വൈഭവ് സൂര്യവംശിയുടെ ഇന്ത്യന്‍ സീനിയർ ടീം അരങ്ങേറ്റം വൈകാൻ സാധ്യത, പ്രസ്താവന ഇറക്കി അയർലൻഡ് ക്രിക്കറ്റ്

1 month ago 5

ഓൺലൈൻ ഡെസ്ക്

Published: June 12, 2026 09:40 PM IST

1 minute Read

അഫ്‌ഗാനിസ്ഥാൻ എയ്‌‍ക്കെതിരായ മത്സരത്തിൽ ഇന്ത്യ എ ഓപ്പണർമാരായ പ്രഭ്‍സിമ്രൻ സിങ്ങും (ജഴ്സി 84), വൈഭവ് സൂര്യവംശിയും. (Facebook/IndianCricketTeam/)
അഫ്‌ഗാനിസ്ഥാൻ എയ്‌‍ക്കെതിരായ മത്സരത്തിൽ ഇന്ത്യ എ ഓപ്പണർമാരായ പ്രഭ്‍സിമ്രൻ സിങ്ങും (ജഴ്സി 84), വൈഭവ് സൂര്യവംശിയും. (Facebook/IndianCricketTeam/)

മുംബൈ∙ കൗമാര താരം വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ ടീമിലേക്ക് അരങ്ങേറുന്നതു വൈകിയേക്കും. ശ്രീലങ്ക, അഫ്ഗാൻ ടീമുകള്‍ക്കെതിരായ ത്രിരാഷ്ട്ര പരമ്പരയ്ക്കായി ഇന്ത്യ എ ടീം ക്യാംപിലാണ് വൈഭവ് സൂര്യവംശി ഇപ്പോഴുള്ളത്. രാജ്യത്തെ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ ശക്തിപ്രാപിച്ചതോടെ പ്രൊവിൻഷ്യൽ ട്വന്റി20 മത്സരങ്ങളും ഐറിഷ് സീനിയർ കപ്പും നാഷനൽ കപ്പും നിർത്തിവയ്ക്കാനുള്ള ഒരുക്കത്തിലാണ് ക്രിക്കറ്റ് അയർലൻഡ്. ഇക്കാര്യത്തിൽ 48 മണിക്കൂറിനകം തീരുമാനമെടുക്കുമെന്നാണ് അയർലൻഡ് ക്രിക്കറ്റിലെ നിലപാട്.

What you should work next

സംഘർഷാവസ്ഥ രൂക്ഷമായാൽ ഇന്ത്യ– അയർലൻഡ് പരമ്പര ഉപേക്ഷിച്ചേക്കും. ‘‘പ്രാദേശിക പ്രതിനിധികളുമായും അധികൃതരുമായും ആശയ വിനിമയം തുടരുകയാണ്. താരങ്ങൾ, പരിശീലകർ, മാച്ച് ഒഫിഷ്യൽസ് എന്നിവരുടെ സുരക്ഷയ്ക്കാണ് ഏറ്റവും പ്രാധാന്യം. വിവരങ്ങൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു.’’– ക്രിക്കറ്റ് അയർലൻഡ് വ്യക്തമാക്കി. ഏകദിന ഫോര്‍മാറ്റിൽ ഇന്ത്യ എ ടീമിനു വേണ്ടിയും മികച്ച പ്രകടനമാണ് വൈഭവ് നടത്തുന്നത്. അഫ്ഗാനിസ്ഥാനെതിരായ കഴിഞ്ഞ ദിവസത്തെ മത്സരത്തിൽ 22 പന്തുകൾ നേരിട്ട വൈഭവ് 44 റൺസെടുത്തിരുന്നു.

What you should work next

ഐപിഎലിൽ സിക്സറുകൾ വഴി റൺസ് അടിച്ചുകൂട്ടിയ വൈഭവ്, ത്രിരാഷ്ട്ര പരമ്പരയിൽ ‘ഏകദിന’ ശൈലിയിലാണ് ബാറ്റു ചെയ്യുന്നത്. ജൂൺ 26ന് ബെൽഫാസ്റ്റിലാണ് ഇന്ത്യ– അയർലൻഡ് ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരം. 28നാണ് രണ്ടാം പോരാട്ടം. ഇന്ത്യൻ ടീമിലെ സ്ഥിരം ഓപ്പണർമാരായ സഞ്ജു സാംസൺ– അഭിഷേക് ശർമ സഖ്യം ഈ പരമ്പരയിലും ടീമിനൊപ്പമുണ്ടെങ്കിലും, ഒരു മത്സരത്തിലെങ്കിലും വൈഭവിന് അവസരം നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

English Summary:

Vaibhav Suryavanshi's India Debut Delayed Amidst Cricket Ireland Uncertainty

Read Entire Article