റിങ്ങിലേക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? നമുക്കത് തീർക്കാം: ഹർഭജൻ സിങ്ങിനെ വെല്ലുവിളിച്ച് ശ്രീശാന്ത്

1 month ago 7

ഓൺലൈൻ ഡെസ്ക്

Published: June 19, 2026 11:52 PM IST Updated: June 20, 2026 12:00 AM IST

1 minute Read

ഹർഭജൻ സിങ് (Instagram/harbhajan3/), എസ്.ശ്രീശാന്ത് (Facebook/sreesanth36)
ഹർഭജൻ സിങ് (Instagram/harbhajan3/), എസ്.ശ്രീശാന്ത് (Facebook/sreesanth36)

മുംബൈ∙ 2008 ഇന്ത്യൻ പ്രീമിയർ ലീഗിൽ നടന്ന ‘സ്ലാപ്പ് ഗേറ്റ്’ വിവാദം വീണ്ടും സജീവ ചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്ത്. അടുത്തിടെ നടന്ന ഒരു ഷോയ്ക്കിടെ ശ്രീശാന്ത്, ഹർഭജൻ സിങ്ങിനെ വെല്ലുവിളിച്ചതോടെയാണ് വീണ്ടും ചർച്ചകൾ ഉയർന്നത്. പരിപാടിക്കിടെ ഹർഭജൻ സിങ്ങും ശ്രീശാന്തും ബോക്സിങ് ഡ്രസ് ധരിച്ച് നിൽക്കുന്ന ചിത്രം സ്ക്രീനിൽ കാണിച്ചപ്പോൾ ശ്രീശാന്ത് പ്രതികരിച്ച രീതിയാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഹർഭജനെ വെല്ലുവിളിച്ച ശ്രീശാന്ത് ഒരു ബോക്സിങ് റിങ്ങിൽ കാര്യങ്ങൾ പരിഹരിക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.

What you should work next

‘‘നിങ്ങൾക്ക് ധൈര്യമുണ്ടോ? എന്നോടൊപ്പം റിങ്ങിലേക്ക് വരാൻ നിങ്ങൾക്ക് ധൈര്യമുണ്ടോ? ഞാൻ അദ്ദേഹത്തോട് ചോദിക്കുകയാണ്. ഇത് അഭിനയമല്ല, ഞാൻ പുഞ്ചിരിച്ചുകൊണ്ടാണ് പറയുന്നത്. നിങ്ങൾ പുഞ്ചിരിക്കുക പോലുമില്ല, നിങ്ങൾ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയില്ല. നമുക്ക് നോക്കാം. ഇതൊരു തുറന്ന വെല്ലുവിളിയാണ്. ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു, ഭാജി. നിങ്ങൾക്കും എനിക്കുമിടയിൽ ഇത്രയധികം പ്രശ്‌നമുണ്ടെങ്കിൽ നമുക്കത് തീർക്കാം. നിങ്ങൾ ഇത്രയും സമ്പാദിച്ചില്ലേ, ഞാനും സമ്പാദിക്കട്ടെ. റിങ്ങിലേക്ക് വരൂ. ഞാൻ ഹൃദയത്തിൽതട്ടിയാണ് പറുന്നത്. നിങ്ങൾക്ക് ആത്മാഭിമാനമുണ്ടെങ്കിൽ, പരസ്യങ്ങളും മറ്റും ചെയ്യുന്നത് നിർത്തൂ, എന്നി‍ട്ട് നേർക്കുനേർ വരൂ. എല്ലാ മലയാളികൾക്കും എല്ലാ സർദാർമാർക്കും വേണ്ടി, ദയവായി വരൂ. ഞാൻ കാത്തിരിക്കുന്നു.’– ശ്രീശാന്തിന്റെ വാക്കുകൾ.

2008 ഐപിഎല്ലിൽ കിങ്സ് ഇലവന്‍ പഞ്ചാബും (ഇപ്പോൾ പഞ്ചാബ് കിങ്സ്), മുംബൈ ഇന്ത്യന്‍സും തമ്മില്‍ നടന്ന മത്സരത്തിനു ശേഷം ഹര്‍ഭജന്‍ സിങ് ശ്രീശാന്തിന്റെ മുഖത്ത് അടിച്ചതായിരുന്നു വിവാദങ്ങളുടെ തുടക്കം. എന്നാൽ, ഈ പിണക്കങ്ങളെല്ലാം മറന്ന് ശ്രീശാന്തും ഹര്‍ഭജനും ഒന്നിച്ചിരുന്നു. ഇരുവരും പൊതുപരിപാടികളിലും പരസ്യങ്ങളിലും ഒന്നിച്ച് ഭാഗമായിരുന്നു. അന്നത്തെ സംഭവത്തില്‍ താന്‍ വളരെയധികം ഖേദിക്കുന്നതായി ഹര്‍ഭജന്‍ സിങ് പലയിടങ്ങളിലും ആവർത്തിച്ചിട്ടുണ്ട്.

What you should work next

സ്ലാപ് ഗേറ്റ് വിവാദം പശ്ചാത്തലമാക്കി ഹർഭജൻ സിങ് അഭിനയിച്ച പരസ്യത്തിൽ, സംഭവത്തെ നിസ്സാരവത്കരിച്ചതാണ് ശ്രീശാന്തിന് അതൃപ്തിയുണ്ടാക്കിയത് എന്നാണ് റിപ്പോർട്ട്. ഹർഭജൻ സിങ്ങുമായുള്ള സൗഹൃദം അവസാനിപ്പിച്ചതായും താരത്തെ ബ്ലോക്ക് ചെയ്തതായും ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു. ഈ പരസ്യത്തിലൂടെ ഹർഭജൻ സിങ് ഒരുകോടി രൂപ നേടിയെന്നും ശ്രീശാന്ത് ആരോപിച്ചു.

English Summary:

Sreesanth's unfastened situation to Harbhajan Singh has reignited the infamous 2008 IPL Slapgate contention aft the erstwhile bowler dared his ex-teammate to a existent boxing match. The abrupt outburst was reportedly sparked by a caller advertisement wherever Harbhajan trivialized the incident, starring Sreesanth to artifact him and extremity their friendship.

Read Entire Article