ലോകകപ്പ് കളിക്കുന്ന ആദ്യ മലയാളി താരം! ചരിത്രത്തിലേക്ക് പന്തു തട്ടാൻ ഒരുങ്ങി കണ്ണൂർ സ്വദേശി തഹ്സിൻ മുഹമ്മദ് ജംഷിദ്

2 weeks ago 4

മനോരമ ലേഖകൻ

Published: May 15, 2026 04:00 PM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Tahsin Mohamed എന്ന ഇന്‍സ്റ്റ അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
തഹ്സിൻ മുഹമ്മദ് ജംഷിദ്. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Tahsin Mohamed എന്ന ഇന്‍സ്റ്റ അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

ദോഹ ∙ ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിലേക്ക് പന്തു തട്ടാൻ ഒരു മലയാളി! ഫിഫ ലോകകപ്പിൽ പങ്കെടുക്കുന്ന ഖത്തറിന്റെ 34 അംഗ സാധ്യതാ ടീമിൽ കണ്ണൂർ സ്വദേശിയായ തഹ്സിൻ മുഹമ്മദ് ജംഷിദും ഇടംപിടിച്ചു. ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിക്കുമ്പോഴും അതിൽ മുന്നേറ്റനിരയിൽ ഒരാളായി തഹ്സിൻ ഉണ്ടെങ്കിൽ അതു ചരിത്രമാകും. ലോകകപ്പ് ടീമിൽ ഇടംനേടുന്ന ആദ്യ മലയാളിയെന്ന റെക്കോർഡാണ് പത്തൊൻപതുകാരൻ തഹ്സിനെ കാത്തിരിക്കുന്നത്.

ഖത്തറിന്റെ ലോകകപ്പിനുള്ള 26 അംഗ സ്ക്വാഡിനെ പരിശീലകൻ ജുലൻ ലോപറ്റെഗുയി അടുത്തയാഴ്ച പ്രഖ്യാപിക്കും. തഹ്‌സിൻ ഫൈനൽ സ്ക്വാഡിലും ഇടം നേടുമെന്നാണു പ്രതീക്ഷ. ഖത്തറിൽ ചീഫ് അക്കൗണ്ടന്റായ തലശ്ശേരി ഹിബാസിൽ ജംഷിദിന്റെയും വളപട്ടണം ഷൈമാസിൽ ഷൈമയുടെയും രണ്ടാമത്തെ മകനാണ് തഹ്സിൻ.

ജനിച്ചതും വളർന്നതുമെല്ലാം ഖത്തറിലാണ്. ചെറുപ്രായത്തിൽ തന്നെ ഖത്തർ യൂത്ത് ടീമുകളിൽ തഹ്സിന് ഇടം ലഭിച്ചു. 17–ാം വയസ്സിൽ ഖത്തർ സ്റ്റാർസ് ലീഗ് ക്ലബ്ബായ അൽ ദുഹൈലിലേക്ക്. സ്റ്റാർസ് ലീഗിൽ കളിച്ച ആദ്യ ഇന്ത്യക്കാരനാണ് തഹ്‌സിൻ. ഖത്തർ ദേശീയ ടീമിനായി അണ്ടർ 16, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലും കളിച്ചിട്ടുണ്ട്.

English Summary:

A young footballer of Malayali origin, Tahsin Mohammed Jamshed, has been included successful the preliminary squad for the FIFA World Cup successful Qatar. This inclusion marks a imaginable historical infinitesimal arsenic helium could go the archetypal Malayali to enactment successful the World Cup.

Read Entire Article