Published: March 12, 2026 10:27 AM IST
1 minute Read
മുംബൈ∙ ട്വന്റി20 ലോകകപ്പിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ച ഓൾറൗണ്ടർ ശിവം ദുബെ അഹമ്മദാബാദിൽ നിന്ന് മുംബൈയിലേക്കു മടങ്ങിയത് ട്രെയിനിൽ. വിമാന ടിക്കറ്റ് ലഭിക്കാതെ വന്നതോടെയാണു ട്രെയിൻ തിരഞ്ഞെടുത്തതെന്നു ദുബെ പറഞ്ഞു. മുംബൈയിലെ വീട്ടിൽ കാത്തിരുന്ന മക്കളായ 4 വയസ്സുകാരൻ അയാൻ, 2 വയസ്സുകാരി മെഹ്‌വിഷ് എന്നിവരുടെ അടുത്ത് വേഗത്തിലെത്തുകയായിരുന്നു താരത്തിന്റെ ലക്ഷ്യം.
ഭാര്യ അൻജും ഖാനും വീട്ടിലേക്കുള്ള മടക്കയാത്രയിൽ ദുബെയ്ക്കൊപ്പം ഉണ്ടായിരുന്നു. തിങ്കളാഴ്ച പുലർച്ചെ അഹമ്മദാബാദിൽനിന്ന് പുറപ്പെട്ട സയാജി എക്സ്പ്രസിലായിരുന്നു ദുബെയുടെ യാത്ര. യാത്ര തുടങ്ങുന്നതിന് 5 മിനിറ്റ് മുൻപ് മാത്രമാണു ട്രെയിനിൽ കയറിയത്. തിരിച്ചറിയാതിരിക്കാൻ മാസ്കും ഫുൾ സ്ലീവ് തൊപ്പിയും ധരിച്ചിരുന്നു.
തേഡ് എസി കോച്ചിൽ മുകളിലെ ബർത്തിൽ കയറി കിടന്ന താരത്തെ കണ്ട് ‘ഇത് ശിവം ദുബെ’ ആണോ എന്ന ടിക്കറ്റ് പരിശോധകൻ ചോദിച്ചെങ്കിലും അദ്ദേഹം ഇവിടെ വരേണ്ട ആവശ്യമില്ലല്ലോ എന്നു ഭാര്യ മറുപടി നൽകി. ട്രെയിൻ ഇറങ്ങിയ മുംബൈയിലെ ബോറിവ‌്‌ലി സ്റ്റേഷനിൽ കൂടുതൽ പൊലീസുകാരെ നിയോഗിച്ചിരുന്നു. പൊലീസ് അകമ്പടിയോടെയാണ് വീട്ടിലെത്തിയത്.
English Summary:







English (US) ·