വൻകരഘോഷം! 16 ദിവസം, 43 വിഭാഗങ്ങൾ, 469 മത്സരങ്ങൾ, 29, മലയാളികൾ, 499 ഇന്ത്യക്കാർ: 20–ാം ഏഷ്യൻ ഗെയിംസിന് ഇന്ന് ഔദ്യോഗിക തുടക്കം

10 hours ago 1

വിനോദ് ഗോപി

വിനോദ് ഗോപി

Published: September 19, 2026 07:26 AM IST Updated: September 19, 2026 10:03 AM IST

2 minute Read

 അബു ഹാഷിം/മനോരമ
ഏഷ്യൻ ഗെയിംസിന്റെ പ്രധാനവേദിയായ നഗോയ പലോമ മിസുഹോ സ്റ്റേഡിയത്തിൽ ജപ്പാനിലെ മ്യൂസിക് ബാൻഡായ ഐഎൻഐയുടെ റിഹേഴ്സൽ. ചിത്രം: അബു ഹാഷിം/മനോരമ

നഗോയയിലെ പ്രശസ്തമായ നഗോയ കാസിൽ ഇന്നലെ സ്വർണവർണമണിഞ്ഞു; ഏഷ്യൻ ഗെയിംസിൽ സ്വർണ ജേതാക്കളാകാൻ പോകുന്നവർക്കു മുൻകൂട്ടിയുള്ള ആശംസ. ഇന്ന് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം; നാളെ മുതൽ മെഡൽവേട്ട. ഉദ്ഘാടനച്ചടങ്ങുകൾ നടക്കുന്ന പലോമ മിസൂഹോ സ്റ്റേഡിയത്തിൽ ഇന്നലെ വൈകിട്ട് എത്തുമ്പോഴും കാര്യമായ ആഘോഷത്തിന്റെ മൂഡൊന്നുമില്ല. സ്റ്റേഡിയത്തിനു സമീപമുള്ള ട്രെയിൻ സ്റ്റേഷനിൽ ദിശാസൂചിയുമായി നിൽക്കുന്ന വൊളന്റിയർ മാത്രമാണ് ഒരേയൊരു ‘ഗെയിംസ് അടയാളം.’

What you should work next

നമ്മുടെ നാട്ടിലേതുപോലെ ഫ്ലെക്സ് മത്സരമൊന്നുമില്ലാത്തതുകൊണ്ട് ഏഷ്യൻ ഗെയിംസ് നടക്കുന്നുണ്ടെന്ന കാര്യമറിയണമെങ്കിൽ സ്റ്റേഡിയത്തിനു മുന്നിലെത്തണം. സ്റ്റേഡിയത്തിനുള്ളിൽ ഉദ്ഘാടനച്ചടങ്ങുകളുടെ റിഹേഴ്സൽ തകൃതിയായി നടക്കുന്നു. യുവാക്കളുടെ ഹരമായ ജാപ്പനീസ് ബാൻഡ് ഐഎൻഐയുടെ സംഗീത പരിപാടിയാണ് ഉദ്ഘാടന ആഘോഷത്തിലെ വൈബ്. ഗെയിംസിനുള്ള വൊളന്റിയർമാരിൽ ഭൂരിഭാഗവും യുവാക്കളാണ്; ഏറെയും കോളജ് വിദ്യാർഥികൾ. എന്തു കാര്യത്തിനും അവർ ഓടിയെത്തും. ഒറ്റ കുഴപ്പം മാത്രം: ഇംഗ്ലിഷ് കാര്യമായി വശമില്ല.

ഇന്നു വൈകിട്ട് ആറിനാണ് (ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2.30) ഉദ്ഘാടനച്ചടങ്ങുകൾ. ജപ്പാൻ ചക്രവർത്തി നരുഹിതോ, ചക്രവർത്തിയുടെ പത്നി മസാകോ, കിരീടാവകാശി അകിഷിനോ, യുവരാജ്ഞി കികോ എന്നിവർ ഉദ്ഘാടനത്തിൽ പങ്കെടുക്കും. ചക്രവർത്തി ഉദ്ഘാടനച്ചടങ്ങിൽ പ്രസംഗിക്കും. ചക്രവർത്തിയുടെ വരവു പ്രമാണിച്ചു സ്റ്റേഡിയത്തിലെ സുരക്ഷ ശക്തിപ്പെടുത്തിയിട്ടുണ്ട്.

ഉദ്ഘാടനത്തിനുള്ള തയാറെടുപ്പിനിടയിലും ചുഴലിക്കാറ്റ് ഡൂവാനും അതിന്റെ സ്വാധീനത്തിലുള്ള മഴയും ഗെയിംസ് സംഘാടകസമിതിയെ ഭയപ്പെടുത്തുന്നുണ്ട്. സാധാരണ രീതിയിലുള്ള മഴയാണെങ്കിൽ പ്രശ്നമില്ല. എന്നാൽ കനത്ത മഴ പെയ്യുകയാണെങ്കിൽ അതു ഗെയിംസിനെ ബാധിക്കും. അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ സന്നാഹങ്ങളും തയാറാണെന്നു സംഘാടക സമിതി ചെയർപഴ്സൻ തയ്യിബ് ഇക്രം പറഞ്ഞു.

മനു ഭാക്കറും പവൻ ഷെരാവത്തും ഇന്ത്യൻ പതാകയേന്തുംനഗോയ ∙ ഏഷ്യൻ ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യയുടെ പതാകവാഹകരായി വനിതാ ഷൂട്ടിങ് താരവും ഒളിംപിക് മെഡൽ ജേതാവുമായ മനു ഭാക്കറിനെയും കബഡി താരം പവൻ ഷെരാവത്തിനെയും തിരഞ്ഞെടുത്തു. 2024 പാരിസ് ഒളിംപിക്സിൽ ഷൂട്ടിങ്ങിൽ 2 വെങ്കല മെഡൽ നേടി മനു ഭാക്കർ ചരിത്രം കുറിച്ചിരുന്നു. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ കബഡി ടീമിലെ അംഗമാണ് പവൻ ഷെരാവത്ത്.

ഓൾ ദ് ബെസ്റ്റ് ടീം ഇന്ത്യഇത്തവണ ഏഷ്യൻ ഗെയിംസിനെത്തുമ്പോൾ ഇന്ത്യയ്ക്കുമേൽ സെഞ്ചറി മെഡൽനേട്ടത്തിന്റെ ഭാരമുണ്ട്. 2022ലെ ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ 106 മെഡലുകളാണ് ഇന്ത്യ നേടിയത്. ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽനേട്ടമായിരുന്നു കഴിഞ്ഞ വർഷത്തേത്. ആ മെഡൽ നേട്ടത്തെ മറികടക്കുന്ന സ്വപ്നവുമായാണ് ഇന്ത്യ ഇത്തവണ ഇറങ്ങുന്നത്.

അത്‌ലറ്റിക്സ് തന്നെയാണ് ഇന്ത്യയുടെ ഏറ്റവും വലിയ മെഡൽ പ്രതീക്ഷ. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയില്ലെങ്കിലും ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്കു കുറവൊന്നുമില്ല.
എം.ശ്രീശങ്കർ, ആൻസി സോജൻ, തജീന്ദർപാൽ സിങ് ടൂർ, ഗുൽവീർ സിങ്, രോഹിത് യാദവ്, തേജസ്വിൻ ശങ്കർ, സർവേഷ് കുഷാരെ, ജ്യോതി യരാജി, പ്രവീൺ ചിത്രവേൽ തുടങ്ങി പ്രതീക്ഷയുള്ള താരങ്ങളേറെ.മനു ഭാക്കറിന്റെ നേതൃത്വത്തിലുള്ള ഷൂട്ടിങ് ടീമിൽനിന്ന് അദ്ഭുതങ്ങൾ പ്രതീക്ഷിക്കാം. മലയാളി ഷൂട്ടർ വിദർശ കെ.വിനോദും മുപ്പതംഗ ടീമിലുണ്ട്. ക്രിക്കറ്റിൽ പുരുഷ, വനിതാ വിഭാഗങ്ങളിൽ ഇന്ത്യ സ്വർണം പ്രതീക്ഷിക്കുന്നു. ബാഡ്മിന്റൻ, ഹോക്കി, കബഡി... അങ്ങനെ ശക്തമായ നിരയാണ് ഇന്ത്യയുടെ ഗെയിംസ് ടീമിലുള്ളത്.

English Summary:

Asian Games 2026 successful Nagoya is acceptable to officially unfastened contiguous with the opening ceremonial scheduled for this evening. The excitement for the Asian Games opening ceremonial is palpable, with athletes and fans eagerly anticipating the commencement of the medal events.

Read Entire Article