ലോസാഞ്ചലസ്∙ ഫിഫ ലോകകപ്പ് 2026 മത്സരത്തിൽ ബോസ്നിയയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് സ്വിറ്റ്സർലൻഡ്. സ്വിറ്റ്സർലൻഡിന് വേണ്ടി യൊഹാന്‍ മൻസാംബി നേടിയ ഇരട്ട ഗോളുകളടക്കം ബോസ്നിയയുടെ നെഞ്ചത്തു തറച്ച ആണിയായി. രണ്ടാം പകുതിയിലാണ് ഇരു ടീമുകളുടെയും ഗോൾ മഴ പെയ്തത്. 72–ാം മിനിറ്റിൽ സബ്സ്റ്റിറ്റ്യൂട്ട് ആയി കളത്തിലിറങ്ങിയതാണ് യൊഹാന്‍ മൻസാംബി. തൊട്ടടുത്ത നിമിഷം, 73–ാം മിനിറ്റിൽ മൻസാംബി ബോസ്നിയയുടെ ഗോൾ വല കുലുക്കി.
83–ാം മിനിറ്റിൽ സ്വിറ്റ്സർലൻഡിന്റെ രണ്ടാമത്തെ ഗോൾ പിറന്നു. ബോക്സിനകത്തു നിന്നും എംബോളോ നൽകിയ ക്രോസ് റൂബെൻ വർഗാസ് കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. 89–ാം മിനിറ്റിലാണ് സ്വിറ്റ്സർലൻഡിന്റെ മൂന്നാം ഗോൾ. ഇടത് വിങ്ങിൽ നിന്നും വർഗാസ് ബോക്സിനകത്തേക്കു നൽകിയ പാസ് യൊഹാന്‍ മൻസാംബി ഷൂട്ട് ചെയ്യുന്നു. പന്ത് നേരെ പോസ്റ്റിലേക്ക്. മൻസാംബിയുടെ രണ്ടാമത്തെയും സ്വിറ്റ്സർലൻഡിന്റെ മൂന്നാമത്തെയും ഗോൾ.
What you should work next
ഇഞ്ചറി ടൈമിലാണ് ബോസ്നിയയുടെ ഗോൾ പിറക്കുന്നത്. കോർണർ കിക്ക് ഗോൾകീപ്പർ തടുത്ത് മാറ്റിയപ്പോൾ ആ പന്ത് എർമിൻ മാഹ്മിക് ഷൂട്ട് ചെയ്ത് പോസ്റ്റിലേക്ക് കയറ്റുകയായിരുന്നു. ഇഞ്ചറി ടൈമിൽ ബോസ്നിയയുടെ അമർ മെമിക് നടത്തിയ ഫൗളിന് റഫറി പെനാൽറ്റി നൽകി. പെനാൽറ്റി കിക്കെടുത്ത ഗ്രാനിറ്റ് ഷാക്ക സ്വിറ്റ്സർലൻഡിന് നാലാമത്തെ ഗോൾ നേടിക്കൊടുത്തു.
സ്വിറ്റ്സർലൻഡും ബോസ്നിയയും ഇഞ്ചോടിഞ്ച് പ്രകടനം കാഴ്ചവച്ച ആദ്യ പകുതിക്കു ശേഷമാണ് മത്സരം നാടകീയമായ രണ്ടാം പകുതിയിലേക്കു കടന്നത്. 62 ശതമാനം പന്തടക്കത്തോടെ 91 ശതമാനം കൃത്യതയിൽ 574 പാസുകളാണ് സ്വിസ് പട മത്സരത്തിലുടനീളം നടത്തിയത്. സ്വിറ്റ്സർലൻഡിന്റെ 13 ഷോട്ടുകളിൽ 8 എണ്ണവും ഓൺടാർഗറ്റായി. നിരവധി തവണ ഗോൾ കീപ്പർ വസിച്ച് ബോസ്നിയയുടെ രക്ഷകനായെങ്കിലും രണ്ടാം പകുതിയുടെ അവസാന മിനിറ്റുകളിൽ കളി കയ്യിൽനിന്നു പോകുകയായിരുന്നു.
50-ാം മിനിറ്റിൽ ബോക്സിന്റെ ഇടത് കോർണറിൽ നിന്നും സ്വിസ് താരം എൻഡോയെ മനോഹരമായൊരു ഡയഗണൽ ഷോട്ട് തൊടുത്തെങ്കിലും ഗോൾ കീപ്പർ പന്ത് കൈപ്പിടിയിലൊതുക്കി.
52–ാം മിനിറ്റിൽ ബോക്സിനകത്തേക്ക് ഉയർന്നുകിട്ടിയ പാസ് സ്വിസ് താരം മിഷേൽ ഹെഡ് ചെയ്ത് വലയിലാക്കാൻ നോക്കിയെങ്കിലും പന്ത് പുറത്തേക്ക് തെറിച്ചു.
55ാം മിനിറ്റിൽ സ്വിറ്റ്സർലൻഡ് താരം എൻഡോയെയെടുെട മനോഹരമായൊരു ബൈസിക്കിൾ ഷോട്ട് പോസ്റ്റിനെ ലക്ഷ്യമാക്കി പാഞ്ഞപ്പോഴും ഗോൾ കീപ്പർ നിക്കോള വസിച്ച് വിദഗ്ധമായി പന്ത് തട്ടിമാറ്റി. ഇത്തരത്തിൽ നിരവധിത്തവണയാണ് ഗോൾ കീപ്പർ വസിച്ച് ബോസ്നിയക്ക് രക്ഷകനായത്.
മത്സരത്തിന്റെ തുടക്കം മുതൽ ഇരു ടീമുകളും ഫൗളുകളിലും മുന്നേറി. 17 ഫൗളുകളാണ് ദക്ഷണാഫ്രിക്ക വഴങ്ങിയത്. 7 ഫൗളുകൾ ചെക്ക് റിപ്പബ്ലിക്കും വഴങ്ങി. 58ാം മിനിറ്റിൽ ബോസ്നിയൻ താരം അമർ ദേദിക്കിന് മഞ്ഞ കാർഡ് ലഭിച്ചു. തൊട്ടടുത്ത മിനിറ്റിൽ എദിൻ സെക്കോയ്ക്കും മഞ്ഞ കാർഡ് ലഭിച്ചു. 64ാം മിനിറ്റിൽ സ്വിസ് താരം നിക്കോ എൻവെദിക്കും മഞ്ഞ കാർഡ് ലഭിച്ചു.80–ാം മിനിറ്റിൽ ബോളുമായി മുന്നേറിയ സ്വിറ്റ്സർലൻഡിന്റെ ബ്രീൽ എംബോളോയെ ടാക്കിൾ ചെയ്ത് വീഴ്ത്തിയ ബോസ്നിയയുടെ താരിക് മുഹറമോവിക്കിന് റെഡ് കാർഡും കിട്ടി. ഈ ലോകകപ്പിലെ നാലാമത്തെ റെഡ് കാർഡാണിത്.
English Summary:





English (US) ·