Published: May 16, 2026 08:57 PM IST Updated: May 16, 2026 10:47 PM IST
1 minute Read
നോർത്ത് കാരലിന ∙ ഡബ്ല്യുഡബ്ല്യുഇ മത്സരത്തിൽ മുൻ വനിതാ ചാംപ്യൻ പേജിന് സംഭവിച്ച വസ്ത്രധാരണത്തിലെ പിഴവ് സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചയായി. റിങ്ങിലെ പോരാട്ടത്തിനിടയിൽ വസ്ത്രം സ്ഥാനം മാറിയതിനെ തുടർന്ന് താരം ബുദ്ധിമുട്ടുകയും, തത്സമയ സംപ്രേഷണത്തിന്റെ ക്യാമറകൾ പെട്ടെന്ന് ആംഗിൾ മാറ്റുകയുമായിരുന്നു. ഡബ്ല്യുഡബ്ല്യുഇ സ്മാക്‌ഡൗൺ വനിതാ ടാഗ് ടീം മത്സരത്തിനിടയിലാണ് അപ്രതീക്ഷിത സംഭവം ഉണ്ടായത്.
മത്സരത്തിനിടെ പേജ്, തന്റെ റിങ് ഗിയറിന്റെ മുകൾഭാഗം ശരിയാക്കാൻ നിരന്തരം ശ്രമിക്കുന്നത് കാണാമായിരുന്നു. മത്സരം റിങ്ങിന് പുറത്തേക്ക് നീങ്ങിയതോടെ വസ്ത്രത്തിന്റെ തകരാർ കൂടുതൽ വ്യക്തമായി. വസ്ത്രം പൂർണമായി മാറിപ്പോകുന്ന ദൃശ്യങ്ങൾ തത്സമയ ടെലിവിഷൻ സംപ്രേഷണത്തിൽനിന്ന് ഒഴിവാക്കാൻ ക്യാമറകൾ പെട്ടെന്ന് പേജിൽനിന്നു മാറ്റി. എങ്കിലും താരത്തിനുണ്ടായ അസൗകര്യ നിമിഷത്തിന്റെ ചിത്രങ്ങളും വിഡിയോ ക്ലിപ്പുകളും നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. വസ്ത്രധാരണത്തിൽ ബുദ്ധിമുട്ട് നേരിട്ടിട്ടും മത്സരം പൂർത്തിയാക്കിയ പേജിന്റെ പ്രഫഷനിലസത്തിന് കയ്യടി ഉയരുകയും ചെയ്തു.
പേജ്, ബ്രൈ ബെല്ല സഖ്യവും ജിയൂലിയ, കിയാന ജെയിംസ് സഖ്യവും തമ്മിലായിരുന്നു മത്സരം. മത്സരത്തിലുടനീളം ജിയൂലിയയും കിയാനയും കടുത്ത പോരാട്ടം കാഴ്ചവച്ചെങ്കിലും ഫിനിഷിങ് മൂവുകൾ കൃത്യമായി പ്രയോഗിച്ച് പേജ് തന്റെ ടീമിന് വിജയം സമ്മാനിച്ചു. പേജിന്റെ ക്ലിപ്പുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ഡബ്ല്യുഡബ്ല്യുഇ വിമൻസ് ഡിവിഷനിലെ വസ്ത്രങ്ങളുടെ ഡിസൈനുകൾ കൂടുതൽ സുരക്ഷിതമാക്കണം എന്ന തരത്തിലുള്ള ചർച്ചകളും ആരംഭിച്ചിട്ടുണ്ട്.
English Summary:







English (US) ·