രാജസ്ഥാന് തിരിച്ചടി, ഇംഗ്ലണ്ട് ഓൾറൗണ്ടർ ഐപിഎൽ കളിക്കില്ല; കുഞ്ഞുണ്ടായതിനാൽ ഉടൻ വരില്ലെന്ന് ലോക്കി, ഓസ്ട്രേലിയൻ താരങ്ങൾ കൂട്ട അവധി!

1 day ago 2

ഓൺലൈൻ ഡെസ്ക്

Published: March 21, 2026 08:25 AM IST

1 minute Read

 DIBYANGSHU SARKAR / AFP
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന സാം കറൻ. Photo: DIBYANGSHU SARKAR / AFP

ജയ്പുർ ∙ ഐപിഎൽ ക്രിക്കറ്റിന് കൊടിയേറും മുൻപേ പരുക്കേറ്റ് വീഴുന്ന താരങ്ങളുടെ എണ്ണം കൂടുന്നു. അടിവയറിനു പരുക്കേറ്റതോടെ ഇംഗ്ലിഷ് ഓൾറൗണ്ടർ സാം കറന് ഈ സീസണിലെ മത്സരങ്ങൾ നഷ്ടമാകും. നിലവിൽ രാജസ്ഥാൻ റോയൽസ് താരമാണ് കറൻ. കൊൽക്കത്ത ടീമിലെ പേസർ ഹർഷിത് റാണ, ചെന്നൈയുടെ ഓസ്ട്രേലിയൻ പേസർ നേതൻ എലിസ് എന്നിവർക്കും പരുക്കിനെത്തുടർന്ന് ഈ സീസൺ നഷ്ടമായിരുന്നു.

പഞ്ചാബ് കിങ്സിന്റെ താരമായ ന്യൂസീലൻഡ് പേസർ ലോക്കി ഫെർഗൂസൻ സീസണിലെ ആദ്യ 7 മത്സരങ്ങൾക്കുണ്ടാകില്ല. കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ടാണ് ഫെർഗൂസൻ അവധി തേടിയത്. ട്വന്റി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കിടെ കുറച്ചു ദിവസം അവധിയെടുത്ത് ലോക്കി ഫെർഗൂസൻ‍ നാട്ടിലേക്കു മടങ്ങിയിരുന്നു. എന്നാല്‍ നാലു ദിവസങ്ങൾക്കു ശേഷം സൂപ്പർ‍ എട്ട് മത്സരങ്ങൾക്കുവേണ്ടി തിരിച്ചെത്തി. ലോകകപ്പിനു ശേഷം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലും താരം കളിച്ചിരുന്നു. മൂന്നാം മത്സരത്തിന് ഇറങ്ങിയ ശേഷമാണ് നീണ്ട അവധിയെടുക്കുന്ന കാര്യം താരം വെളിപ്പെടുത്തിയത്. 

ലോക്കി കളിച്ചില്ലെങ്കിൽ ഓസ്ട്രേലിയൻ പേസർ ബെൻ‍ ഡ്വാർഷ്യൂസ് പഞ്ചാബിനായി ഐപിഎലിൽ കളിക്കാനിറങ്ങും. 4.4 കോടി രൂപയ്ക്കാണ് താരലേലത്തിൽ ഡ്വാർഷ്യൂസ് ഐപിഎലിനെത്തിയത്. ഓസ്ട്രേലിയൻ പേസർമാരായ പാറ്റ് കമിൻ‌സ്, മിച്ചൽ സ്റ്റാർക്, ജോഷ് ഹെയ്‌സൽവുഡ് എന്നിവരും ഇത്തവണ ആദ്യ ഘട്ട മത്സരങ്ങളിൽനിന്ന് വിട്ടുനിൽക്കുമെന്നാണ് റിപ്പോർട്ട്.

English Summary:

Sam Curran of Rajasthan Royals ruled retired owed to an abdominal injury. Several different salient bowlers are besides facing unavailability for assorted reasons, impacting squad lineups for the archetypal stages of the tournament.

Read Entire Article