Published: July 02, 2026 12:47 AM IST Updated: July 02, 2026 06:42 AM IST
1 minute Read
ചെസ്‌റ്റർ ലെ സ്ട്രീറ്റ് ∙ ഇന്ത്യയുടെ ബാറ്റിങ്ങിനു പിന്നാലെ കനത്ത മഴയെ തുടർന്ന് ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ട്വന്റി20 മത്സരം റദ്ദാക്കി. 5 മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം 4ന് മാഞ്ചസ്റ്ററിൽ നടക്കും.
നേരത്തെ, ഓപ്പണർ അഭിഷേക് ശർമയുടെയും ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെയും അർധ സെഞ്ചറിയുടെ മികവിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 189 റൺസ് നേടി. ശ്രേയസ് അയ്യർ 47 പന്തിൽ 68 റൺസെടുത്തപ്പോൾ 24 പന്തിൽ 59 റൺസെടുത്താണ് അഭിഷേക് ശർമ പുറത്തായത്. ശ്രേയസ് അയ്യർ – അഭിഷേക് ശർമ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 38 പന്തിൽ 82 റൺസെടുത്തു. ശിവം ദൂബെയും (21 പന്തിൽ പുറത്താകാതെ 42 റൺസ്), തിലക് വർമ(13 പന്തിൽ 13)യുമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ.
ഏഴ് പന്തുകൾ അഭിമുഖീകരിച്ച സഞ്ജു സാംസൺ ഒരു റൺ മാത്രമെടുത്തു പുറത്തായി. ഇഷാൻ കിഷൻ (0), ഹർഷിത് റാണ (0), അക്സർ പട്ടേൽ (3) എന്നിവരാണ് പുറത്തായ മറ്റു ബാറ്റർമാർ. ഇംഗ്ലണ്ടിനു വേണ്ടി സാഖിബ് മഹ്മൂദ് മൂന്നും ആദിൽ റഷീദ്, സാം കറൻ എന്നിവർ ഓരോ വിക്കറ്റും നേടി.
English Summary:





English (US) ·