Published: June 15, 2026 05:10 PM IST
1 minute Read
ധാംബുള്ള ∙ ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ ശ്രീലങ്ക എയ്‌ക്കെതിരായ മത്സരത്തിനിടെ ഇന്ത്യ എ ടീമിനു കനത്ത തിരിച്ചടി. ഓൾറൗണ്ടർ വിപ്രജ് നിഗം വരുത്തിയ ഗുരുതര പിഴവിനെ തുടർന്ന് ഇന്ത്യ എ ടീമിന് 10 റൺസ് നഷ്ടമായി. പിച്ചിന്റെ സംരക്ഷിത മേഖലയിലൂടെ ഓടിയതിനാണ് വിപ്രജിന് രണ്ട് തവണ പെനൽറ്റി ലഭിച്ചത്. അഞ്ച് റൺസിന്റെ രണ്ട് പെനൽറ്റികളാണ് ചുമത്തിയത്.
What you should work next
ഇന്ത്യയ്ക്ക് പെനാൽറ്റി ലഭിച്ചതോടെ ശ്രീലങ്കയ്ക്ക് ഇന്നിങ്സ് ആരംഭിക്കുന്നതിനു മുൻപ് തന്നെ പത്ത് റൺസ് ലഭിച്ചു. പിച്ചിന്റെ നടുവിലൂടെ ഓടിയതിന് ആദ്യം ഔദ്യോഗിക മുന്നറിയിപ്പ് ലഭിച്ചത് അനുകുൽ റോയിക്കാണ്. ഇതേ തെറ്റ് വിപ്രജ് ആവർത്തിച്ചതോടെയാണ് ഓൺ-ഫീൽഡ് അംപയർമാർ അഞ്ച് റൺസിന്റെ പെനാൽറ്റി ചുമത്താൻ തീരുമാനിച്ചത്. ക്രിക്കറ്റ് നിയമപ്രകാരം, മുന്നറിയിപ്പ് ലഭിച്ച ശേഷം, പിന്നീട് ബാറ്റ് ചെയ്യുന്ന ഏത് താരം പിച്ചിലൂടെ ഓടിയാലും ടീമിന് 5 റൺസ് വീതം പിഴ ചുമത്തും.
ഇന്നിങ്സിന്റെ 35-ാം ഓവറിലാണ് വിപ്രജ് ആദ്യമായി പിച്ചിന്‍റെ മധ്യത്തിലൂടെ ഓടി ഇന്ത്യയ്ക്ക് 5 റൺസിന്‍റെ ആദ്യ പെനൽറ്റി വാങ്ങിനൽകിയത്. എന്നാൽ രണ്ട് ഓവറുകൾക്ക് ശേഷം താരം ഇതേ തെറ്റ് വീണ്ടും ആവർത്തിച്ചു. 37–ാം കുഗതാസ് മാതുലനിൽ നിന്നുള്ള ഒരു ഡെലിവറിയിൽ വിപ്രജ് ഒരു സിംഗിൾ എടുത്തു. എന്നാൽ നോൺ സ്ട്രൈക്കർ വിപ്രജിനെ തിരിച്ചയച്ചതോടെ വിപ്രജ് നേരിട്ട് പിച്ചിലൂടെ ഓടുകയായിരുന്നു. ഇതോടെയാണ് വീണ്ടും 5 റൺസ് പെനാൽറ്റി ചുമത്താൻ അംപയർ തീരുമാനിച്ചത്.
🔴 10-RUN PENALTY FOR INDIA A - VIPRAJ NIGAM RARE BLUNDER 🤯
- India A were fixed a uncommon 10-run punishment aft Vipraj made a mistake connected the tract by throwing the shot successful the incorrect absorption during play. The mistake broke a cricket regularisation and handed the absorption an other runs. 🤦 pic.twitter.com/cntar0xaZK
ക്രിക്കറ്റ് പിച്ചിന്‍റെ മധ്യഭാഗമാണ് സംരക്ഷിത മേഖലയായി കണക്കാക്കുന്നത്. ബോളർമാർ എറിയുന്ന പന്ത് കുത്തി ഉയരേണ്ട ഭാഗമാണിത്. സ്പൈക്കുള്ള ഷൂസുകളിട്ട് ഇതിലൂടെ തുടർച്ചയായി ഓടിയാൽ പിച്ചിന് കേടുപാട് സംഭവിക്കും. ഇത് പന്തിന്‍റെ ചലനത്തെ ബാധിക്കും. പിച്ച് സംരക്ഷിക്കുന്നതിനായാണ് ബാറ്റർമാർ പിച്ചിന്‍റെ വശങ്ങളിലൂടെ മാത്രം ഓടണമെന്ന് നിയമം അനുശാസിക്കുന്നത്.
എംസിസി നിയമം 41.14 അനുസരിച്ച് - പിച്ചിൽ മനഃപൂർവമോ ഒഴിവാക്കാവുന്നതോ ആയ കേടുപാടുകൾ വരുത്തുന്നത് അന്യായമാണ്. കളിക്കുന്നതിനിടയിൽ സ്‌ട്രൈക്കർ സംരക്ഷിത മേഖലയിൽ പ്രവേശിച്ചാൽ, ഉടൻ അവിടെ നിന്ന് മാറണം. പിച്ചിൽ തന്റെ/അവളുടെ സാന്നിധ്യം ന്യായമായ കാരണമില്ലാതെയാണെന്ന് പിച്ചിൽ പ്രവേശിച്ചത് എന്ന് അംപയർമാർക്ക് ബോധ്യമായാൽ മുന്നറിയിപ്പും തുടർന്ന് പെനൽറ്റിയും നൽകും.
അതേസമയം, ഇന്ത്യ എയ്ക്കെതിരെ 266 റൺസ് വിജയലക്ഷ്യവുമായാണ് ശ്രീലങ്ക ഇറങ്ങുന്നത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 49.2 ഓവറിൽ 265 റൺസിന് ഓൾഔട്ടായി. അർധസെഞ്ചറി നേടിയ സൂര്യാൻഷ് ഷെഡ്ഗെ (66 പന്തിൽ 72), വിപ്രജ് നിഗം (49 പന്തിൽ 51) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 7ന് 143 എന്ന നിലയിൽ തകർന്ന ഇന്ത്യയെ ഇരുവരും ചേർന്നുള്ള 104 റൺസ് കൂട്ടുകെട്ടാണ് 250 കടത്തിയത്. വൈസ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്‍ക്‌വാദ് (42 പന്തിൽ 37), ക്യാപ്റ്റൻ തിലക് വർമ (32 പന്തിൽ 23) എന്നിവരും പൊരുതി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ വിജയകാന്ത് വ്യാസ്‌കാന്ത്, മുഹമ്മദ് ഷിറാസ് എന്നിവരാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്.
English Summary:






English (US) ·