വീട്ടിൽ ബിരിയാണി ആണ് മോളേയെന്ന് ദിയ! ചെപ്പക്ക് പൊട്ടിക്കണമെന്ന് സ്വാസിക; വീണയും അഞ്ജുവും സോനയും; പിന്തുണയുമായി താരങ്ങൾ

7 months ago 12

Authored by: ഋതു നായർ|Samayam Malayalam12 Jun 2025, 8:59 am

കണ്ടാലും മതി അശ്വിന് ദിയയെ വിട്ടു ഒരു നേരം മാറാൻ സമയം ഇല്ല പിന്നെ ആണ് ഈ കുറുവ സംഘ തലവിയെ വിളിക്കാൻ . ഇവളുമാരേ എത്രയുംവേഗം ശിക്ഷിക്കാൻ കഴിയട്ടെ, സംസാരം കണ്ടില്ലേ ദിയ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് കട്ട് കൊണ്ടുപോയ ഇഡിയറ്റ്സ് എന്നിങ്ങനെ നീളുകയാണ് കമന്റുകൾ

സ്വാസിക ദിയ കൃഷ്ണസ്വാസിക ദിയ കൃഷ്ണ (ഫോട്ടോസ്- Samayam Malayalam)
ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന ഓൺലൈൻ തട്ടിപ്പും തുടർചർച്ചകളും ആണ് സോഷ്യൽ മീഡിയ നിറയെ. സ്ഥാപനത്തിൽ അറുപത്തിയേഴ് ലക്ഷത്തിന്റെ തിരിമറിയാണ് നടന്നത്. ആരോപണവിധേയരായ ജീവനക്കാർ ഒളിവിലും ആണ്. എന്നാൽ ദിയ പരാതി പെട്ട സമയത്ത് ഇവർ ദിയക്കും കുടുംബത്തിനും എതിരെ ചില ആരോപാപങ്ങൾ ഉന്നയിച്ചിരുന്നു. ദിയയുടെ ഭർത്താവ് അശ്വിൻ ഒരു പൂവാലൻ ആണ്. രാത്രി രണ്ടുമണിക്കും മൂന്നുമണിക്കും വിളിക്കും. എന്താണ് ചെയ്യുന്നത് എന്ന് അന്വേഷിക്കും. പാക്കിങ്ങിന്‌ന്റെ കാര്യം പറഞ്ഞാണ് വിളിക്കുന്നതെന്നാണ് പ്രതികളിലെ ഒരാൾ ആരോപതിച്ചത്.

ഈ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഒപ്പം ദിയ കൃഷ്ണക്കും അശ്വിനും പിന്തുണ നൽകി നിരവധി ആളുകൾ പ്രത്യേകിച്ചും താരങ്ങൾ ആണ് രംഗത്തുവരുന്നത്.

സ്വാസിക വിജയ്, അഞ്ജു അരവിന്ദ് അമൃത നായർ, വീണ ണ് നായർ സോനാ നായർ. നീരജ് എന്നിങ്ങനെ നീളുകയാണ് സപ്പോർട്ടുമായി എത്തിയ താരങ്ങളുടെ നിര.

അവളുമാരുടെ ചെപ്പ പൊട്ടിക്കണം എന്ന അഭിപ്രായം സ്വാസിക പങ്കുവച്ചത്. ഇവളുമാരേ എത്രയുംവേഗം ശിക്ഷിക്കാൻ കഴിയട്ടെ, അവളുടെ സംസാരം കണ്ടില്ലേ ? വൃത്തികെട്ട വർഗ്ഗം ദിയ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് കട്ട് കൊണ്ടുപോയ ഇഡിയറ്റ്സ് എന്ന് അഞ്ജു കുറിച്ചപ്പോൾ ഇനി കുറേക്കാലം ജയിലിൽ കിടന്ന് ഓർമ്മകൾ അയവിറക്കാം എന്നാണ് അമൃത പങ്കിട്ട കമന്റ്. ഇവരെ ജയിലിൽ കൊണ്ട് പോകുന്ന ആ കാഴ്ചയ്ക്ക് വേണ്ടി ഞങ്ങൾ വെയിറ്റിങ് എന്നും ദിയയെ ടാഗ് ചെയ്തുകൊണ്ട് സ്വാസിക കുറിച്ചു.

ALSO READ: ബൈജൂസ്‌ ആപ്പിലായിരുന്നു ജോലി! നല്ലൊരു ചെക്കനെ കണ്ടുപിടിച്ച് കല്യാണം കഴിപ്പിക്കണം എന്നേ ഉണ്ടായിരുന്നുള്ളൂ; യാത്ര ഇതുവരെ

ഒരു പ്രെഗ്നന്റ് ലേഡിക്ക് ഇത്രമേൽ പ്രഷർ കൊടുത്ത ഇവരൊക്കെ അനുഭവിച്ചേ ഭൂമി വിടുള്ളു. ഇത്തിരി കൂടി കഴിഞ്ഞിരുന്നേൽ കൃഷ്ണകുമാർ പീഡിപ്പിച്ചെന്ന് പറഞ്ഞു വന്നേനെ എന്ത് കള്ളം പറഞ്ഞിട്ടും ഒരു മെന ആകുന്നില്ലലോ. ജാതി കാർഡ്, പൂവാല ശല്യം.... പോരട്ടെ പോരട്ടെ ലിസ്റ്റ് പോരട്ടെ കുറച്ച് ഒക്കെ വിശ്വസിക്കാൻ പറ്റുന്ന കള്ളങ്ങൾ പഠിച്ചിട്ട് വരായിരുന്നു. അത്രേം ഗതികേട് അവനുണ്ടെന്ന് തോന്നുന്നില്ല
ഇത്ര വർഷം അവര് കുടുംബം കഷ്ടപ്പെട്ടു ഉണ്ടാക്കിയ സപ്പോർട്ടിനേക്കാൾ വലിയ സപ്പോർട്ട് ദിവസങ്ങൾ കൊണ്ട് നിങ്ങൾ ഉണ്ടാക്കി കൊടുക്കുന്നത്- തുടങ്ങി നിരവധി കമന്റുകളോടെ ആണ് വീഡിയോ ഇപ്പോൾ വൈറൽ ആകുന്നത്. ലക്ഷകണക്കിന് ആളുകൾ ആണ് ഈ വീഡിയോ കണ്ടത്.
Read Entire Article