മുംബൈയെ തോൽപിച്ച കൊൽക്കത്തയ്ക്ക് പ്ലേ ഓഫ് പ്രതീക്ഷയുടെ നുറുങ്ങുവെട്ടം, അടുത്ത കളി വെറുതെ ജയിച്ചിട്ട് കാര്യമില്ല!

1 week ago 8

ഓൺലൈൻ ഡെസ്ക്

Published: May 20, 2026 10:33 PM IST Updated: May 21, 2026 09:36 AM IST

1 minute Read

 DIBYANGSHU SARKAR / AFP
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന കൊൽക്കത്ത താരങ്ങൾ. Photo: DIBYANGSHU SARKAR / AFP

കൊൽക്കത്ത ∙ ഐപിഎൽ പ്ലേഓഫിലേക്കുള്ള വഴിയിലെ അവസാന വെളിച്ചം തേടിയിറങ്ങിയ കൊൽക്കത്തയ്ക്ക് പ്രതീക്ഷയുടെ നുറുങ്ങുവെട്ടം. മുംബൈ ഇന്ത്യൻസ് ബാറ്റർമാരെ എറിഞ്ഞിട്ട ബോളർമാരുടെ കരുത്തിൽ മുംബൈക്കെതിരെ കൊൽക്കത്തയ്ക്ക് നാലു വിക്കറ്റിന്റെ വിജയം. സ്കോർ: മുംബൈ – 20 ഓവറിൽ 8ന് 147; കൊൽക്കത്ത – 18.5 ഓവറിൽ 6ന് 148. ജയത്തോടെ, ഒരു മത്സരം കൂടി ബാക്കിയുള്ള കൊൽക്കത്തയ്ക്ക് പ്ലേ ഓഫിലേക്കു നേരിയ പ്രതീക്ഷയായി. 

രാജസ്ഥാൻ, പഞ്ചാബ് ടീമുകൾ അവസാന മത്സരം ജയിക്കാതെ വന്നാൽ, മികച്ച മാർജിനിൽ അടുത്ത കളി ജയിച്ചാൽ പ്ലേ ഓഫ് എന്ന വിദൂര സ്വപ്നം കൊൽക്കത്തയെ തേടിയെത്താൻ സാധ്യതയുണ്ട്. 24നു ഡൽഹിക്കെതിരെ ഈഡൻ ഗാർഡൻസിലാണ് കൊൽക്കത്തയുടെ അവസാന മത്സരം. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയെ ഞെട്ടിച്ചാണ് മുംബൈ തുടങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ചറി നേടി മികച്ച ഫോമിലുള്ള ഫിൻ അലനെ (5 പന്തിൽ 8) ആദ്യ ഓവറിൽ തന്നെ ദീപക് ചാഹർ പുറത്താക്കി. 

തുടർന്ന് മനീഷ് പാണ്ഡെയെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ അജിൻക്യ രഹാനെ (17 പന്തിൽ 21) കൊൽക്കത്തയുടെ സ്കോർ ബോർഡ് ചലിപ്പിച്ചു. 6–ാം ഓവറിൽ രഹാനയെയും തൊട്ടടുത്ത ഓവറിൽ കാമറൂൺ ഗ്രീനിനെയും (8 പന്തിൽ 4) കോർബിൻ ബോഷ് പുറത്താക്കിയത് മുംബൈയ്ക്ക് നേരിയ പ്രതീക്ഷ നൽകി.  റോവ്മാൻ പവലിനെ കൂട്ടുപിടിച്ച് മനീഷ് പാണ്ഡെ നടത്തിയ പോരാട്ടമാണ് കൊൽക്കത്തയുടെ ജയം ഉറപ്പാക്കിയത്.

English Summary:

Indian Premier League, Kolkata Knight Riders vs Mumbai Indians Match Updates

Read Entire Article