ലോകകപ്പ് ടീമിൽനിന്ന് പുറത്തായ താരം 37 പന്തിൽ 81, ക്യാപ്റ്റൻ ‌വക 25 പന്തിൽ 74; ഒട്ടും കുറയ്ക്കാതെ വിരാട് കോലി– വിഡിയോ

2 months ago 9

ഓൺലൈൻ ഡെസ്‌ക്

Published: March 23, 2026 05:58 PM IST

1 minute Read

ആർസിബിയുടെ പരിശീലന മത്സരത്തിൽനിന്ന്. (X/@RCBTweets)
ആർസിബിയുടെ പരിശീലന മത്സരത്തിൽനിന്ന്. (X/@RCBTweets)

ബെംഗളൂരു ∙ ഐപിഎൽ കിരീടം നിലനിർത്താൻ ഇറങ്ങുന്ന ബെംഗളൂരു റോയൽ ചാലഞ്ചേഴ്സിന് ഇനി ധൈര്യമായി കളത്തിലിറങ്ങാം. ഉദ്ഘാടന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ നേരിടുന്നതിനു മുൻപേ ടീമിനെ പ്രധാന താരങ്ങളെല്ലാം ഫോമിലാണെന്ന സൂചന നൽകി കഴിഞ്ഞു. കഴിഞ്ഞ ദിവസം നടന്ന ഇന്റർ–സ്ക്വാഡ് പരിശീലന മത്സരത്തിൽ മിക്ക താരങ്ങളും തിളങ്ങി.

What you should work next

ജിതേഷ് ശർമ, രജത് പാട്ടീദാർ, ദേവ്ദത്ത് പടിക്കൽ, ക്രുണാൽ പാണ്ഡ്യ എന്നിവർ മത്സരത്തിൽ അർധസെഞ്ചറി നേടി. ട്വന്റി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൽ സ്ഥാനം കിട്ടാതിരുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയാണ് മത്സരത്തിലെ ടോപ് സ്കോറർ. 37 പന്തിൽ 81 റൺസാണ് ജിതേഷ് അടിച്ചുകൂട്ടിയത്. ആർസിബി ക്യാപ്റ്റനായ രജത് പാട്ടീദാർ 25 പന്തിൽ 74 റൺസു നേടിയപ്പോൾ സൂപ്പർ താരം വിരാട് കോലി ഒട്ടു കുറിച്ചില്ല, 12 പന്തിൽ 29 റൺസ്.

ഫ്രാഞ്ചൈസിയിലെ പുതുമുഖമായ വെങ്കടേഷ് അയ്യരാണ് മത്സരത്തിൽ ഒരു ടീമിനെ നയിച്ചത്. ആദ്യ ബാറ്റു ചെയ്ത ഈ ടീം 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 234 റൺസ് നേടി. ജിതേഷ് (37 പന്തിൽ 81), ടിം ഡേവിഡ് (14 പന്തിൽ 36), വെങ്കടേഷ് അയ്യർ (16 പന്തിൽ 30), വിരാട് കോലി (12 പന്തിൽ 29) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് മികച്ച ടോട്ടൽ നേടിയത്. മറുപടി ബാറ്റിങ്ങിൽ, ക്രുണാൽ പാണ്ഡ്യയുടെ നേതൃത്വത്തിലുള്ള ടീം, 20 ഓവറിൽ 247 റൺസ് അടിച്ചുകൂട്ടി. രജത് പാട്ടീദാർ (25 പന്തിൽ 74), ദേവ്ദത്ത് പടിക്കൽ (33 പന്തിൽ 63), ക്രുണാൽ പാണ്ഡ്യ (33 പന്തിൽ 58) എന്നിവരാണ് തിളങ്ങിയത്.

𝗥𝗖𝗕’𝘀 𝗳𝗶𝗿𝘀𝘁 𝗪𝗮𝗿𝗺 𝗨𝗽 𝗚𝗮𝗺𝗲: 𝘈 𝘳𝘶𝘯-𝘧𝘦𝘴𝘵 𝘢𝘵 𝘵𝘩𝘦 𝘊𝘩𝘪𝘯𝘯𝘢𝘴𝘸𝘢𝘮𝘺 🤩❤️‍🔥

Jitesh, Rajat, Devdutt and KP amongst the runs, breathtaking cameos from Virat, Venky and TD, and immoderate promising spells to sum up an breathtaking signifier game. 🔥

Watch however it all… pic.twitter.com/SAaT2kPNox

— Royal Challengers Bengaluru (@RCBTweets) March 23, 2026

മത്സരത്തിനു പിന്നാലെ വിരാട് കോലിയുടെ ബാറ്റിങ്ങിനെക്കുറിച്ച് ക്രുണാൽ പാണ്ഡ്യ വാചാലനായി: ‘‘വിരാട് ഇന്നു കളിച്ച ചില ഷോട്ടുകൾ അതിശയിപ്പിക്കുന്നതായിരുന്നു. അദ്ദേഹം നല്ല ഫോമിലാണ്, ഇത് ഞങ്ങൾക്ക് മികച്ച സൂചനയാണ്. അതുകൊണ്ട് നല്ലത് പ്രതീക്ഷിക്കുന്നു.’’ മത്സരശേഷം സംസാരിച്ച ആർസിബി ഹെഡ് കോച്ച് ആൻഡി ഫ്ലവർ, ജിതേഷിന്റെയും രജത്തിന്റെയും പ്രകടനത്തെ പ്രശംസിച്ചു. അഭിനന്ദൻ സിങ്, റസിഖ് ദാർ സലാം, വിക്കി ഓസ്ത്വാൾ തുടങ്ങിയവർ മികച്ച രീതിയിൽ ബോൾ ചെയ്തെന്നും കോച്ച് പറഞ്ഞു. 28ന് ഐപിഎൽ സീസണിലെ ആദ്യ മത്സരത്തിൽ ആർസിബി, എസ്ആർഎച്ചിനെയാണ് നേരിടുന്നത്.

English Summary:

Royal Challengers Bengaluru is gearing up for IPL 2026 with cardinal players showing fantabulous signifier successful a caller intra-squad match. This beardown performance, highlighted by stellar batting displays, bodes good for their rubric defence successful the opening crippled against Sunrisers Hyderabad.

Read Entire Article