തിനു ശേഷമായതുകൊണ്ട് അട്ടിമറിക്കു( violent attack) സാധ്യതയുണ്ടോ?
വിമാന ദുരന്തത്തില്‍ 294 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിനിടെ രാജ്യം സാക്ഷ്യം വഹിച്ച ഏറ്റവും വലിയ വിമാനാപകടമാണ് അഹമ്മദാബാദില്‍ സംഭവിച്ചത്. വ്യാഴാഴ്ച വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളില്‍ 15 കിലോമീറ്ററകലെ ജനവാസ കേന്ദ്രത്തിലാണ് എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുവീണത്. മേഘാനി നഗറിലെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചിറങ്ങിയത്. മരിച്ചവരില്‍ ഹോസ്റ്റലിലുണ്ടായിരുന്ന 10 മെഡിക്കല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു.
അപകടത്തില്‍ പെട്ട വിമാനത്തില്‍ യാത്രക്കാരും ജീവനക്കാരുമുള്‍പ്പെടെ 242 പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ 241 പേരും കൊല്ലപ്പെട്ടു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് കുമാര്‍ എന്ന യാത്രക്കാരന്‍ മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. വിമാനം തകര്‍ന്നുവീണ സ്ഥലത്തുണ്ടായിരുന്ന 29 പേരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. 10 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പുറമെ 24 പ്രദേശവാസികളും കൊല്ലപ്പെട്ടു.
Content Highlights: Actor-writer Thampy Antony reacts to the tragic Ahmedabad aerial crash, questioning faith
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·