Published: June 05, 2026 01:36 PM IST
1 minute Read
സൂറിക് ∙ ലോകകപ്പിൽ വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള വെള്ളക്കുപ്പിക്ക് നിരോധനം. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണു മത്സരം നടക്കുന്ന സ്റ്റേഡിയങ്ങളിൽ പുനരുപയോഗിക്കാവുന്ന വെള്ളക്കുപ്പികൾക്കു ഫിഫ നിരോധനം ഏർപ്പെടുത്തിയത്. ഇതുകൂടാതെ കപ്പുകൾ, ജാർ, കാൻ എന്നിവയ്ക്കും നിരോധനമുണ്ട്. കളിക്കിടെ വലിച്ചെറിഞ്ഞാൽ താരങ്ങൾക്കും കാണികൾക്കും ഇവ കൊണ്ടു പരുക്കേൽക്കാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം എന്നാണു ഫിഫയുടെ വിശദീകരണം. സ്റ്റേഡിയങ്ങളിൽ ശുദ്ധജലം ലഭ്യമാക്കാൻ പകരം സംവിധാനങ്ങൾ ഒരുക്കുമെന്നു ഫിഫ അറിയിച്ചു. ചൂട് തീവ്രമാകാൻ സാധ്യതയുള്ളതിനാൽ ഹൈഡ്രേഷൻ സ്റ്റേഷനുകൾ, കൂളിങ് ടെന്റുകൾ എന്നിവയും സ്ഥാപിക്കും.
English Summary:





English (US) ·