Published: February 10, 2026 11:00 PM IST
1 minute Read
കൊളംബോ∙ ട്വന്റി20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി പാക്കിസ്ഥാൻ. യുഎസിനെതിരെ 32 റൺസ് വിജയമാണ് പാക്കിസ്ഥാൻ നേടിയത്. ആദ്യം ബാറ്റു ചെയ്ത പാക്കിസ്ഥാൻ 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. മറുപടിയിൽ 20 ഓവറിൽ എട്ടിന് 158 റണ്‍സിലെത്താൻ മാത്രമാണു യുഎസിനു സാധിച്ചത്. അര്‍ധ സെഞ്ചറി നേടിയ പാക്ക് താരം സഹിബ്സദ ഫർഹാനാണു കളിയിലെ താരം.
വിവാദ ബോളിങ് ആക്ഷന്റെ പേരിൽ വിമർശനങ്ങൾ കേട്ട പാക്ക് സ്പിന്നർ ഉസ്മാൻ താരിഖ് ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ 27 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ 30 പന്തിൽ 51 റൺസെടുത്ത ശുഭം രഞ്ജനെയാണ് യുഎസിന്റെ ടോപ് സ്കോറർ. ശയൻ ജഹാംഗിർ (34 പന്തില്‍ 49), മിലിന്ദ് കുമാർ (22 പന്തിൽ 29), ആന്ദ്രിസ് ഗോസ് (13 പന്തിൽ 13) എന്നിവരും ബാറ്റിങ്ങിൽ പിടിച്ചുനിന്നെങ്കിലും വിജയത്തിന്റെ അടുത്തുപോലും എത്താനായില്ല.
അർധസെഞ്ചറി നേടിയ ഓപ്പണർ സഹിബ്സദ ഫർഹാന്റെ തകർപ്പൻ ബാറ്റിങ് കരുത്തിലാണ് യുഎസ് വമ്പൻ സ്കോറിലേക്കെത്തിയത്. 41 പന്തുകൾ നേരിട്ട താരം അഞ്ച് സിക്സും ആറു ഫോറുകളുമുൾപ്പടെ 73 റൺസ് അടിച്ചെടുത്തു. സൂപ്പർ താരം ബാബർ അസം (32 പന്തിൽ46), ശതബ് ഖാൻ (12 പന്തിൽ 30) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. യുഎസിനായി ഷാഡ്‍ലി വാൻഷാവിക് നാലു വിക്കറ്റുകൾ സ്വന്തമാക്കി. വിജയത്തോടെ നാലു പോയിന്റുമായി പാക്കിസ്ഥാൻ എ ഗ്രൂപ്പിൽ ഒന്നാമതെത്തി. ഇന്ത്യയാണു രണ്ടാം സ്ഥാനത്ത്.
English Summary:







English (US) ·