വീട്ടിൽ രണ്ട് ‘ചിക്സ്’ ഉണ്ടെന്ന് ബ്രാവോയുടെ രഹസ്യം പറച്ചിൽ, മൈക്കിൽ എല്ലാവരും കേട്ടു! സൂക്ഷിച്ച് സംസാരിക്കണമെന്ന് രഹാനെ, വിവാദം

1 day ago 2

ഓൺലൈൻ ഡെസ്ക്

Published: March 21, 2026 01:14 PM IST

1 minute Read

 X@KKR
അജിൻക്യ രഹാനെ, ഡ്വെയ്ൻ ബ്രാവോ. Photo: X@KKR

കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയർ ലീഗ് 2026 സീസണിനു മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിനിടെ സഹപ്രവർത്തകരോട് ‘രഹസ്യം’ പറഞ്ഞ് വിവാദത്തിലായി വെസ്റ്റിൻഡീസ് മുൻ താരവും കൊൽക്കത്തയുടെ ബോളിങ് പരിശീലകനുമായ ഡ്വെയ്ൻ ബ്രാവോ. വാർത്താ സമ്മേളനത്തിനായി ക്യാപ്റ്റൻ അജിൻക്യ രഹാനെയുമൊത്ത് വേദിയിൽ ഇരിക്കുന്നതിനിടെ ബ്രാവോ രഹസ്യമായി പറഞ്ഞ കാര്യമാണ് പരസ്യമായത്. വീട്ടിൽ രണ്ട് ‘ചിക്സ്’ ഉണ്ടെന്നായിരുന്നു ബ്രാവോയുടെ വാക്കുകൾ. ഇതു കേട്ട ഉടനെ തന്നെ അജിൻക്യ രഹാനെ വിഷയത്തിൽ ഇടപെട്ടു. ‘‘മൈക്കുകൾ ഓണായിരിക്കുകയാണ്. സൂക്ഷിച്ച് സംസാരിക്കണം.’’– എന്നായിരുന്നു രഹാനെയുടെ മുന്നറിയിപ്പ്.

ബ്രാവോയുടെ വാക്കുകളും രഹാനെയുടെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സമൂഹമാധ്യമങ്ങളിൽ വന്‍ വിമർശനങ്ങളാണ് ബ്രാവോയ്ക്കെതിരെ ആരാധകർ ഉയർത്തുന്നത്. സീസൺ ആരംഭിക്കും മുൻപ് തന്നെ ബോളിങ് തലവേദനയിൽ വലയുകയാണ് കൊല്‍ക്കത്ത. അതിനിടെയാണ് വാർത്താ സമ്മേളനത്തിൽ ബ്രാവോയുടെ വിവാദ പരാമർ‍ശം. ഇന്ത്യൻ ഓൾറൗണ്ടർ ഹർഷിത് റാണ പരുക്കു കാരണം ടീമിൽനിന്ന് പുറത്തായി. വലിയ പ്രതീക്ഷകളോടെ വാങ്ങിയ ശ്രീലങ്കൻ പേസർ മതീഷ പതിരാന പരുക്കിന്റെ പിടിയിലാണ്. താരം എന്നു മുതൽ ടീമിനൊപ്പം ചേരുമെന്നു വ്യക്തമായിട്ടില്ല.

സുനിൽ നരെയ്നിന്റെയും വരുൺ ചക്രവർത്തിയുടെയും ബോളിങ് മികവിലാണ് പ്രതീക്ഷ വയ്ക്കുന്നതെന്ന് ബ്രാവോ വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. ‘‘ഐപിഎലിലെ തന്നെ മികച്ച സ്പിൻ സഖ്യം കൊൽക്കത്തയ്ക്കാണുള്ളത്. ബോളിങ്ങിന്റെ കാര്യം നോക്കിയാൽ‍ അതിൽ കുഴപ്പമൊന്നും തോന്നുന്നില്ല. പേസര്‍മാരിൽ ഉമ്രാൻ മാലിക്കും കാർത്തിക് ത്യാഗിയും ടീമിനൊപ്പമുണ്ട്. ഈ താരങ്ങൾ ഐപിഎൽ കളിച്ചവരാണ്. അതുകൊണ്ടു തന്നെ ഈ ബോളിങ് നിരയിൽ എനിക്കു ത‍ൃപ്തിയുണ്ട്. ചില താരങ്ങൾക്കു പരുക്കേറ്റിട്ടുണ്ടെന്നതു സത്യമാണ്. എന്നാൽ ഉള്ളവരെ വച്ച് നന്നായി കളിക്കാൻ സാധിക്കുമെന്നാണു വിശ്വാസം.’’– ബ്രാവോ വ്യക്തമാക്കി. മാർച്ച് 29ന് വാങ്ക‍‍ഡെ സ്റ്റേഡിയത്തില്‍ മുംബൈ ഇന്ത്യൻസിനെതിരെയാണ് കൊൽക്കത്തയുടെ ആദ്യ മത്സരം.

Bravo : " I had 2 chicks successful my house"
Rahane : "Mics are on,be cautious not to speech similar this"

What benignant of filthy words are these from a Mentor of a squad 🤡 pic.twitter.com/3mnBuAUcfT

— adi. (@Hurricanrana_27) March 20, 2026

English Summary:

Kolkata Knight Riders Bowling Coach Dwayne Bravo Faces Backlash Over On-Air Comment

Read Entire Article