Published: March 05, 2026 09:35 AM IST Updated: March 05, 2026 12:37 PM IST
1 minute Read
റിയാദ് ∙ സൗദി പ്രൊ ലീഗ് മത്സരത്തിനിടെ കാലിലെ പേശികൾക്കു ക്ഷതമേറ്റ പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിശ്രമത്തിൽ. അൽ ഫൈഹയ്ക്കെതിരായ മത്സരത്തിനിടെയാണ് നൽപത്തൊന്നുകാരൻ ക്രിസ്റ്റ്യാനോയുടെ തുടയുടെ പിൻഭാഗത്തെ പേശികൾക്കു പരുക്കേറ്റത്. ക്രിസ്റ്റ്യാനോയുടെ ടീമായ അൽ നസ്‌ർ മത്സരം 3–1നു ജയിച്ചതിനു പിന്നാലെയാണു ക്ലബ് പരുക്കു വിവരം പുറത്തുവിട്ടത്.
അതേസമയം, പേശിവലിവാണോ പരുക്കാണോ എന്നു കൃത്യമായി ക്ലബ് വെളിപ്പെടുത്തിയിട്ടില്ല. കരിയറിലെ ആറാമത്തെ ലോകകപ്പിന് ഒരുങ്ങുന്ന ക്രിസ്റ്റ്യാനോയുടെ പരുക്ക് ആശങ്കാജനകമല്ലെന്നാണ് സൂചനകൾ. അൽ നസ്റിന്റെ ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്ന ക്രിസ്റ്റ്യാനോയുടെ ചിത്രങ്ങളും പിന്നാലെ പുറത്തുവന്നു.
English Summary:







English (US) ·