മാഗ്നസ് കാൾസനു പിന്നാലെ അർജുൻ എരിഗെയ്സിയെയും വീഴ്ത്തി ഗുകേഷിന്റെ മധുര പ്രതികാരം; രണ്ടാമത്

9 months ago 11

മനോരമ ലേഖകൻ

Published: June 04 , 2025 09:32 AM IST

1 minute Read

d-gukesh-with-trophy

സ്റ്റവാങ്ങീർ (നോർവേ) ∙ ലോക ഒന്നാം നമ്പർ മാഗ്നസ് കാൾസനു പിന്നാലെ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ അർജുൻ എരിഗെയ്സിയെയും തോൽപിച്ച് നോർവേ ഓപ്പൺ ചെസിൽ ലോകചാംപ്യൻ ഡി. ഗുകേഷ് കുതിപ്പു തുടരുന്നു. ക്ലാസിക്കൽ ചെസിൽ അർജുനെതിരെ ഗുകേഷിന്റെ ആദ്യ വിജയമാണിത്. നോർവേ ചെസിന്റെ രണ്ടാം റൗണ്ടിൽ അർജുനോടു തോറ്റ ഗുകേഷിന്റെ മധുരപ്രതികാരവുമായി ഇത്.

ജയത്തോടെ 11.5 പോയിന്റുമായി ഗുകേഷ് 2–ാം സ്ഥാനത്തെത്തി. ഒരു പോയിന്റ് ലീഡിൽ അമേരിക്കക്കാരൻ ഫാബിയോ കരുവാനയാണ് ഒന്നാമത്. കാൾസൻ 11 പോയിന്റുമായി 3–ാം സ്ഥാനത്ത്. 3 റൗണ്ടുകൾ ബാക്കിനിൽക്കെ മുൻനിരയിലുള്ള ആർക്കും കിരീടം നേടാമെന്ന സ്ഥിതിയാണു നിലവിൽ.

കാൾസൻ യുഎസ് ഗ്രാൻഡ്മാസ്റ്റർ ഹികാരു നകാമുറയെ തോൽപിച്ചു. വനിതകളിൽ ഇന്ത്യക്കാരി കൊനേരു ഹംപി യുക്രെയ്ന‍ിന്റെ അന മ്യൂസിചുക്കിനോടു തോറ്റു. ചൈനയുടെ ജു വെൻജുനാണ് (11.5 പോയിന്റ്) ഒന്നാമത്; ഹംപി (10.5) നിലവിൽ 3–ാം സ്ഥാനത്താണ്.

English Summary:

Gukesh Triumphs: Secures Second Place astatine Norway Chess Open

Read Entire Article