Published: October 04, 2026 09:41 AM IST
1 minute Read
നഗോയ∙ ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ ഇന്ത്യ– പാക്കിസ്ഥാൻ ഫൈനലിനിടെ ഇന്ത്യൻ ഓപ്പണർ വൈഭവ് സൂര്യവംശിയെ പുറത്താക്കിയപ്പോൾ പാക്ക് താരം സയിം അയൂബ് നടത്തിയ ആഘോഷ പ്രകടനം വൈറൽ. മത്സരത്തിൽ ഒൻപതു പന്തുകൾ നേരിട്ട വൈഭവ്, 15 റൺസെടുത്താണ് പുറത്തായത്. രണ്ടു സിക്സുകൾ ബൗണ്ടറി കടത്തിയ ശേഷം സയിം അയൂബിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തിൽ പാക്ക് വിക്കറ്റ് കീപ്പർ ഉസ്മാൻ ഖാൻ ക്യാച്ചെടുത്തു വൈഭവിനെ പുറത്താക്കുകയായിരുന്നു. ഇതോടെയാണ് ഒരു കുഞ്ഞിനെ തൊട്ടിലാട്ടി ഉറക്കുന്ന രീതിയിലുള്ള ആഘോഷം സയിം അയൂബ് പുറത്തെടുത്തത്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ വൈഭവ് സൂര്യവംശി ഡ്രസിങ് റൂമിലേക്കു മടങ്ങിപ്പോയി.
What you should work next
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അയൂബിന്റെ പന്തിൽ റിവേഴ്സ് സ്വീപിനു ശ്രമിച്ചതാണു മത്സരത്തിൽ വൈഭവിനു തിരിച്ചടിയായത്. ബാറ്റില്‍ ചെറുതായി ഉരസിയ പന്ത് വിക്കറ്റിനു തൊട്ടുപിന്നിലുണ്ടായിരുന്ന കീപ്പർ ഉസ്മാൻ ഖാന്റെ കയ്യിൽനിന്നു വഴുതിപ്പോകേണ്ടതായിരുന്നു. എന്നാൽ പാക്ക് വിക്കറ്റ് കീപ്പർ കഷ്ടിച്ച് പന്ത് പിടിച്ചെടുത്തതോടെ പാക്ക് ബോളർ ആഘോഷം തുടങ്ങുകയായിരുന്നു. മത്സരത്തിൽ നാലോവര്‍ പന്തെറിഞ്ഞ് 47 റൺസ് വഴങ്ങിയ സയിം അയൂബിന് ഒരു വിക്കറ്റു മാത്രമാണു ലഭിച്ചത്. ബാറ്റിങ്ങിൽ 22 പന്തുകൾ നേരിട്ട താരം 29 റണ്‍സ് സ്കോർ ചെയ്തു.
അതേസമയം, അയൂബിന്റെ ഈ ആഘോഷപ്രകടനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശമനമുണ്ട്. പാക്കിസ്ഥാൻ മുൻ താരം ക്രമാൻ അക്‌മൽ ഉൾപ്പെടെ ഇതിനെതിരെ രംഗത്തെത്തി. ഇന്നത്തെ കളിക്കാർ കളിയിൽ ശ്രദ്ധിക്കുന്നതിനേക്കാൾ കൂടുതൽ പ്രാധാന്യം നൽകുന്നത് സമൂഹമാധ്യമങ്ങളിലെ ശ്രദ്ധ പിടിച്ചുപറ്റാനാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Paxtanis are specified sore losers Saim Ayub making babe successful a cradle motion aft getting Vaibhav Suryavanshi retired Next implicit helium was deed for a 6,4 and ended up giving 47 runs successful his 4 implicit India won the Gold medal beating them Both women and men’s cricket golden similar successful hockey https://t.co/CC1S8SdReu
— Swathi Bellam (@BellamSwathi) October 3, 2026‘‘ഇത്തരം കാര്യങ്ങൾ ഇവിടെ പണ്ടുമുതലേ നടക്കുന്നതാണ്. നമ്മുടെ പ്രകടനം അത്ര മികച്ചതല്ലെങ്കിലും കാര്യങ്ങൾ ചെയ്യുന്നത് സോഷ്യൽ മീഡിയക്ക് വേണ്ടിയാണ്. മാനേജ്മെന്റ് ഇതിനെക്കുറിച്ച് ചിന്തിക്കണം. ഇത് രാജ്യാന്തര ക്രിക്കറ്റാണ്. എതിരാളിക്ക് 13ഓ, 14ഓ, 15ഓ പ്രായമാകട്ടെ, അവൻ കളിക്കുന്നത് രാജ്യാന്തര ക്രിക്കറ്റിലാണ്. സയിം അയൂബ് ഒരു കൊച്ചുകുട്ടിയല്ല. അവൻ തന്റെ പ്രകടനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.’’– രു സ്പോർട്സ് ടോക്ക് ഷോയിൽ അക്മൽ പറഞ്ഞു.
ഫൈനലിൽ പാക്കിസ്ഥാനെതിരെ 19 റൺസ് വിജയവുമായാണ് ഇന്ത്യ ഏഷ്യൻ ഗെയിംസ് സ്വർണം നിലനിർത്തിയത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 211 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 192 റൺസടിക്കാൻ മാത്രമാണ് പാക്കിസ്ഥാനു സാധിച്ചത്. 51 പന്തിൽ 96 റൺസെടുത്ത ഹസൻ നവാസ് അവസാന ഓവർ വരെ പൊരുതിയെങ്കിലും പാക്കിസ്ഥാനെ വിജയത്തിലെത്തിക്കാൻ സാധിക്കാതെ പോകുകയായിരുന്നു.
English Summary:






English (US) ·