മുംബൈ വിട്ടാൽ ഹാർദിക് പാണ്ഡ്യ ചെന്നൈ സൂപ്പർ കിങ്സിലേക്കോ? രാജസ്ഥാനെയും തള്ളാനാകില്ല; എല്ലാം ഒരു ചിത്രത്തിന്റെ പേരിൽ

6 days ago 2

മനോരമ ലേഖകൻ

Published: May 26, 2026 08:44 AM IST

1 minute Read

ഹാർദിക് പാണ്ഡ്യ  (Photo by R.Satish BABU / AFP)
ഹാർദിക് പാണ്ഡ്യ (Photo by R.Satish BABU / AFP)

മുംബൈ∙ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ടീം വിടാൻ ഒരുങ്ങുകയാണോ? ഇന്ത്യൻ പ്രീമിയർ ലീഗിൽനിന്ന് മുംബൈ ഇന്ത്യൻസ് പുറത്തായതിനു പിന്നാലെ ഹാർദിക് പാണ്ഡ്യ ടീമിൽനിന്ന് പടിയിറങ്ങുകയാണെന്ന അഭ്യൂഹങ്ങളും ശക്തമാണ്. സീസണിലെ അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോടു തോറ്റതിനു പിന്നാലെ പാണ്ഡ്യ ഇൻസ്റ്റയിൽ ഇട്ട ഒരു സ്റ്റോറിയാണു പുതിയ ചർച്ചകൾക്കു വഴി തുറന്നത്. ഇൻസ്റ്റയിലെ ചിത്രം നിമിഷങ്ങൾക്കകം വൈറലായതോടെ പാണ്ഡ്യ, ചെന്നൈ സൂപ്പർ കിങ്സിലേക്കോ രാജസ്ഥാൻ റോയൽസിലേക്കോ പോകാനുള്ള സാധ്യത ആരാധകർ പ്രവചിക്കുന്നു.

പാണ്ഡ്യയുടെ ചിത്രത്തിലുള്ള മൊബൈൽ‍ സ്ക്രീനിൽ 07,07 എന്ന സമയം ആണ് കാണിക്കുന്നത്. ചെന്നൈയുടെ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണിയുടെ ജഴ്സി നമ്പരാണിത്. ഐപിഎൽ സീസണിനിടെ ചെന്നൈ സിഇഒ കാശി വിശ്വനാഥുമായി പാണ്ഡ്യ ഏറെ നേരം സംസാരിച്ചിരുന്നു. ഇതും പാണ്ഡ്യ ചെന്നൈയിലേക്കു മാറുമെന്ന അഭ്യൂഹങ്ങൾക്കു കരുത്തായി. അതേസമയം പാണ്ഡ്യ പങ്കുവച്ച ചിത്രത്തിലെ പിങ്ക് നിറത്തിന്റെ സാന്നിധ്യം കാരണം, അദ്ദേഹം രാജസ്ഥാനിലേക്കു പോകാനുള്ള സാധ്യതയുണ്ടെന്നു കരുതുന്നവരും കുറവല്ല. ചിത്രത്തിലെ നോട്ട് പാഡ്, മൊബൈൽ സ്ക്രീൻ, ഹാർട്ട് ഇമോജി എന്നിവയെല്ലാം പിങ്ക് നിറത്തിലുള്ളതാണ്. രാജസ്ഥാൻ റോയൽസിന്റെ ജഴ്സിയുടെ നിറമാണിത്.

ക്യാപ്റ്റൻ പാണ്ഡ്യയും  മുംബൈയുടെ സൂപ്പർ താരങ്ങളായ രോഹിത് ശർമ, സൂര്യകുമാർ യാദവ്, ജസ്പ്രീത് ബുമ്ര എന്നിവരും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉള്ളതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ഗ്രൗണ്ടിൽ പാണ്ഡ്യയെടുക്കുന്ന ഏകപക്ഷീയമായ തീരുമാനങ്ങളും, സഹതാരങ്ങളോടുള്ള പെരുമാറ്റവുമാണ് സൂപ്പർ താരങ്ങളെ അസ്വസ്ഥരാക്കുന്നത്. 14 മത്സരങ്ങൾ പൂർത്തിയാക്കിയ മുംബൈയ്ക്ക് നാലു വിജയങ്ങൾ മാത്രമാണു നേടാൻ സാധിച്ചത്. 10 കളികളും തോറ്റ മുംബൈയ്ക്കുള്ളത് എട്ടു പോയിന്റുകൾ മാത്രം. സൂപ്പർ താരങ്ങളുടെ നിര തന്നെയുണ്ടായിട്ടും ഒൻ‍പതാം സ്ഥാനത്തു ഫിനിഷ് ചെയ്ത മുംബൈ അടുത്ത സീസണില്‍ ക്യാപ്റ്റനെ ഉൾപ്പടെ മാറ്റാൻ തയാറായേക്കും. 16.35 കോടി രൂപയാണ് ഒരു സീസണില്‍ ഹാർദിക് പാണ്ഡ്യ വാങ്ങുന്ന പ്രതിഫലം.

🚨 Hardik Pandya to CSK confirmed?

Today, Hardik Pandya posted an Instagram communicative wherever the clip connected his telephone was precisely 07:07 AM.

Before that, helium had a agelong chat with CSK CEO Kasi Viswanathan aft the Mumbai Indians vs CSK match. Now, it looks similar a commercialized woody could be… pic.twitter.com/KEv6Rd59HH

— Indian Cricket Ministry (@ICM_News45) May 25, 2026

English Summary:

Hardik Pandya's Mumbai Indians Future Uncertain

Read Entire Article