Published: April 20, 2026 02:35 PM IST Updated: April 20, 2026 03:32 PM IST
1 minute Read
കൊൽക്കത്ത ∙ ഐപിഎൽ മത്സരം കഴിഞ്ഞതിനു പിന്നാലെ പൊട്ടിക്കരഞ്ഞ് രാജസ്ഥാൻ റോയൽസിന്റെ കൗമാരതാരം വൈഭവ് സൂര്യവംശി. ഞായറാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരം തോറ്റതോടെയാണ് വൈഭവ് സങ്കടം സഹിക്കാനാകാതെ കരഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
മത്സര ശേഷം ഗ്രൗണ്ടില്‍ സങ്കടപ്പെട്ടിരിക്കുന്ന വൈഭവിന് അടുത്തേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്റ്റാഫ് അംഗം എത്തി ആശ്വസിപ്പിക്കുന്നതാണ് വിഡിയോ. തൊപ്പി ഉപയോഗിച്ച് മുഖം പൊത്തിയിരിക്കുന്ന വൈഭവ് സൂര്യവംശിയുടെ അടുത്തേക്കാണ് കെകെആർ സ്റ്റാഫ് അംഗം എത്തുന്നത്. പിന്നാലെ തോളിൽ കയ്യിട്ടു കരയുന്ന വൈഭവിനെ ആശ്വസിപ്പിക്കുന്നതും ഇരുവരും സംസാരിച്ചിരിക്കുന്നതും കാണാം.
ഔട്ടായാലും ടീം തോറ്റാലും വികാരങ്ങൾ മറുവയ്ക്കാത്ത താരമാണ് പതിനഞ്ചു വയസ്സുകാരനായ വൈഭവ് സൂര്യവംശി. കൊൽക്കത്തയ്ക്കെതിരെ രാജസ്ഥാൻ തോറ്റപ്പോൾ ഒരു പതിനഞ്ചുകാരന്റെ സ്വാഭാവിക പ്രതികരണമാണ് ഇതെന്നാണ് ആളുകളുടെ കമന്റ്. മത്സരത്തിൽ നാലു വിക്കറ്റിനാണ് രാജസ്ഥാന്റെ തോൽവി. സീസണിൽ രാജസ്ഥന്റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്. തുടർ തോൽവികളുടെ നിരാശയ്ക്കുശേഷം കൊൽക്കത്ത ടീമിന് സീസണിലെ ആദ്യ ജയവും.
Yesterday Vaibhav Sooryavanshi was spotted crying aft the game… This feline is unbelievable! Whether helium gets retired aboriginal oregon the squad loses, helium wears his bosom connected his sleeve. Honestly, that’s that 15-year-old mindset I cognize I would’ve been doing the nonstop aforesaid happening astatine that age! 🤣… pic.twitter.com/Ug6X4gVqks
— OldMonkOfCricket (@OldMonkOfCric) April 20, 2026അവസാന ഓവറിൽ സിക്സറിലൂടെ വിജയമുറപ്പിച്ചത് കൊൽക്കത്തയുടെ വൈസ് ക്യാപ്റ്റൻ റിങ്കു സിങ്ങാണ്. സീസണിലെ ആദ്യ അർധ സെഞ്ചറിയുമായി റിങ്കു ഫോമിലേക്ക് തിരിച്ചെത്തിയതും (34 പന്തിൽ 53 നോട്ടൗട്ട്) കൊൽക്കത്തയുടെ സന്തോഷം ഇരട്ടിപ്പിച്ചു. സ്കോർ: രാജസ്ഥാൻ– 20 ഓവറിൽ 9ന് 155. കൊൽക്കത്ത– 19.4 ഓവറിൽ 6ന് 161. 14 റൺസ് വഴങ്ങി 3 വിക്കറ്റെടുത്ത കൊൽക്കത്ത സ്പിന്നർ വരുൺ ചക്രവർത്തിയാണ് പ്ലെയർ ഓഫ് ദ് മാച്ച്.
വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും നയിക്കുന്ന ഓപ്പണിങ് സഖ്യമാണ് രാജസ്ഥാൻ ടീമിന്റെ നെടുംതൂണെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതായിരുന്നു ഇന്നലത്തെ മത്സരം. പതിവ് ശൈലിയിൽ തകർത്തടിച്ച വൈഭവും (28 പന്തിൽ 46) ജയ്സ്വാളും (29 പന്തിൽ 39) ആദ്യം ബാറ്റു ചെയ്ത രാജസ്ഥാനു നല്ല തുടക്കം നൽകി.
81 റൺസിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് പൊളിച്ച് വൈഭവിനെ പുറത്താക്കിയ വരുൺ ചക്രവർത്തിയാണ് കളി തിരിച്ചത്. തന്റെ അടുത്ത ഓവറിൽ ധ്രുവ് ജുറേലിനെയും (5) പിന്നാലെ റിയാൻ പരാഗിനെയും (12) പുറത്താക്കിയ വരുൺ രാജസ്ഥാന്റെ സ്കോറിങ്ങിന്റെ വേഗം കുറച്ചു. ജയ്സ്വാളിനെ സുനിൽ നരെയ്നും പുറത്താക്കി. ആദ്യ 10 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് നേടിയ രാജസ്ഥാനു പിന്നീടുള്ള 10 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 60 റൺസ് മാത്രമാണ്.
English Summary:







English (US) ·