രോഹിത്തും സഞ്ജുവുമില്ല, നയിക്കാൻ എംഎസ് ധോണി; ഐപിഎല്ലിലെ ഡ്രീം 11 തിരഞ്ഞെടുത്ത് കെവിൻ പീറ്റേഴ്സൻ

10 hours ago 2

ഹൈലൈറ്റ്:

  • ഐപിഎൽ 2026 മാർച്ച് 28ന് ആരംഭിക്കും
  • ആർസിബിയാണ് നിലവിലെ ചാമ്പ്യന്മാർ
  • ധോണി ഈ സീസണിലും സിഎസ്കെയ്ക്കായി കളിക്കും

kevin pietersen, virat kohliകെവിൻ പീറ്റേഴ്സൻ, വിരാട് കോഹ്ലി(ഫോട്ടോസ്- Vijaya Karnataka Web)
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസൺ ആരംഭിക്കാൻ പോവുകയാണ്. ആറ് ദിവസം മാത്രമാണ് കാത്തിരിപ്പ് അവസാനിക്കാനായുള്ളത്. 10 ടീമുകളും അവസാന ഘട്ട പണിപ്പുരയിലാണ്. ആരാവും ഇത്തവണ കപ്പിലേക്കെത്തുകയെന്നതും കൂടുതൽ റൺസും വിക്കറ്റും നേടുന്ന താരങ്ങൾ ആരൊക്കെയാവുമെന്നതുമാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഐപിഎല്ലിലൂടെ പേരെടുത്ത് സൂപ്പർ ഹീറോകളായ നിരവധി താരങ്ങളെ കാണാനാവും. ഇന്നത്തെ ഇന്ത്യയുടെ പല താരങ്ങളും ഇത്തരത്തിൽ പേരെടുത്തവരാണ്. ഇപ്പോഴിതാ ഐപിഎല്ലിന്റെ പുതിയ സീസൺ ആരംഭിക്കാനിരിക്കെ തന്റെ ഡ്രീം പ്ലേയിങ് 11 വെളിപ്പെടുത്തിയിരിക്കുകയാണ് കെവിൻ പീറ്റേഴ്സൻ. എംഎസ് ധോണിയെ ക്യാപ്റ്റനാക്കിയുള്ള പ്ലേയിങ് 11നെയാണ് പീറ്റേഴ്സൻ തിരഞ്ഞെടുത്തത്.

ഐപിഎൽ ലേലത്തിൽ 'വില കുറഞ്ഞവർ', പക്ഷേ കളത്തിൽ 'തീപ്പൊരികൾ'


ഓപ്പണിങ്ങിലുള്ളത് ക്രിസ് ഗെയ്ലും വിരാട് കോഹ്ലിയുമാണ്. രണ്ട് പേരും തകർപ്പൻ റെക്കോഡ് അവകാശപ്പെടാൻ സാധിക്കുന്ന താരങ്ങളാണ്. ഗെയ്ൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, കൊൽക്കത്ത നെെറ്റ് റെെഡേഴ്സ്, പഞ്ചാബ് കിങ്സ് ടീമുകൾക്കായെല്ലാം കളിച്ചിട്ടുണ്ട്. ഐപിഎല്ലിലെ ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോഡ് ഇപ്പോഴും ഗെയ്ലിന്റെ പേരിലാണ്.

വിരാട് കോഹ്ലിയാണ് ഐപിഎല്ലിലെ റൺവേട്ടക്കാരിലെ ഒന്നാമൻ. ഇത്തവണയും ആർസിബിക്കൊപ്പം കോഹ്ലിയുണ്ടാവും. ക്ലാസിക് ശെെലിയിൽ ടി20 കളിച്ച് റൺസുയർത്താൻ സവിശേഷമായ കഴിവാണ് കോഹ്ലിക്കുള്ളത്. മൂന്നാം നമ്പറിൽ മുൻ ഡൽഹി, ആർസിബി താരമായ എബി ഡിവില്ലിയേഴ്സിനെയാണ് പീറ്റേഴ്സൻ പരിഗണിക്കുന്നത്. ഫോമിലേക്കെത്തിയാൽ ഡിവില്ലിയേഴ്സിനെ പിടിച്ചുകെട്ടുക പ്രയാസം. മെെതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാൻ അസാധ്യ മികവാണ് ഡിവില്ലിയേഴ്സിനുള്ളത്.
Samayam MalayalamIPL 2026: സൂപ്പർ താരങ്ങൾ, പക്ഷെ ഇവരുടെ ഫോം ടീമുകൾക്ക് ആശങ്ക; ഫ്ളോപ്പായാൽ വലിയ തിരിച്ചടി, അഞ്ച് താരങ്ങൾ ഇവരാണ്
നാലാം നമ്പറിൽ ചെന്നെെ സൂപ്പർ കിങ്സിന്റെ മുൻ താരം സുരേഷ് റെയ്നക്കാണ് അവസരം. സിഎസ്കെയ്ക്കായി മൂന്നാം നമ്പറിലാണ് റെയ്ന കൂടുതൽ ശോഭിച്ചത്. വെടിക്കെട്ട് ബാറ്റിങ് പ്രകടനംകൊണ്ട് പല തവണ ഞെട്ടിക്കാൻ റെയ്നക്ക് സാധിച്ചിട്ടുണ്ട്. അഞ്ചാം നമ്പറിൽ‌ നായകനും വിക്കറ്റ് കീപ്പറുമായി എംഎസ് ധോണിക്കാണ് സീറ്റ്. ഇത്തവണയും സിഎസ്കെയ്ക്കൊപ്പം കളിക്കാൻ തയ്യാറെടുക്കുകയാണ് ധോണി.

ആറാം നമ്പറിൽ ആന്ദ്രേ റസലിനാണ് സ്ഥാനം. കൊൽക്കത്ത നെെറ്റ് റെെഡേഴ്സിന്റെ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടറായ റസൽ മാച്ച് വിന്നറായ താരങ്ങളിലൊരാളാണ്. അവസാന സീസണോടെ അദ്ദേഹം കളി മതിയാക്കിയിരിക്കുകയാണ്. ഏഴാം നമ്പറിൽ സ്പിൻ ഓൾറൗണ്ടറായി രവീന്ദ്ര ജഡേജയാണുള്ളത്. സിഎസ്കെ താരമായിരുന്ന ജഡേജ ഇത്തവണ രാജസ്ഥാൻ റോയൽസിനൊപ്പമാണ് കളിക്കുന്നത്. എട്ടാം നമ്പറിൽ കെകെആറിന്റെ വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ സുനിൽ നരെയ്നാണ്.
IPL 2026: ചേട്ടൻ തുടങ്ങി മക്കളേ... സിഎസ്കെ നെറ്റ്സിൽ പരിശീലനം ആരംഭിച്ച് സഞ്ജു, ആദ്യ സെഷനിൽ ചെയ്തത് ഇങ്ങനെ
ബാറ്റുകൊണ്ട് അപ്രതീക്ഷിത പ്രകടനം നടത്താൻ ശേഷിയുള്ള നരെയ്ൻ ബൗളിങ്ങിലെ വിശ്വസ്തനായ താരമാണ്. സ്പെഷ്യലിസ്റ്റ് സ്പിന്നറായി മുൻ ആർസിബി താരവും നിലവിൽ പഞ്ചാബ് കിങ്സ് താരവുമായ യുസ് വേന്ദ്ര ചഹാലാണ്. 10ാം നമ്പറിൽ മുൻ മുംബെെ ഇന്ത്യൻസ് പേസറും ഇതിഹാസവുമായ ലസിത് മലിംഗക്കാണ് സ്ഥാനം. 11ാം നമ്പറിൽ മുംബെെ ഇന്ത്യൻസ് താരമായ ജസ്പ്രീത് ബുംറക്കാണ് സീറ്റ്. ഇത്തവണയും മുംബെെയുടെ വജ്രായുധമായി ബുംറയുണ്ട്.

കെവിൻ പീറ്റേഴ്സണിന്റെ ഡ്രീം ഐപിഎൽ 11: ക്രിസ് ഗെയ്ൽ, വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്സ്, സുരേഷ് റെയ്ന, എംഎസ് ധോണി , ആന്ദ്രെ റസൽ, രവീന്ദ്ര ജഡേജ, സുനിൽ നരെയ്ൻ, യുസ് വേന്ദ്ര ചഹാൽ, ജസ്പ്രീത് ബുംറ, ലസിത് മലിംഗ

വിഷ്ണു പ്രസാദ് എസ്

രചയിതാവിനെക്കുറിച്ച്വിഷ്ണു പ്രസാദ് എസ് സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസർ ആണ് വിഷ്ണു പ്രസാദ് എസ്. മാസ് കമ്യൂണിക്കേഷനിൽ ബിരുദം നേടിയ വിഷ്ണു മം​ഗളം പത്രത്തിലൂടെയാണ് മാധ്യമ പ്രവർത്തനം ആരംഭിച്ചത്. തേജസ്, തത്സമയം, വൺ‌ ഇന്ത്യ മലയാളം എന്നിവടങ്ങളിലെല്ലാം സ്പോർട്സ് വിഭാ​ഗത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. 2025 ആ​ഗസ്റ്റ് 1മുതൽ സമയം മലയാളത്തിൽ സ്പോർട്സ് വാർത്തകളാണ് കെെകാര്യം ചെയ്യുന്നത്... കൂടുതൽ വായിക്കുക

Read Entire Article