Published: May 03, 2026 11:54 AM IST
1 minute Read
സൂറിക് ∙ ഫുട്ബോൾ ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇറാൻ ഫുട്ബോൾ അസോസിയേഷൻ അധികൃതർ, ലോക ഫുട്ബോൾ ഭരണ സമിതിയായ ഫിഫയുമായി ചർച്ച നടത്തും. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കണക്കിലെടുത്ത് യുഎസിൽ കളിക്കില്ലെന്നും തങ്ങളുടെ മത്സരങ്ങൾ മെക്സിക്കോയിലേക്ക് മാറ്റണമെന്നും ഇറാൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് മെഹ്ദി താജ്, ഫിഫയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിൽ പ്രതികരിക്കാൻ തയാറാകാതിരുന്ന ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ, ലോകകപ്പ് മത്സരങ്ങൾക്കായി ഇറാൻ യുഎസിലേക്കു വരുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. പിന്നാലെയാണ് അന്തിമ ചർച്ചയ്ക്കായി ഫിഫ അധികൃതരെ കാണാൻ മെഹ്ദി താജും സംഘവും തീരുമാനിച്ചത്.
English Summary:







English (US) ·