ലോകചാംപ്യന്മാരെ വീഴ്ത്തിയത് ‘ഈഗോ’? വൈഭവില്ല, പകരം ഓൾറൗണ്ടർമാരെ ‘ഓവർ’ ആക്കി ഗംഭീർ; ശ്രേയസ്സിന് പകരം ഗിൽ വരണോ?

3 weeks ago 2

ട്വന്റി20 ക്രിക്കറ്റിന്റെ ഏറ്റവും വലിയ സൗന്ദര്യവും ശാപവും അതിന്റെ പ്രവചനാതീതത്വമാണ്. 40 ഓവറുകളുടെ ചുരുങ്ങിയ സമയത്തിനുള്ളിൽ കളിയുടെ ഗതി എങ്ങോട്ട് വേണമെങ്കിലും തിരിയാം. അവിടെ റാങ്കിങ്ങിലെ വലിയവരും ചെറിയവരും തമ്മിലുള്ള വ്യത്യാസം പലപ്പോഴും നേർത്തതായി മാറാറുണ്ട്. അയർലൻഡിനെതിരായ ആദ്യ ട്വന്റി20 മത്സരത്തിൽ ഇന്ത്യ അപ്രതീക്ഷിതമായി പരാജയപ്പെട്ടപ്പോൾ ക്രിക്കറ്റ് ലോകം അതിനെ അങ്ങനെയാണ് വിലയിരുത്തിയത്– ‘ഒരു മോശം ദിവസം’. കരുത്തരായ ഒരു ടീമിന് സംഭവിക്കാവുന്ന ഒരു താൽക്കാലിക വീഴ്ച.

What you should work next

എന്നാൽ രണ്ടാം മത്സരത്തിലും കനത്ത തോൽവി ഏറ്റുവാങ്ങി ഇന്ത്യ പരമ്പര കൈവിട്ടപ്പോൾ (0-2) കഥ മാറി. ഇത് കേവലമൊരു അപ്രതീക്ഷിത തിരിച്ചടിയല്ല, മറിച്ച് ഇന്ത്യൻ ക്രിക്കറ്റിന്റെ ആഴത്തിലുള്ള ചില പ്രതിസന്ധികളുടെ തുടർച്ചയാണെന്ന് വ്യക്തമാവുകയാണ്. ലോകചാംപ്യന്മാരായ ഒരു ടീമിന് ഒരു തവണ പിഴയ്ക്കാം, എന്നാൽ അയർലൻഡ് പോലൊരു ടീമിനോട് തുടർച്ചയായി രണ്ടു മത്സരങ്ങൾ തോറ്റ് വൈറ്റ്‌വാഷ് ചെയ്യപ്പെടുന്നത് അത്ര എളുപ്പത്തിൽ ദഹിക്കുന്നതല്ല. പ്രത്യേകം ഓർക്കേണ്ടത്, തങ്ങളുടെ പ്രധാന കളിക്കാരില്ലാതെ കളിക്കാനിറങ്ങിയ അയർലൻഡ് ടീമിനോടാണ് നാല് രാജ്യാന്തര ടീമുകളെ ഒരേസമയം ഇറക്കാൻ മാത്രം പ്രതിഭകളുടെ ധാരാളിത്തമുണ്ടെന്ന് അവകാശപ്പെടുന്ന ഇന്ത്യ തോറ്റതെന്ന കാര്യമാണ്.

അടുത്തിടെ ട്വന്റി20 ലോകകപ്പിൽ യുഎസ്, നമീബിയ, നെതർലൻഡ്സ് തുടങ്ങി ടീമുകൾക്കെതിരെ ഇന്ത്യ കഷ്ടപ്പെട്ട് ജയിച്ചതിന്റെയും വിയർത്തതിന്റെയും ആവർത്തനമാണ് അയർലൻഡിലും കണ്ടത്. ഈ അപായസൂചനകൾ ഇന്ത്യൻ ടീം മാനേജ്മെന്റ് ഇനി കാണാതെ പോകരുത്.

∙ ഫ്ലാറ്റ് ട്രാക്കിലെ വീരന്മാർ, പിച്ചിലെ പതർച്ചഇന്ത്യൻ ബാറ്റിങ് നിര നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിയില്ലായ്മയാണ്. ഐപിഎലിലും നാട്ടിലെ പരമ്പരകളിലും ബാറ്റിങ്ങിനെ അങ്ങേയറ്റം തുണയ്ക്കുന്ന ‘ഫ്ലാറ്റ് പിച്ചുകളിൽ’ റൺമല തീർക്കുന്ന ഇന്ത്യൻ ബാറ്റർമാർ, പിച്ചിൽ പന്തുകൾക്ക് അൽപം വേഗ വ്യത്യാസമോ ടേണിങ്ങോ ഉണ്ടായാൽ പെട്ടെന്ന് തകർന്നടിയുന്നു. കോച്ച് ഗൗതം ഗംഭീറിന്റെ കീഴിൽ ടീം ‘ഫ്ലെക്സിബിലിറ്റിക്ക്’ വലിയ പ്രാധാന്യം നൽകുന്നുണ്ടെങ്കിലും, അതു ബാറ്റിങ് ശൈലിയിൽ പ്രതിഫലിക്കുന്നില്ല. വ്യക്തിഗത സ്ട്രൈക്ക് റേറ്റുകളെക്കുറിച്ചുള്ള ചിന്തയും അമിതമായ ഈഗോയും മാറ്റിവച്ച്, സാഹചര്യത്തിന് അനുസരിച്ച് കളിക്കാൻ ബാറ്റർമാർ തയാറാകേണ്ടതുണ്ട്. ഇന്ത്യയിലെ ബാറ്റിങ് അനുകൂല പിച്ചുകളിൽ നിന്ന് മാറി, വൈവിധ്യമാർന്ന പ്രതലങ്ങളിൽ കൂടുതൽ മത്സരങ്ങൾ കളിച്ചാൽ മാത്രമേ ഇത്തരം പ്രതിസന്ധികളെ മറികടക്കാനുള്ള സാങ്കേതിക തികവ് നമ്മുടെ താരങ്ങൾക്ക് കൈവരിക്കാനാകൂ.

അയർലൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ സഞ്ജു സാംസൺ, അഭിഷേക് ശർമ എന്നിവർ പുറത്തായപ്പോൾ. (X/@AkrcMedia)

അയർലൻഡിനെതിരായ രണ്ടാം ട്വന്റി20യിൽ സഞ്ജു സാംസൺ, അഭിഷേക് ശർമ എന്നിവർ പുറത്തായപ്പോൾ. (X/@AkrcMedia)

∙ ശ്രേയസ് അയ്യർ: നായകന്റെ ബാറ്റിങ് പ്രതിസന്ധിഐപിഎലിലെ മികച്ച പ്രകടനങ്ങളുടെയും ക്യാപ്റ്റൻസി മികവിന്റെയും കരുത്തിലാണ് ശ്രേയസ് അയ്യർ ടീമിലേക്ക് തിരിച്ചെത്തുകയും നേരിട്ട് നായകസ്ഥാനം ഏറ്റെടുക്കുകയും ചെയ്തത്. പഞ്ചാബ് കിങ്സിനായി ഐപിഎലിൽ സമ്മർദഘട്ടങ്ങളിൽ വിജയറൺ കുറിക്കുന്ന അയ്യരെയാണ് നമ്മൾ കണ്ടിട്ടുള്ളത്. എന്നാൽ അയർലൻഡിനെതിരായ രണ്ടു മത്സരങ്ങളിലും ഒരു ബാറ്റർ എന്ന നിലയിൽ അദ്ദേഹം പൂർണ പരാജയമായിരുന്നു.

ശ്രേയസ്സ് അയ്യർ  (PTI Photo/R Senthilkumar)

ശ്രേയസ്സ് അയ്യർ (PTI Photo/R Senthilkumar)

ടീമിനെ വിജയത്തിലേക്ക് നയിക്കാൻ മികച്ച രണ്ട് അവസരങ്ങൾ ലഭിച്ചിട്ടും അയ്യർക്ക് അത് മുതലാക്കാനായില്ല. ടീം അദ്ദേഹത്തിൽ നിന്ന് കൂടുതൽ ഉത്തരവാദിത്തമുള്ള പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. സൂര്യകുമാർ യാദവിന് പകരം ശ്രേയസിനെ നായകനാക്കിയതിനെതിരെ ഇതിനകം തന്നെ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു. വരും മത്സരങ്ങളിൽ ബാറ്റ് കൊണ്ട് മറുപടി നൽകിയില്ലെങ്കിൽ അയ്യരുടെ സ്ഥാനം ചോദ്യം ചെയ്യപ്പെടും.

∙ ഗംഭീറിന്റെ തന്ത്രങ്ങളും സഞ്ജയ് മഞ്ജരേക്കറുടെ വിമർശനവുംപരമ്പര നഷ്ടത്തിന് പിന്നാലെ കോച്ച് ഗൗതം ഗംഭീറും മുൻതാരങ്ങളുടെയും സോഷ്യൽ മീഡിയയുടെയും കടുത്ത വിമർശനങ്ങൾക്ക് ഇരയാവുകയാണ്. ഗംഭീറിന്റെ അമിതമായ ‘ഓൾറൗണ്ടർ പരീക്ഷണങ്ങളെയാണ്’ മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ ശക്തമായി വിമർശിച്ചത്. ‘‘മുൻപ് ഓൾറൗണ്ടർമാരുടെ എണ്ണം വളരെ കുറവായിരുന്നു, എന്നാൽ ഗംഭീറിന്റെ കീഴിൽ ഇതിപ്പോൾ ആവശ്യത്തിലധികമായിരിക്കുന്നു. ഇന്ത്യക്ക് ഇപ്പോൾ അടിയന്തരമായി വേണ്ടത് എല്ലാം കൊണ്ടും മികച്ച ഒരു പ്യുവർ മിഡിൽ ഓർഡർ ബാറ്ററെയാണ്.’’– മഞ്ജരേക്കർ പറഞ്ഞു.

 X/@dypriyank)

ഗൗതം ഗംഭീർ (ഫയൽ ചിത്രം: X/@dypriyank)

15 വയസ്സുകാരനായ യുവ വിസ്മയം വൈഭവ് സൂര്യവംശിയെ രണ്ടാം മത്സരത്തിലും പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താത്തതിലും മഞ്ജരേക്കർ അതൃപ്തി പ്രകടിപ്പിച്ചു. വൈഭവിനെ ഓപ്പണറാക്കി സഞ്ജു സാംസണെ മിഡിൽ ഓർഡറിലേക്ക് മാറ്റണമായിരുന്നു എന്നദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് പുറമെ, വിദേശ സാഹചര്യങ്ങളിൽ ബാറ്റിങ് ഡെപ്ത് നൽകാൻ കെൽപ്പുള്ള ശുഭ്മാൻ ഗില്ലിനെപ്പോലുള്ള കളിക്കാരെ ട്വന്റി20യിലേക്ക് തിരികെ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചതായും അദ്ദേഹം ഓർമിപ്പിച്ചു.

∙ ഒരു തിരുത്തൽ പ്രക്രിയ അനിവാര്യംഅയർലൻഡിനെതിരായ തോൽവി നൽകുന്ന പാഠങ്ങൾ ഉൾക്കൊണ്ട് ഇന്ത്യൻ ടീം അടിയന്തരമായി തിരുത്തലുകൾ വരുത്തേണ്ടതുണ്ട്. ജൂലൈ 1 മുതൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഗ്നിപരീക്ഷയാണ്. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളിൽ പൊരുതാൻ ഇപ്പോഴത്തെ ബാറ്റിങ് ശൈലി മാറ്റിയേ തീരൂ.

പരാജയങ്ങളെ ‘ട്വന്റി20യുടെ പ്രകൃതം’ എന്ന് പറഞ്ഞ് നിസ്സാരവൽക്കരിക്കാതെ, ടീം സെലക്ഷനിലെ പിഴവുകളും ബാറ്റർമാരുടെ സമീപനവും പുനഃപരിശോധിക്കാൻ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ ശ്രേയസ് അയ്യരും തയാറാകണം. ലോകചാംപ്യന്മാർ എന്ന പദവി നിലനിർത്തണമെങ്കിൽ കളിശൈലിയിലെ ഈ പോരായ്മകൾ എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതുണ്ട്.

English Summary:

Indian Cricket Team Performance: India suffered a astonishing 0-2 T20 bid decision against Ireland, sparking large disapproval regarding squad enactment and leadership. Captain Shreyas Iyer's batting signifier and Coach Gautam Gambhir's all-rounder experiments are nether scrutiny, with experts similar Sanjay Manjrekar questioning subordinate inclusions similar Vaibhav Suryavanshi. This nonaccomplishment highlights a deeper crisis, necessitating urgent corrections earlier the important England T20 series.

Read Entire Article