മോശം രീതിയിൽ ദൃശ്യങ്ങൾ പകർത്തി, അറപ്പുളവാക്കുന്ന കാര്യമെന്ന് സാറ തെൻഡുൽക്കർ, രൂക്ഷവിമര്‍ശനം

1 week ago 6

ഓൺലൈൻ ഡെസ്ക്

Published: May 22, 2026 09:43 AM IST

1 minute Read

 Instagaram/saratendulkar/)
സാറാ തെൻഡുൽക്കർ (ചിത്രം: Instagaram/saratendulkar/)

മുംബൈ∙ വിമാനത്താവളത്തിലെത്തിയപ്പോൾ പാപ്പരാസികൾ മോശം രീതിയിൽ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചതായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കറുടെ മകൾ സാറ തെൻഡുൽക്കർ. സാറയും സഹോദരൻ അർജുൻ തെൻഡുൽക്കറുടെ ഭാര്യ സാനിയ ചന്ദോക്കും വിമാനത്താവളത്തിലെത്തിയപ്പോഴുള്ള ദൃശ്യങ്ങളാണ് മോശം രീതിയില്‍ പകർത്തിയത്. ഇതോടെ ദൃശ്യങ്ങൾ പകർത്തിയ ആളെ മെൻഷൻ ചെയ്താണ് സാറ ഇൻസ്റ്റഗ്രാമിൽ രൂക്ഷവിമർശനം ഉന്നയിച്ചത്. അറപ്പുണ്ടാക്കുന്ന സമീപനമാണ് ഇതെന്നും തങ്ങളെ വെറുതെ വിടണമെന്നും ഇതല്ല മാധ്യമപ്രവർത്തനമെന്നും സാറ ഇൻസ്റ്റ സ്റ്റോറിയിൽ കുറിച്ചു.

‘‘നിങ്ങൾക്കു പോസ്റ്റ് നീക്കം ചെയ്യാം. എന്നാൽ നിങ്ങളോടുള്ള അറപ്പ് കുറയാൻ പോകുന്നില്ല.’’– സാറ വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ 9.7 മില്യൻ ആളുകളാണ് സാറയെ പിന്തുടരുന്നത്. ഓസ്ട്രേലിയൻ ടൂറിസം അവരുടെ ബ്രാൻഡ് അംബാസഡറായി സാറയെ നിയമിച്ചിരുന്നു. ഈ കരാർ പ്രകാരം കോടികളാണു സാറയ്ക്കു പ്രതിഫലമായി ലഭിക്കുന്നത്. മോഡലിങ്ങിലൂടെയും പരസ്യവരുമാനമായും സാറയ്ക്ക് ലക്ഷങ്ങൾ ലഭിക്കുന്നുണ്ടെന്നാണു റിപ്പോർട്ടുകൾ. ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് 25 മുതൽ 30 ലക്ഷം രൂപവരെയാണ് പ്രതിഫലമായി വാങ്ങുന്നത്.

2021 ൽ‍ കൊറിയൻ ബ്യൂട്ടി ബ്രാൻഡായ ലനേജിനു വേണ്ടിയാണ് സാറ ആദ്യമായി മോഡലിങ് രംഗത്തെത്തുന്നത്. യുണിവേഴ്സിറ്റി കോളജ് ലണ്ടനിൽനിന്ന് ബിരുദവും, പബ്ലിക് ഹെൽത്ത് ന്യൂട്രീഷനിൽ മാസ്റ്റേഴ്സും നേടിയ ശേഷമാണ് സാറ മോഡലിങ് രംഗത്ത് സജീവമായത്. സച്ചിൻ തെൻഡുൽക്കർ ഫൗണ്ടേഷന്റെ ഡയറക്ടര്‍ കൂടിയാണ് 28 വയസ്സുകാരിയായ സാറ.

सचिन तेंदुलकर की बेटी सारा तेंदुलकर
हमेशा सुर्खियों में बनी रहती है ,
सोशल मीडिया पर,और उनकी काफी अच्छी फैंस फॉलोइंग भी है !!

लेकिन बॉडी शेमिंग पर ,एक यूजर ने पोस्ट करके इनको " ट्रोल "किया !!

यूजर ने एक पोस्ट करते लिखा कि "मोटी वाली सारा है" और "बगल में खड़ी भाभी है"!!

जब… pic.twitter.com/YVNXHOYTPu

— Journalist Fatima ✍️ (@mahsharfatima86) May 21, 2026

English Summary:

Sara Tendulkar Slams Paparazzi Over Airport Harassment

Read Entire Article