Published: June 17 , 2025 10:52 AM IST
1 minute Read
ഗോൾ∙ 2025–2027 ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ആദ്യ മത്സരത്തിന് ഇന്നു തുടക്കം. ശ്രീലങ്കയിലെ ഗോളിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയും ബംഗ്ലദേശും ഏറ്റുമുട്ടും. ആകെ 71 മത്സരങ്ങളാണ് ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി നടക്കുക. ഒക്ടോബറിൽ പാക്കിസ്ഥാനെതിരെയാണ് നിലവിലെ ചാംപ്യൻമാരായ ദക്ഷിണാഫ്രിക്കയുടെ ആദ്യ മത്സരം.
ഓസ്ട്രേലിയയാണ് ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുക– 22. ഇന്ത്യയ്ക്ക് 18 മത്സരങ്ങളാണ് ചാംപ്യൻഷിപ്പിന്റെ ഭാഗമായി ഉള്ളത്. 9 ടീമുകളാണ് ചാംപ്യൻഷിപ്പിൽ മത്സരിക്കുന്നത്.
English Summary:







English (US) ·