Published: December 15, 2025 09:32 AM IST Updated: December 15, 2025 09:50 AM IST
1 minute Read
മുംബൈ∙ വാങ്കഡെ സ്റ്റേഡിയത്തിലെത്തിയ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിക്കൊപ്പം സെൽഫിയെടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭാര്യ അമൃത ഫഡ്നാവിസിന് രൂക്ഷവിമർശനം. ഇതിഹാസ താരത്തോട് അമൃത ബഹുമാനമില്ലാതെ പെരുമാറിയെന്നാണ് മെസ്സി ആരാധകരുടെ പരാതി. ച്യൂയിംങ് ഗം ചവച്ചുകൊണ്ട്, മെസ്സി, റോഡ്രിഗോ ഡി പോൾ, ലൂയി സ്വാരെസ് എന്നിവർക്കൊപ്പം സെൽഫിയെടുക്കുന്ന അമൃതയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
മെസ്സിക്കൊപ്പം ഗ്രൗണ്ടിൽ നിൽക്കാനും ഇങ്ങനെ പെരുമാറാനും അമൃതയ്ക്ക് എന്തു യോഗ്യതയാണ് ഉള്ളതെന്നും ഒരു വിഭാഗം ആരാധകർ ചോദിക്കുന്നു. മെസ്സിക്കൊപ്പം നിൽക്കുന്നതിനു വേണ്ടി അർജന്റീന താരം ഡി പോളിനെ അമൃത മാറ്റി നിർത്തിയതായും ആരോപണമുണ്ട്. മെസ്സിയുടെ കൂടെയുള്ള ചിത്രം അമൃത ഫഡ്നാവിസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഇതിനും മെസ്സി ആരാധകരുടെ പരിഹാസ കമന്റുകളുണ്ട്.
കൊൽക്കത്തയിലുണ്ടായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, മെസ്സി സ്റ്റേഡിയത്തിലെത്തി ഏറെ നേരം കഴിഞ്ഞാണ് മറ്റു വിഐപികൾ സ്റ്റേഡിയത്തിലേക്ക് ഇറങ്ങിയത്. മെസ്സി, റോഡ്രിഗോ ഡി പോൾ, ലൂയി സ്വാരെസ് എന്നിവർ സ്റ്റേഡിയത്തിൽ ആരാധകരെ അഭിവാദ്യം ചെയ്തപ്പോൾ ദേവേന്ദ്ര ഫഡ്നാവിസും സച്ചിൻ തെൻഡുൽക്കറും പ്രത്യേകം തയാറാക്കിയ വേദിയിൽ തുടരുകയായിരുന്നു.
കൗമാര താരങ്ങൾക്കൊപ്പം മെസ്സി പന്തു തട്ടിയതിനു ശേഷമായിരുന്നു ബോളിവുഡ് താരങ്ങളടക്കം ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. എന്നാൽ മെസ്സിയെയും മറ്റു താരങ്ങളെയും സാക്ഷിയാക്കി, അജയ് ദേവ്ഗണിനെയും ടൈഗർ ഷ്രോഫിനെയും ദേവേന്ദ്ര ഫഡ്നാവിസ് ആദരിച്ചതും പരിഹാസത്തിനിടയാക്കി.
Amruta Fadnavis is simply a dancer, singer, actor, activist, CM’s wife, beardown autarkic aforesaid made gum chewing women
And who’s Messi?
merely a footballer🙄
attitude to banta hai👍
While TMC curate Aroop Biswas deserves each the disapproval helium is facing for “hijacking” Messi and the event, Maharashtra CM’s woman Amruta Fadnavis seems to beryllium a pugnacious rival to the aforesaid antics and deserves akin attraction for exploiting her privilege and presumption of… pic.twitter.com/4BD8Q5anT4
— Dr Aratrika Ganguly (@aratrika_g08) December 14, 2025English Summary:








English (US) ·