വിവാഹ വാർഷിക ആശംസ രണ്ടു വാക്കില്‍ ഒതുക്കി, ‘കിഡ്നി ടച്ചിങ് ക്യാപ്ഷനെന്ന്’ മറുപടി, ബുമ്രയെ ട്രോളി സഞ്ജന ഗണേശൻ

5 days ago 3

ഓൺലൈൻ ഡെസ്ക്

Published: March 17, 2026 10:48 PM IST

1 minute Read

ജസ്പ്രീത് ബുമ്രയും ഭാര്യ സഞ്ജന ഗണേശനും.
ജസ്പ്രീത് ബുമ്രയും ഭാര്യ സഞ്ജന ഗണേശനും.

മുംബൈ∙ വിവാഹ വാർഷിക ആശംസ രണ്ടു വാക്കില്‍ ഒതുക്കിയ ഇന്ത്യൻ സൂപ്പർ താരം ജസ്പ്രീത് ബുമ്രയെ ട്രോളി ഭാര്യ സഞ്ജന ഗണേശൻ. ‘‘ഹാപ്പി ആനിവേഴ്സറി’’ എന്നു മാത്രം കുറിച്ചുകൊണ്ടാണ് സഞ്ജന ഗണേശനൊപ്പമുള്ള ചിത്രം ബുമ്ര ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. എന്നാല്‍ രസകരമായ മറുപടിയാണ് ക്രിക്കറ്റ് അവതാരക കൂടിയായ സഞ്ജന ഇതിനു നൽകിയത്. കിഡ്നി ടച്ചിങ് ക്യാപ്ഷന്‍‍ എന്നായിരുന്നു സഞ്ജനയുടെ കമന്റ്. വിവാഹ വാർഷിക ദിനത്തിൽ നീണ്ട കുറിപ്പാണ് സഞ്ജന സമൂഹമാധ്യമങ്ങളിൽ ഇട്ടത്. അപ്പോഴാണ് ബുമ്രയുടെ വക ‘പേരിന്’ ഒരു ആശംസയെത്തിയത്.

2021 മാർച്ചിൽ ഗോവയിൽ വച്ചായിരുന്നു ബുമ്രയുടേയും സഞ്ജനയുടേയും വിവാഹം. രണ്ടുവർഷം നീണ്ട പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. 2013ൽ ഒരു ഐപിഎൽ അഭിമുഖത്തിനിടെയാണ് ബുമ്രയും സഞ്ജനയും പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിനു വഴിമാറുകയായിരുന്നു. 2023 സെപ്റ്റംബറിൽ ഇവർക്ക് മകൻ ജനിച്ചു. 34 വയസ്സുകാരിയായ സഞ്ജന മുംബൈ സ്വദേശിനിയാണ്. ട്വന്റി20 ലോകകപ്പിൽ‍ തകർപ്പന്‍ പ്രകടനം നടത്തിയ ബുമ്ര, ന്യൂസീലൻഡിനെതിരായ ഫൈനലിൽ ‘പ്ലേയർ ഓഫ് ദ് മാച്ച്’ ആയിരുന്നു.

ലോകകപ്പിൽ എട്ടു മത്സരങ്ങൾ കളിച്ച ബുമ്ര 14 വിക്കറ്റുകളാണ് ആകെ വീഴ്ത്തിയത്. ന്യൂസീലൻഡിനെതിരായ കലാശപ്പോരിൽ നാലോവറുകൾ പന്തെറിഞ്ഞ താരം 15 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റുകൾ വീഴ്ത്തി. ഐപിഎലി‍ൽ മുംബൈ ഇന്ത്യൻസിനായി കളിക്കാനുള്ള ഒരുക്കത്തിലാണ് ബുമ്രയിപ്പോൾ.

English Summary:

Jasprit Bumrah's little wedding day privation to his woman Sanjana Ganeshan sparked a humorous absorption from her. She jokingly called his 'Happy Anniversary' caption 'kidney touching'

Read Entire Article