‘മനുഷ്യസഹജമായ തെറ്റാണ്, ആത്മാർഥമായി ക്ഷമ ചോദിക്കുന്നു’: സ്റ്റേജിൽ സംഭവിച്ചതിന് ബുമ്രയോട് മാപ്പ് പറഞ്ഞ് നടൻ രാം ചരൺ

1 week ago 2

ഓൺലൈൻ ഡെസ്ക്

Published: May 24, 2026 01:14 PM IST Updated: May 24, 2026 02:23 PM IST

1 minute Read

രാം  ചരൺ (ഇടത്), ജസ്‍പ്രീത് ബുമ്ര (വലത്) X/@Alokkhosla143
രാം ചരൺ (ഇടത്), ജസ്‍പ്രീത് ബുമ്ര (വലത്) X/@Alokkhosla143

ഭോപ്പാൽ ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം പേസർ ജസ്പ്രീത് ബുമ്രയെ അബദ്ധത്തിൽ ‘ഫുട്ബോൾ താരം’ എന്ന് വിളിച്ചതിന് ക്ഷമ ചോദിച്ച് തെന്നിന്ത്യൻ സൂപ്പർ താരം രാം ചരൺ. ഭോപ്പാലിൽ നടന്ന ‘പെദ്ധി’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലായിരുന്നു സംഭവം. നടി ജാൻവി കപൂർ, സംഗീത സംവിധായകൻ എ. ആർ. റഹ്മാൻ ഉൾപ്പെടെ ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തരും ചടങ്ങിൽ പങ്കെടുത്തിരുന്നു. സ്റ്റേജിൽ സംസാരിക്കുന്നതിനിടെ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ ചുരുങ്ങിയ വാക്കുകളിൽ വിശേഷിപ്പിക്കാൻ രാം ചരണിനോട് അവതാരകൻ ആവശ്യപ്പെട്ടു. സച്ചിൻ തെൻഡുൽക്കറുടെ കരിയറിനെ ‘ദീർഘവും ഐതിഹാസികവുമായ പ്രയാണം’ എന്നും, ധോണിയെ ‘ശാന്തനും ധീരനും’ എന്നും, വിരാട് കോലിയെ ‘തീപ്പൊരി’ എന്നും വിശേഷിപ്പിച്ച താരം, രോഹിത് ശർമയെ ‘എല്ലാവരുടെയും പ്രിയങ്കരൻ’ എന്നാണ് വിശേഷിപ്പിച്ചത്.

എന്നാൽ ബുമ്രയെക്കുറിച്ച് ചോദിച്ചപ്പോൾ, ഒരു നാക്കുപിഴ സംഭവിക്കുകയായിരുന്നു. ‘‘ഞാൻ താങ്കളുടെ ഏറ്റവും വലിയ ആരാധകനാണ്. എനിക്ക് ഫുട്ബോൾ വളരെ ഇഷ്ടമാണ്, നിങ്ങൾ അതിനെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോയി’’– എന്നായിരുന്നു രാം ചരണിന്റെ വാക്കുകൾ. അവതാരകൻ ഇതു കാര്യമാക്കാതെ അടുത്ത ചോദ്യത്തിലേക്ക് കടന്നെങ്കിലും വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നടനെതിരെ ട്രോൾ മഴയായി. ഫുട്ബോൾ താരമായ സുനിൽ ഛേത്രിയും ബുമ്രയും തമ്മിൽ രാം ചരണു മാറിപ്പോയെന്നാണ് ആരാധകർ കരുതുന്നത്. ഇതോടെ ബുമ്രയോട് മാപ്പ് ചോദിച്ച് രാം ചരൺ രംഗത്തെത്തി.

‘‘ഉഫ്ഫ്… ചിലപ്പോഴൊക്കെ എനിക്ക് പേരുകൾ പെട്ടെന്ന് മറന്നുപോകുന്ന സ്വഭാവമുണ്ട്. മാറിപ്പോയതിന് ജസ്പ്രീത് ബുമ്ര ജിയോട് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു - ആ ബഹളത്തിനും ആവേശത്തിനുമിടയിൽ മനുഷ്യസഹജമായി പറ്റിപ്പോയ ഒരു തെറ്റായിരുന്നു അത്.’’– രാം ചരൺ എക്സിൽ കുറിച്ചു. ബുമ്രയെ താൻ വളരെയധികം ബഹുമാനിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കളിയുടെ വലിയൊരു ആരാധകനാണ് താനെന്നും താരം കൂട്ടിച്ചേർത്തു

Uff… I’m genuinely truthful forgetful with names sometimes.

Apologies to @Jaspritbumrah93 Ji for the mix-up - it was a genuine quality mistake successful the mediate of each the excitement and the assemblage 🙏🏼

I genuinely respect you and I americium a immense instrumentality of your game. You marque each Indian consciousness arrogant when…

— Ram Charan (@AlwaysRamCharan) May 23, 2026

ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രമാണ് രാം ചരൺ നായകനാകുന്ന ‘പെദ്ധി’. കന്നഡ സൂപ്പർതാരം ശിവരാജ് കുമാറും ഈ ചിത്രത്തിൽ നിർണായകമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാം ചരൺ- ശിവരാജ് കുമാർ ടീം ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ജാൻവി കപൂർ നായികയാകുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിവ്യേന്ദു ശർമ, ജഗപതി ബാബു, ബോമൻ ഇറാനി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ജൂൺ 4ന് തിയറ്ററുകളിലെത്തും.

അതേസമയം, ട്വന്റി20 ലോകകപ്പ് ഫൈനലിൽ പ്ലെയർ ഓഫ് ദ് മാച്ചായ ജസ്പ്രീത് ബുമ്രയ്ക്ക് ഐപിഎലിൽ തിളങ്ങാൻ സാധിച്ചില്ല. 13 മത്സരങ്ങളിൽനിന്ന് നാലു വിക്കറ്റ് മാത്രമാണ് താരം നേടിയത്. ലോകകപ്പിനിടെ പറ്റിയ ചെറിയ പരുക്കാണ് ബുമ്രയ്ക്ക് വിനയായതെന്ന് കഴിഞ്ഞദിവസം മുംബൈ ഇന്ത്യൻസ് കോച്ച് മഹേള ജയവർധന വെളിപ്പെടുത്തിയിരുന്നു. ഐപിഎലിൽ സീസണിൽ പ്ലേഓഫ് കാണാതെ പുറത്തായ മുംബൈ ഇന്ത്യൻസിന്റെ അവസാന മത്സരം ഇന്നു രാജസ്ഥാനെതിരെയാണ്.

Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @Alokkhosla143 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

English Summary:

Ram Charan, a salient South Indian actor, has apologized to Indian cricketer Jasprit Bumrah aft mistakenly referring to him arsenic a shot subordinate during a movie audio launch. The incident, which occurred astatine the 'Peddi' movie motorboat successful Bhopal, led to online trolling, prompting Charan to explicit his sincere regret for the quality error.

Read Entire Article