ലക്നൗ സൂപ്പർ ജയന്റ്സ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം, സാറയുടെ പിന്തുണ ആർക്ക്? ആരാധകന്റെ ചോദ്യത്തിന് മറുപടി പുഞ്ചിരി മാത്രം

1 month ago 12

ഓൺലൈൻ ഡെസ്ക്

Published: April 10, 2026 11:06 PM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@Rushiiൽ നിന്ന് എടുത്തതാണ്.
സാറ തെൻഡുല്‍ക്കർ. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം X/@Rushiiൽ നിന്ന് എടുത്തതാണ്.

ലക്നൗ∙ ലക്നൗ വിമാനത്താവളത്തിലെത്തിയ സാറ തെൻഡുൽക്കറുടെ പിന്നാലെ കൂടി ദൃശ്യങ്ങൾ പകർത്തി ആരാധകൻ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ലക്നൗ സൂപ്പർ ജയന്റ്സിനെയാണോ, ഗുജറാത്ത് ടൈറ്റൻസിനെയോ പിന്തുണയ്ക്കുന്നതെന്ന ചോദ്യവുമായാണ് ഒരാൾ സാറയുടെ ദൃശ്യങ്ങൾ പകർത്തിയത്. എന്നാൽ പുഞ്ചിരിക്കുക മാത്രം ചെയ്ത സാറ, മറുപടിയൊന്നും നൽകാതെ നടന്നുപോയി. വിഡിയോ പകർത്തിയയാൾ തുടർച്ചയായി ഇതേ ചോദ്യം തന്നെ ആവർത്തിച്ചെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുല്‍ക്കറുടെ മകൾ പ്രത്യേകിച്ചൊന്നും പറയാൻ തയാറായില്ല.

ഞായറാഴ്ച ലക്നൗ സൂപ്പർ ജയന്റ്സും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ലക്നൗവില്‍ മത്സരമുണ്ട്. ഈ മത്സരം കാണാന്‍ വേണ്ടിയാണ് സാറ യുപിയിലെത്തിയതെന്നാണു വിവരം. സാറയുടെ സഹോദരൻ അർജുൻ തെൻ‍ഡുൽക്കർ ലക്നൗ സൂപ്പർ ജയന്റ്സിന്റെ താരമാണ്. ഐപിഎൽ 2026 സീസണു മുന്നോടിയായി ലക്നൗവിൽ ചേർന്ന താരത്തിന് ഇതുവരെ അരങ്ങേറ്റ മത്സരത്തിന് അവസരം ലഭിച്ചിട്ടില്ല.

അതേസമയം ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ഗുജറാത്ത് ടൈറ്റൻസിനെ നയിക്കുന്നത്. ഗില്ലും സാറയും ഡേറ്റിങ്ങിലാണെന്നു നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഓസ്ട്രേലിയൻ ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറാണ് സാറ തെൻഡുൽക്കർ. ലണ്ടൻ യുണിവേഴ്സിറ്റി കോളജിൽനിന്ന് പബ്ലിക് ഹെൽത്ത് ന്യൂട്രീഷനിൽ മാസ്റ്റേഴ്സ് ബിരുദം നേടിയ സാറ, സച്ചിൻ തെൻഡുൽക്കർ ഫൗണ്ടേഷന്റെ ഡയറക്ടറാണ്. 

Sara Tendulkar comes to Lucknow, and a instrumentality asks her whether she’s supporting Lucknow oregon GT. She doesn’t answer, but blushes and starts smiling 😂💙

What bash you deliberation who volition Sara Tendulkar support? pic.twitter.com/zT26orXeXC

— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) April 10, 2026

English Summary:

Sara Tendulkar encountered a instrumentality astatine Lucknow airdrome who persistently asked astir her IPL squad support. She smiled and walked distant without answering the questions astir Lucknow Super Giants oregon Gujarat Titans.

Read Entire Article