Published: May 08, 2026 12:56 PM IST
1 minute Read
സാവോ പോളോ ∙ ബ്രസീൽ ഫുട്ബോൾ ക്ലബ് സാന്റോസിലെ കൗമാരതാരമായ റൊബീഞ്ഞോ ജൂനിയറിനെ പരിശീലനത്തിനിടെ തല്ലിയ സംഭവത്തിൽ സീനിയർ താരമായ നെയ്മാർ മാപ്പ് പറഞ്ഞു. തല്ലുകേസിനെതിരെ ക്ലബ് നടപടിയെടുക്കുമെന്നായതോടെ മുപ്പത്തിനാലുകാരൻ നെയ്മാർ പതിനെട്ടുകാരൻ റൊബീഞ്ഞോ ജൂനിയറിനോടു മാപ്പ് പറയുകയായിരുന്നു. പരിശീലനത്തിനിടെയുണ്ടായ വാക്കുതർക്കത്തിനിടെ നെയ്മാർ തന്നെ തല്ലിയെന്നായിരുന്നു റൊബീഞ്ഞോ ജൂനിയറിന്റെ പരാതി.
‘ഫുട്ബോളിൽ ഇത്തരം കാര്യങ്ങൾ സാധാരണയാണ്. ഞങ്ങൾ തമ്മിൽ സംസാരിച്ച് തീരാനുള്ള വിഷയമേ ഉണ്ടായിരുന്നുള്ളൂ. പരിശീലനത്തിനിടെയുണ്ടായ വാക്കുതർക്കത്തിൽ ഞാൻ കൈവിട്ട് പ്രതികരിച്ചു. അതിനു ശേഷം ഞാൻ അദ്ദേഹത്തോടു മാപ്പു പറഞ്ഞു’, നെയ്മാർ വ്യക്തമാക്കി. മുൻ ബ്രസീൽ താരം റൊബീഞ്ഞോയുടെ മകനാണ് റൊബീഞ്ഞോ ജൂനിയർ. ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ 18നു പ്രഖ്യാപിക്കാനിരിക്കെ, നെയ്മാർ സ്ക്വാഡിലുണ്ടാകുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.
English Summary:







English (US) ·