ലുക്കാകു റിട്ടേൺസ്; ക്രൊയേഷ്യയെ 2–0ന് തോൽപിച്ച് ബൽജിയം

1 month ago 5

മനോരമ ലേഖകൻ

Published: June 04, 2026 07:21 AM IST Updated: June 04, 2026 03:31 PM IST

1 minute Read

റൊമേലു ലുക്കാകു (Photo by MARKO PERKOV / AFP)
റൊമേലു ലുക്കാകു (Photo by MARKO PERKOV / AFP)

റിയേക്ക ( ക്രൊയേഷ്യ) ∙ ബൽജിയം ആരാധകരേ ശാന്തരാകുവിൻ! സ്ട്രൈക്കർ റൊമേലു ലുക്കാകു ഫോമിലേക്കു തിരിച്ചെത്തിയിരിക്കുന്നു. ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ 2–0ന് ബൽജിയം ജയിച്ച കളിയിൽ ഒരുഗോൾ നേടിയതു വെറ്ററൻ സ്ട്രൈക്കർ ലുക്കാകുവാണ്. രാജ്യത്തിനായി ലുക്കാകുവിന്റെ 90–ാം ഗോളാണിത്.

പരുക്കുമൂലം ഒരു വർഷത്തോളം ദേശീയ ടീമിനു പുറത്തിരുന്ന ലുക്കാകു 73–ാം മിനിറ്റിലാണ് പകരക്കാരനായി കളത്തിലിറങ്ങിയത്. ബൽജിയത്തിന്റെ ആദ്യഗോൾ യൂറി ടെലിമാൻസും നേടി.

മറ്റു മത്സരങ്ങളിൽ മൊറോക്കോ 4–0ന് മഡഗാസ്കറിനെയും ഹെയ്റ്റി ഇതേ സ്കോറിനു ന്യൂസീലൻഡിനെയും തോൽപിച്ചു. വെയ്‌ൽസ് – ഘാന മത്സരം 1–1 സമനിലയായി.

English Summary:

Romelu Lukaku is backmost successful form, scoring a extremity successful Belgium's 2-0 World Cup warm-up victory. This marks his 90th planetary extremity aft a year-long lack owed to injury, signaling a beardown instrumentality for the seasoned striker.

Read Entire Article