യോഗ്യതാ റൗണ്ടിൽ അടിച്ചുകൂട്ടിയത് ആറു ഗോളുകള്‍, ഫിഫ ലോകകപ്പ് കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് മുൻ താരം

2 weeks ago 3

മനോരമ ലേഖകൻ

Published: May 17, 2026 06:10 PM IST

1 minute Read

 SajjadHussain/AFP
ഡക്കൻസ് നാസോണ്‍ കേരള ബ്ലാസ്റ്റേഴ്സ് ജഴ്സിയിൽ കളിക്കുന്നു. Photo: SajjadHussain/AFP

പോർട്ടോ പ്രിൻസ്∙ ഫിഫ ലോകകപ്പിനുള്ള ഹെയ്റ്റി ടീമിൽ ഇടം പിടിച്ച് കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരവും. 31 വയസ്സുകാരൻ ഡക്കൻസ് നാസോണാണ് ഹെയ്റ്റിക്കു വേണ്ടി പന്തു തട്ടുന്നത്.  44 ഗോളുമായി രാജ്യത്തിന്റെ ടോപ് സ്കോററായ ഡക്കൻസ് നാസോൺ 6 ഗോളടിച്ചു യോഗ്യതാ റൗണ്ടിൽ ഹെയ്റ്റിയെ ഒന്നാമതെത്തിച്ചിരുന്നു. 2016ലാണ് നാസോൺ കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചത്. 12 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ താരം ക്ലബ്ബിനായി രണ്ടു ഗോളുകകളും സ്കോർ ചെയ്തു.

അടുത്ത സീസണ് മുന്നോടിയായി ബ്ലാസ്റ്റേഴ്സ് വിട്ട താരം ഇംഗ്ലിഷ് ക്ലബ്ബ് വോൾവർഹാംപ്ടൻ വാർഡറേഴ്സിലേക്കാണു ചേക്കേറിയത്. വിവിധ ക്ലബ്ബുകൾക്കും രാജ്യത്തിനും വേണ്ടി 101 ഗോളുകൾ നാസോൺ അടിച്ചുകൂട്ടിയിട്ടുണ്ട്. നിലവില്‍ ഇറാനിലെ മുൻനിര ലീഗായ പേർഷ്യൻ ഗൾഫ് ലീഗിൽ എസ്തഗ്‍ലാൽ എഫ്സിക്കുവേണ്ടിയാണു താരം കളിക്കുന്നത്. സെന്റർ ഫോർവേഡായി കളിക്കുന്ന നാസോണിന്റെ മാർക്കറ്റ് വാല്യു 7.2 കോടിയാണ്. ബ്ലാസ്റ്റേഴ്സിൽ കളിക്കുന്ന സമയത്ത് താരത്തിന്റെ മൂല്യം 2.8 കോടിയായിരുന്നു.

വിൽസൺ ഇസിഡോറും ജീൻ റിക്നർ ബെൽഗാർഡും ഉൾപ്പെടെ വിദേശ മത്സരപരിചയമുള്ള താരങ്ങളുടെ സാന്നിധ്യം യോഗ്യതാ മത്സരങ്ങളിൽ ഹെയ്റ്റിക്കു കരുത്തായിരുന്നു. ഫോർവേഡ് ഫ്രൻസ്ഡി പിയററ്റ്, മിഡ്ഫീൽഡർ ഡാൻലി ജീൻ ജാക്സ്, ഡിഫൻഡർ റിക്കാർഡോ എഡ്യെ തുടങ്ങിയവരുൾപ്പെട്ട ടീം കരുത്തരാണ്. ബ്രസീലും മൊറോക്കോയും സ്കോട്‌ലൻഡും ഉൾപ്പെട്ട കടുത്ത ഗ്രൂപ്പിലാണു ഹെയ്റ്റിയുടെ സ്ഥാനം.

Read Entire Article