വമ്പൻ ഡീൽ, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് പുതിയ ഉടമകൾ, ടീം വിറ്റത് 16,706 കോടിക്ക്

5 hours ago 1

മനോരമ ലേഖകൻ

Published: March 25, 2026 09:57 AM IST

1 minute Read

 X@RCB
ആർ‍സിബി താരങ്ങളായ ക്രുനാൽ പാണ്ഡ്യയും വിരാട് കോലിയും. Photo: X@RCB

ന്യൂഡൽഹി ∙ പുതിയ സീസണ് കൊടിയേറാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐപിഎല്‍ ടീം റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് പുതിയ ഉടമകള്‍. ആദിത്യ ബിർള ഗ്രൂപ്പ് നേതൃത്വം നൽകുന്ന കൺസോർഷ്യം ആർസിബിയുടെ മുഴുവൻ ഓഹരികളും സ്വന്തമാക്കിയത് 178 കോടി ഡോളറിന്; ഏകദേശം 16,706 കോടി രൂപ. 2021ൽ സഞ്ജീവ് ഗോയങ്കയുടെ ആർപിഎസ്ജി ഗ്രൂപ്പ് 7090 കോടി രൂപയ്ക്കു ലക്നൗ സൂപ്പർ ജയന്റ്സിനെ സ്വന്തമാക്കിയതായിരുന്നു ഇതിനു മുൻപത്തെ വലിയ ഐപിഎൽ ടീം വിൽപന.

തുക സംബന്ധിച്ച് ധാരണയിലെത്തിയെങ്കിലും ടീം വിൽപന പൂർത്തിയായിട്ടില്ല. ബിസിസിഐയുടെയും ഐപിഎ‍ൽ, ഡബ്ല്യുപിഎൽ ഗവേണിങ് കൗൺസിലുകളുടെയും അനുമതി ലഭിച്ചതിനുശേഷമേ ഇരു ടീമുകളും അന്തിമ കരാറിൽ ഒപ്പുവയ്ക്കൂ.  ഈ ഐപിഎൽ സീസണിനുശേഷമാണ് പുതിയ ഉടമകൾ ബെംഗളൂരുവിനെ ഏറ്റെടുക്കുക. 

ഒരു ഡീൽ, 2 ടീമുകൾ !

ഫ്രാഞ്ചൈസി ക്രിക്കറ്റിൽ ഏറ്റവും ആരാധക പിന്തുണയുള്ള ടീമുകളിലൊന്നായ ആർസിബി പുരുഷ ടീമിനൊപ്പം ഡബ്ല്യുപിഎൽ ചാംപ്യൻമാരായ ആർസിബി വനിതാ ടീമിന്റെയും ഉടമസ്ഥാവകാശമാണ് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ‘ഡീലിലൂടെ’ ഇന്നലെ മാറിമറിഞ്ഞത്. ആദിത്യ ബിർള, ടൈംസ് ഓഫ് ഇന്ത്യ എന്നിവർക്കൊപ്പം ബോൾട്ട് വെഞ്ചേഴ്സ്, യുഎസ് കമ്പനിയായ ബ്ലാക് സ്റ്റോൺ എന്നിവർകൂടി ഉൾപ്പെട്ട കൺസോർഷ്യമാണ് ഇനി ബെംഗളൂരു ക്ലബ്ബിന്റെ അമരത്ത്.

ആർസിബി ഫ്രാഞ്ചൈസിയെ വിൽക്കാൻ ഉടമസ്ഥരായ ഡിയാജിയോ കമ്പനി കഴിഞ്ഞ വർഷം നവംബറിൽ നീക്കം ആരംഭിച്ചിരുന്നു. വ്യവസായി വിജയ് മല്യയുടെ ഉടമസ്ഥതയിലുള്ള യുണൈറ്റഡ് ബ്രൂവറീസ് ഗ്രൂപ്പിന്റെ കീഴിൽ പ്രവ‍ർത്തിച്ചിരുന്ന യുണൈറ്റഡ് സ്പിരിറ്റ്സ് ലിമിറ്റഡ് (യുഎസ്എൽ) എന്ന കമ്പനിയായിരുന്നു ആർസിബിയുടെ ആദ്യകാല ഉടമസ്ഥർ. 2008ൽ 450 കോടി രൂപയ്ക്കാണ് അവർ ടീമിനെ സ്വന്തമാക്കിയത്. 2012ൽ യുഎസ്എൽ, ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മദ്യനിർമാണ കമ്പനിയായ ഡിയാജിയോയുടെ ഭാഗമായി. പിന്നാലെ മല്യയ്ക്കെതിരെ സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെയുള്ള കേസുകൾ വന്നതോടെ, 2016ൽ ഡിയാജിയോ യുഎസ്എലിനെ പൂ‍ർണമായി ഏറ്റെടുത്തു. ഇതോടെ ആർസിബി ടീം ഡിയാജിയോയുടെ നിയന്ത്രണത്തിലായി. കഴിഞ്ഞ സീസണിൽ ബെംഗളൂരു ടീം ഐപിഎൽ കിരീടം നേടിയതിനു പിന്നാലെ ടീം വിൽക്കാൻ മാനേജ്മെന്റ് ഒരുങ്ങുന്നതായി റിപ്പോർട്ട് ഉണ്ടായിരുന്നെങ്കിലും അധികൃതർ അന്ന് അതു നിഷേധിച്ചിരുന്നു.

320 കോടിയിൽ‍നിന്ന് 15,300 കോടി

2008ലെ പ്രഥമ ഐപിഎൽ സീസണിന് മുൻപ് 320 കോടി രൂപ മൂല്യമുണ്ടായിരുന്ന രാജസ്ഥാൻ റോയൽസ് ടീമിനെയാണ് 18 വർഷങ്ങൾക്കുശേഷം 15,209 കോടി രൂപയ്ക്ക് വിൽക്കുന്നത്. ബ്രിട്ടിഷ് വ്യവസായി മനോജ് ബദാലെയുടെ പേരിലാണ് നിലവിൽ രാജസ്ഥാൻ റോയൽസിന്റെ 65 ശതമാനം ഓഹരികളും. പുതിയ ഉടമ കൽ സോമാനിക്ക് 2021 മുതൽ രാജസ്ഥാൻ ടീമിൽ ചെറിയ നിക്ഷേപമുണ്ട്. സ്പോർട്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ടെക്നോളജി മേഖലകളിൽ യുഎസ് കേന്ദ്രമായി പ്രവർത്തിക്കുന്ന സംരംഭകനായ കൽ സോമാനി, മോട്ടർ സിറ്റി ഗോൾഫ് ക്ലബ്ബിന്റെ സഹ ഉടമകൂടിയാണ്.

English Summary:

Royal Challengers Bangalore has a caller ownership radical led by the Aditya Birla Group, who person acquired the full involvement for a staggering $178 cardinal (approximately Rs 16,706 crore). This landmark deal, which includes some the men's and women's IPL teams, marks a important displacement successful franchise cricket ownership.

Read Entire Article