മതി, മദ്യപാനം പൂർണമായും നിർത്തി: ഐപിഎലിനു തൊട്ടുമുൻപ് ഇന്ത്യന്‍ താരത്തിന്റെ വെളിപ്പെടുത്തൽ

3 days ago 2

ഓൺലൈൻ ഡെസ്ക്

Published: March 19, 2026 03:00 PM IST

1 minute Read

 Shammi Mehra/AFP
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ചെഹല്‍. Photo: Shammi Mehra/AFP

മുംബൈ∙ മദ്യപാനം പൂർണമായും അവസാനിപ്പിച്ചതായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ. 2026 ഐപിഎലിനു മുൻപാണ് വലിയ തീരുമാനം എടുത്തതായി ചെഹൽ പ്രഖ്യാപിച്ചത്. ഐപിഎലില്‍ പഞ്ചാബ് കിങ്സിന്റെ താരമാണ് ചെഹൽ. പഞ്ചാബിനായി കിരീടം വിജയിക്കാനുള്ള തയാറെടുപ്പിലാണെന്നും, ഫിറ്റ്നസ് മെച്ചപ്പെടുത്തി, ആത്മവിശ്വാസത്തോടെ കളിക്കാനാണു ശ്രമമെന്നും ചെഹൽ  വ്യക്തമാക്കി. കഴിഞ്ഞ ഐപിഎലിൽ പഞ്ചാബ് കിങ്സ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോടു ഫൈനലിൽ തോറ്റിരുന്നു. പഞ്ചാബ് കിങ്സിൽ 18 കോടി രൂപയാണ് ഒരു സീസണിൽ താരത്തിനു ലഭിക്കുന്നത്.

‘‘മതി, ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ ആറു മാസത്തിലേറെയായി ഞാൻ കുടിച്ചിട്ട്. എനിക്ക് ഇപ്പോൾ 35 വയസ്സായി. ഇനിയും നല്ല ആരോഗ്യത്തോടെ കളിക്കണം. ടീമിനായി എന്റെ 150 ശതമാനവും നൽകണം. ഒരു സീനിയർ താരമെന്ന നിലയിൽ ഐപിഎല്‍ കളിക്കുന്ന താരങ്ങൾ എന്നിൽനിന്ന് എന്തെങ്കിലുമൊക്കെ പഠിക്കണമെന്നുണ്ട്.’’– ചെഹൽ എബി ഡിവില്ലിയേഴ്സിന്റെ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഫൈനൽ തോൽവിയെക്കുറിച്ചും ചെഹൽ വിശദീകരിച്ചു.

‘‘കഴിഞ്ഞ ഫൈനലില്‍ മാർകോ യാൻസൻ ഞങ്ങൾക്കു വേണ്ടി കളിച്ചിരുന്നില്ല. യാൻസൻ ഉണ്ടായിരുന്നെങ്കിൽ പഞ്ചാബ് ഉറപ്പായും ജയിക്കുമായിരുന്നു. കഴിഞ്ഞ സീസണിൽ പന്തുകൊണ്ടും ബാറ്റുകൊണ്ടും യാൻസൻ അത്ര മികച്ച രീതിയിലാണു കളിച്ചത്. ബാറ്റിങ്ങിനിറങ്ങിയാൽ ഉറപ്പായും രണ്ടോ മൂന്നോ സിക്സുകൾ അടിക്കാൻ യാന്‍സനു സാധിക്കും. യാൻസന്റെ ബോളിങ് പ്രകടനത്തിൽ ത‍ൃപ്്തിയുണ്ട്. ഇത്തവണ പഞ്ചാബിനെതിരെ കളിക്കുന്ന ഓപ്പണര്‍മാർക്ക് കാര്യങ്ങൾ എളുപ്പമാകില്ല.’’-ചെഹൽ വ്യക്തമാക്കി.

അവശനായ ചെഹലിനെ സുഹൃത്തുക്കൾ ചേർന്ന് വാഹനത്തിൽ കയറ്റുന്നതിന്റെ ദ‍ൃശ്യങ്ങൾ മുൻപു പുറത്തുവന്നിരുന്നു. 2023 ഓഗസ്റ്റിൽ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയിലാണ് ചെഹല്‍ ഇന്ത്യൻ ജഴ്സിയില്‍ ഒടുവിൽ‍ കളിച്ചത്. ചൈനാമാൻ ബോളർ കുൽദീപ് യാദവ് ടീമിൽ സജീവമായതോടെ ചെഹലിന് അവസരങ്ങൾ‍ കുറയുകയായിരുന്നു. ഇന്ത്യയ്ക്കായി 72 ഏകദിനങ്ങളും 80 ട്വന്റി20യും കളിച്ചിട്ടുള്ള ചെഹൽ 217 വിക്കറ്റുകളാണു വീഴ്ത്തിയിട്ടുള്ളത്.

35 വയസ്സുകാരനായ താരം ആഭ്യന്തര ക്രിക്കറ്റില്‍ ഹരിയാനയുടെ താരമാണ്. പഞ്ചാബിനു പുറമേ, മുംബൈ ഇന്ത്യൻസ്, രാജസ്ഥാൻ റോയൽസ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമുകൾക്കു വേണ്ടിയും താരം ഐപിഎലിൽ കളിച്ചിട്ടുണ്ട്.

English Summary:

Yuzvendra Chahal has announced his implicit cessation of intoxicant consumption, a important determination made up of the 2026 IPL season

Read Entire Article