രണ്ട് ഐപിഎൽ മത്സരങ്ങൾ കളിച്ച മലയാളി താരത്തിന് തീവില! തകർത്തടിച്ച കെ.എൽ. രാഹുലിനെ വാങ്ങാൻ ആളില്ല, കാരണം ഇതാണ്

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: June 06, 2026 09:08 AM IST

1 minute Read

 Arun Sankar/AFP
കരുൺ നായർ, കെ.എൽ‍. രാഹുൽ. Photo: Arun Sankar/AFP

ബെംഗളൂരു∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിൽ രണ്ടു മത്സരങ്ങൾ മാത്രം കളിച്ച മലയാളി താരം കരുൺ നായർ കർണാടകയിലെ മഹാരാജ ട്രോഫി താരലേലത്തിലെ വിലയേറിയ താരം. ആഭ്യന്തര ക്രിക്കറ്റിൽ കർണാടയ്ക്കു വേണ്ടി കളിക്കുന്ന കരുണിനെ മംഗളൂരു കോസ്റ്റൽ കിങ്സ് 18 ലക്ഷം രൂപയ്ക്കാണു വാങ്ങിയത്. ജൂൺ 20 മുതൽ ജൂലൈ 12 വരെ മൈസുരു, ഹുബ്ബള്ളി, ബെംഗളൂരു എന്നീ വേദികളിലാണ് ടൂർണമെന്റ് നടക്കുക. ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്ന രവിചന്ദ്രൻ സ്മരണിലെ ശിവമൊഖ യോദ്ധാസ് 15.75 ലക്ഷം രൂപയ്ക്കും വാങ്ങി.

What you should work next

അഭിനവ് മനോഹർ 13.50 ലക്ഷത്തിന് ഹുബ്ലി ടൈഗേഴ്സിലും വൈശാഖ് വിജയകുമാര്‍ 8.25 ലക്ഷത്തിനു മൈസൂർ വാരിയേഴ്സ് ടീമിലും കളിക്കും. ദേവ്ദത്ത് പടിക്കലിനും പ്രസിദ്ധ് കൃഷ്ണയ്ക്കും 2.5 ലക്ഷമാണ് പ്രതിഫലം. ഇരുവരും മൈസൂർ വാരിയേഴ്സിനായി കളിക്കാനിറങ്ങും. കർണാടക ലീഗിന്റെ സമയത്ത് തന്നെ ഇരുവർക്കും ഇന്ത്യൻ ടീമിലും മത്സരങ്ങളുള്ളതിനാലാണ് തുക ഇത്രയും കുറഞ്ഞത്. അതേസമയം ഐപിഎലിൽ തകർത്തു കളിച്ച ഇന്ത്യൻ സീനിയർ താരം കെ.എൽ. രാഹുലിനെ ലേലത്തിൽ ആരും വാങ്ങിയില്ല. രാഹുലിന്റെ പേര് ലേലത്തിൽ വന്നപ്പോൾ അദ്ദേഹം കളിക്കുമോയെന്നായിരുന്നു ഫ്രാഞ്ചൈസികളുടെ ചോദ്യം. ഉറപ്പില്ലെന്ന് അവതാരകൻ മറുപടി നൽകിയതോടെ ഫ്രാഞ്ചൈസികൾ പിൻ‍വാങ്ങുകയായിരുന്നു.

What you should work next

ഇന്ത്യൻ ടീമിന് പരമ്പരകളുള്ളതിനാൽ ആരെങ്കിലും വാങ്ങിയാലും രാഹുലിന് കർണാടക ലീഗ് പൂർണമായും നഷ്ടമാകും. 14 കോടിക്ക് ഡൽഹി ക്യാപിറ്റൽസിനു വേണ്ടി ഐപിഎൽ‍ കളിച്ച രാഹുൽ, 14 മത്സരങ്ങളിൽനിന്ന് ഒരു സെഞ്ചറി ഉൾപ്പടെ 593 റൺസാണ് അടിച്ചെടുത്തത്. കർണാടക ലീഗിലെ വിലയേറിയ താരമായ കരുൺ നായർ രണ്ട് ഐപിഎല്‍ മത്സരങ്ങളിൽനിന്ന് സ്കോർ ചെയ്തത് 18 റൺസായിരുന്നു. ഐപിഎലിൽ തിളങ്ങിയ മനീഷ് പാണ്ഡെയെ 12.75 ലക്ഷത്തിനും മക്നെയിൽ നോറോണയെ 12.25 ലക്ഷത്തിനും ഗുൽബർഗ മിസ്റ്റിക്സ് സ്വന്തമാക്കി. മുൻ ഇന്ത്യൻ ഓപ്പണർ മയങ്ക് അഗർവാള്‍ 11.50 ലക്ഷത്തിന് ഹുബ്ലി ടൈഗേഴ്സിലും കളിക്കും.

English Summary:

Karun Nair was the astir costly subordinate successful the Maharaja Trophy subordinate auction, fetching Rs 18 lakh from Mangalore Coastal Kings. Despite playing lone 2 IPL matches successful 2026, Nair's home cricket show made him a sought-after player.

Read Entire Article