Published: April 20, 2026 03:31 PM IST
1 minute Read
മുംബൈ∙ ക്രിക്കറ്റ് ടൂർണമെന്റ് ഫൈനൽ മത്സരം കാണാൻ ക്ഷണിക്കാത്തതിൽ പ്രകോപിതനായ രാഷ്ട്രീയ നേതാവ് മത്സരത്തിനിടെ പിച്ചിലേക്ക് ട്രാക്ടർ ഓടിച്ചു കയറ്റി.മഹാരാഷ്ട്രയിലെ ജൽഗാവ് ജില്ലയിൽ നടന്ന ഒരു ഒരു പ്രാദേശിക ക്രിക്കറ്റ് ടൂർണമെന്റിനിടെയാണ് സംഭവം. മുംബൈയിൽ നിന്ന് 400 കിലോമീറ്ററിലധികം അകലെയുള്ള ധരൻഗാവിലെ എംഎൽഎ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിനിടെ ഏപ്രിൽ 12നായിരുന്നു നാടകീയരംഗങ്ങൾ. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്.
ധരൻഗാവ് മുനിസിപ്പൽ കൗൺസിൽ പ്രസിഡന്റായ നേതാവാണ് പരിപാടിയിലേക്ക് സംഘാടകർ തന്നെ ക്ഷണിക്കാത്തതിന്റെ ദേഷ്യത്തിൽ മത്സരം പുരോഗമിക്കുന്നതിനിടെ പിച്ചിലേക്ക് ട്രാക്ടർ ഓടിച്ചുകയറ്റിത്. പുറത്തുവന്ന വിഡിയോയിൽ, ഒരാൾ ട്രാക്ടർ കളിക്കളത്തിലേക്ക് ഓടിച്ചു കയറ്റുന്നതും, ടർഫ് ഉഴുതുമറിച്ച് പിച്ച് കളിക്കാൻ അനുയോജ്യമല്ലാത്ത രീതിയിൽ നശിപ്പിക്കുന്നതും കാണാം. പെട്ടെന്ന് അരങ്ങേറിയ അസാധാരണ സംഭവത്തിൽ സംഘാടകരും കാണികളും അമ്പരന്നുപോയി.
സ്ഥലത്തെത്തിയ പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതായി സംഘാടകർ അറിയിച്ചു. കളി തുടരാൻ നിർവാഹമില്ലത്തിനാൽ മത്സരം ഉപേക്ഷിച്ചതായും വിഷയം വഷളാക്കേണ്ടെന്ന് തീരുമാനിച്ചതിനാൽ പരാതിയൊന്നും നൽകിയിട്ടില്ലെന്നും സംഘാടകർ കൂട്ടിച്ചേർത്തു.
English Summary:







English (US) ·