വൈഭവിന് ജയ് ഷായ്ക്കൊപ്പം സീറ്റ്, ഗില്ലും സുദർശനും നേരത്തേ മടങ്ങി, ഓറഞ്ച് ക്യാപിൽ വൈഭവിന് റെക്കോർഡ്

1 day ago 1

ഓൺലൈൻ ഡെസ്ക്

Published: May 31, 2026 09:39 PM IST Updated: June 01, 2026 12:39 AM IST

1 minute Read

 വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Out Of Cricket എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
ഐപിഎൽ ഫൈനൽ കാണുന്ന ജയ് ഷായും വൈഭവ് സൂര്യവംശിയും. Disclaimer: വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം Out Of Cricket എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.

അഹമ്മദാബാദ്∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ റൺവേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശിക്ക്. 16 മത്സരങ്ങൾ കളിച്ച വൈഭവ് ഒരു സെഞ്ചറിയും അഞ്ച് അർധ സെഞ്ചറികളും ഉൾപ്പടെ 776 റൺസാണു നേടിയത്. 103 ആണ് താരത്തിന്റെ സീസണിലെ ഉയർന്ന സ്കോർ. ആർസിബിക്കെതിരായ ഫൈനലിൽ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും സായ് സുദർശനും ചെറിയ സ്കോറുകൾക്കു പുറത്തായതോടെയാണ് വൈഭവ് ഓറഞ്ച് ക്യാപ് ഉറപ്പിച്ചത്. ഐപിഎൽ ഓറഞ്ച് ക്യാപ് വിജയിക്കുന്ന പ്രായം കുറഞ്ഞ താരമാണ് വൈഭവ്.

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന കലാശപ്പോരിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ എട്ടു പന്തിൽ 10 റൺസും സായ് സുദർശൻ 12 പന്തിൽ 12 റൺ‌സും എടുത്താണു പുറത്തായത്. ടോപ് സ്കോറർമാരിൽ രണ്ടാമതുള്ള ഗില്ലിന് 16 കളികളിൽനിന്ന് 732 റൺസാണുള്ളത്. സായ് സുദർശന് 17 കളികളിൽനിന്ന് 722 റണ്‍സുണ്ട്. കരിയറിലെ രണ്ടാം ഐപിഎലിലാണ് സൂപ്പർ താരങ്ങളെ പിന്നിലാക്കി വൈഭവ് ബഹുദൂരം മുന്നിലായത്. 72 സിക്സുകളും 63 ഫോറുകളും താരം ബൗണ്ടറി കടത്തി.

2025 സീസൺ പകുതി പിന്നിട്ടപ്പോഴായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ഏഴു കളികളിൽനിന്ന് ഒരു സെഞ്ചറിയും അർധ സെഞ്ചറിയുമുൾപ്പടെ 252 റൺസ് താരം അടിച്ചെടുത്തു. ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിട്ടതോടെ വൈഭവ്– യശസ്വി ജയ്സ്വാൾ ഓപ്പണിങ് സഖ്യം രാജസ്ഥാന്റെ വിശ്വസ്തരായി മാറി.രാജസ്ഥാൻ റോയൽസ് ഫൈനൽ കാണാതെ പുറത്തായെങ്കിലും, അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ പോരാട്ടം കാണാൻ വൈഭവ് എത്തിയിരുന്നു. ഐസിസി തലവൻ ജയ്ഷായ്ക്കൊപ്പമായിരുന്നു വൈഭവിന് ഇരിപ്പിടം. രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനോട് ഏഴു വിക്കറ്റ് തോൽവി വഴങ്ങിയതോടെയാണ് രാജസ്ഥാൻ ഫൈനൽ കാണാതെ പുറത്തായത്.

English Summary:

Vaibhav Suryavanshi of Rajasthan Royals has secured the IPL Orange Cap, becoming the youngest subordinate to execute this feat. He scored 776 runs successful 16 matches, including a period and 5 half-centuries

Read Entire Article